ടാറ്റു കാണിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടല്ലോ, ആരാധകന് ഉഗ്രൻ മറുപടിയുമായി നടി

സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്ക്രീൻ താരമാണ് സാധിക വേണുഗോപാൽ. നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുറുണ്ട്. ഇപ്പോഴിത നടിയുടെ പുതിയ ചിത്രം വീണ്ടും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. സാധികയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചുവന്ന നിറത്തലുള്ള ടീ ഷർട്ടും തൊപ്പിയും ധരിച്ചിരിക്കുന്ന ചിത്രമാണ് സാധിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്ത മുഖഭാവത്തിലുള്ള ചിത്രങ്ങളുടെ കൊളാഷാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

aadika  venugopal

നടിയുടെ പുതിയ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. നല്ല കമന്റിനോടൊപ്പം തന്നെ പതിവ് പോലെ മോശം കമന്റുകളും ചിത്രത്തിന് കിട്ടിയിട്ടുണ്ട്. മോശം കമന്റ് ഇട്ടവർക്ക് ഉഗ്രൻ മറുപടിയും നടി നൽകിയിട്ടുണ്ട്. എന്തൊരു അവസ്ഥ ആണിത് ടാറ്റു അടിക്കണം അത് എല്ലാവരും കാണുന്ന ടൈപ്പ് ഡ്രസ്സ്‌ ഇടണം എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്. ഇതിന് കൃത്യമായ മറുപടിയും നടി നൽകിയിട്ടുണ്ട്. നഷ്ടം ഒന്നുമില്ലല്ലോ എല്ലാം എന്റെ ചെലവിലല്ലേ? കഷ്ടപ്പെട്ട് ഇവിടെ നിൽക്കണ്ട എന്നും നടി മറുപടി നൽകിയിട്ടുണ്ട്.

മറ്റൊരുത്ത ചെസ്റ്റിലെ ടാറ്റു കാണിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടല്ലോ എന്നാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. നോട്ടം ഒന്ന് മുകളിലോട്ട് മാറ്റി പിടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അപ്പോൾ മനസ്സിലാകും ടാറ്റു കാണിക്കാനല്ല കുറച്ച് എക്സപ്രഷൻ കാണിക്കാനാണ് ശ്രമിച്ചതെന്ന്, കഷ്ടം എന്നും നടി മറുപടി നൽകി.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ. മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിതമായിരുന്നു സാധികയെ എന്നാൽ പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. സീരിയലിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്, കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. സിനിമ, സീരിയലിലും മാത്രമല്ല ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. നിലവിൽ ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിൽ നടി എത്തുന്നുണ്ട്.

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X