തട്ടീം മുട്ടിയും കുടുംബത്തിലേക്ക് സാഗർ സൂര്യ മടങ്ങി എത്തി, സന്തോഷം പങ്കുവെച്ച് മോഹനവല്ലി
തട്ടീ മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സാഗർ സൂര്യ. ആദി എന്ന കഥാപാത്രത്തിലൂടെ സാഗർ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത സാഗർ സൂര്യ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തട്ടീം മുട്ടീം പരമ്പരയുടെ ഭാഗമായിരിക്കുകയാണ്. നടി മഞ്ജു പിളളയാണ് സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഞങ്ങൾ മടങ്ങി എത്തിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കണ്ണനും ആദിക്കുമൊപ്പമുള്ള ചിത്രം മഞ്ജു പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തട്ടീം മുട്ടീം. മായാവതി അമ്മയേയും കുടുംബത്തേയും വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളി പ്രേക്ഷകർ കാണുന്നത്.

ലോക്ക് ഡൗണിന് ശേഷം വീണ്ടും ആരംഭിച്ച പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയതാരം വിനോദ് കോവൂരും എത്തുന്നുണ്ട്. ഡോക്ടറായിട്ടാണ് താരം എത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് താരം തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തട്ടീംമുട്ടീം ടീമിനൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സീരിയലിലെ പുതിയ എൻട്രിയെ കുറിച്ച് വെളിപ്പെടുത്തിയത്.
മീനാക്ഷിയുടെ ഡോക്ടറായിട്ടാണ് വരവ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... അങ്ങനെ മറിമായത്തിലെ മൊയ്തു ഡോക്ടറ് ഇന്നു മുതൽ "തട്ടീം മുട്ടീം "ലെ പുന്നാരമോൾ മീനാക്ഷിയുടെ പ്രസവം എടുക്കുന്ന ഡോക്ടറായ് രംഗപ്രവേശം ചെയ്യാൻ പോവ്വ ട്ടോ .ഇനിയങ്ങോട്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന തട്ടീം മുട്ടീം ടീമിനൊപ്പം ഞാനും ഉണ്ടാകും.രാത്രി 9 മണിക്ക് കാണാൻ മറക്കണ്ട .- ഫേസ് ബുക്കിൽ കുറിച്ചു.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചിടുകയും സിനിമ സീരിയൽ ഷൂട്ടിങ് നിർത്തി വെയ്ക്കുകയും ചെയ്തിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം പരമ്പകൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ കർശന നിർദ്ദേശത്തോടെയാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിനിമ ഷൂട്ടിങ്ങുകളും ആരംഭിച്ചുണ്ട്. അതേസമയം തിയേറ്ററുകൾ ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയാണ്.


Click it and Unblock the Notifications