For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂടെവിടെ സീരിയലില്‍ അഭിനയിക്കാന്‍ താനില്ല; പുതിയൊരു സന്തോഷം വൈകാതെ എത്തുമെന്ന് അറിയിച്ച് സായി കിരണ്‍

  |

  ഏഷ്യനെറ്റിലെ സീരിയലുകള്‍ തമ്മില്‍ വമ്പന്‍ മത്സരമാണ് നടക്കുന്നത്. ഓരോ ആഴ്ച കഴിയുംതോറും റേറ്റിങ്ങില്‍ മാറ്റങ്ങള്‍ വന്ന് കൊണ്ടേ ഇരിക്കുകയാണ്. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നിലനിര്‍ത്തി ശ്രദ്ധേയമായ സീരിയലാണ് കൂടെവിടെ. നടന്‍ കൃഷ്ണകുമാര്‍, ബിപിന്‍ ജോസ്, അന്‍ഷിത, മാന്‍വി തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന സീരിയല്‍ 2021 ലാണ് ആരംഭിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ മറ്റ് സീരിയലുകള്‍ക്കൊപ്പം കൂടെവിടെയും മത്സരം ആരംഭിച്ചു. ഇപ്പോഴിതാ സീരിയലിലെ താരങ്ങളെ സംബന്ധിച്ചും കഥാപാത്രങ്ങളിൽ മാറ്റമുണ്ടാവും എന്ന തരത്തിലുമുള്ള ചില വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

  സീരിയലിന്റെ തുടക്കത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് നടന്‍ കൃഷ്ണ കുമാര്‍ എത്തിയിരുന്നു. കുറച്ച് എപ്പിസോഡുകള്‍ക്ക് ശേഷം കൃഷ്ണ കുമാറിനെ പിന്നെ സീരിയലില്‍ കണ്ടിട്ടില്ല. വൈകാതെ താന്‍ സീരിയലില്‍ നിന്നും പിന്മാറിയതായി നടന്‍ ആരാധകരെ അറിയിച്ചു. സീരിയലിലെ ഏറ്റവും പ്രധാനപ്പെട്ട നാല് കഥാപാത്രങ്ങളിലൊന്നായ ആദിത്യന്‍ എന്ന വേഷമായിരുന്നു കൃഷ്ണ കുമാര്‍ ചെയ്തിരുന്നത്.

  നാളുകളായി ആദിത്യന്‍ സീരിയലില്‍ ഇല്ലാത്തതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകരും. കൃഷ്ണ കുമാര്‍ ഇല്ലെങ്കില്‍ മറ്റാരെങ്കിലും ഈ വേഷം ചെയ്യാന്‍ വന്നൂടേ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു. സീരിയലില്‍ നിന്ന് പുറത്ത് വരുന്ന പ്രൊമോ വീഡിയോകളില്‍ ഈ ആവശ്യം ശക്തമായി പലരും ഉന്നയിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് നടന്‍ സായി കിരണ്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ എത്തുന്നതായിട്ടുള്ള ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ സായി ഈ വേഷത്തിലേക്ക് വന്നാല്‍ നന്നാവുമെന്നും ആദി സാറായി ക്ലാസ് എടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നുമൊക്കെയാണ് കമന്റുകള്‍.

  വാര്‍ത്തകള്‍ സജീവമായി വന്നതോടെ ഈ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് സായി കിരണും രംഗത്ത് വന്നു. 'ആളുകള്‍ക്കിടയിലെ ആശയക്കുഴപ്പം നീക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റിടുന്നത്. എന്റെ മലയാളി ആരാധകരോടാണ്, ഞാന്‍ ഈ കഥാപാത്രം ചെയ്യുന്നില്ല സുഹൃത്തുക്കളേ... ഞാന്‍ അഭിനയിക്കുന്ന മലയാളം നെറ്റ്ഫ്ളിക്സിലെ ഒരു പരമ്പര ഉടനെ വന്നേക്കാം. അതുവരെ എല്ലാവരും കാത്തിരിക്കുക' എന്നുമാണ് ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമായി സായി കിരണ്‍ മറുപടി പറയുന്നത്.

  അതേ സമയം പ്രേക്ഷകരുടെ പിന്തുണയില്‍ കൂടെവിടെ വലിയ വിജയമായി കൊണ്ടിരിക്കുകയാണ്. ഋഷിയും മിത്രയും തമ്മിലുള്ള വിവാഹനിശ്ചയം നടത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സീരിയലില്‍ നടന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍ സൂര്യയും ഋഷിയും ഒന്നിക്കുന്നത് കാണാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്. അതേ സമയം സൂര്യയെ ഏത് വിധേയനെയും ഒഴിവാക്കാനുള്ള റാണിയമ്മയുടെ ശ്രമങ്ങളൊക്കെ പരാജയപ്പെടാനുള്ള സാധ്യതയാണ് തെളിഞ്ഞ് കാണുന്നത്. ഋഷിയോട് സൂര്യയ്ക്കുള്ള അടുപ്പം മനസിലാക്കിയ അദിതി ടീച്ചര്‍ വിഷയത്തില്‍ ഇടപെടുമെന്ന് തന്നെയാണ് അറിയുന്നത്.

  ആ ടോപ്പും ഷോട്ട്‌സും ചേച്ചി വാങ്ങിയത്; ഓണ്‍ലൈനിലെ ആങ്ങളമാരോട് പറയാനിത്ര മാത്രം, അനശ്വര പറയുന്നു

  ഋഷി പോലും അറിയാതെ നടക്കുന്ന വിവാഹനിശ്ചയം പൊളിയുമെന്ന് തന്നെയാണ് പ്രേക്ഷകര്‍ പറയുന്നത്. അതോട് കൂടി സൂര്യയുമായി അടുപ്പത്തിലാവുമെന്നും പ്രവചനങ്ങളുണ്ട്. എന്നാല്‍ ഇതിനൊക്കെ മുന്നോടിയായി ആദിത്യനായി ആരെങ്കിലും സീരിയലിലേക്ക് വരണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്.

  വേദികയുടെ ചതി ഭര്‍ത്താവിലേക്കും എത്തുന്നു; കുടുംബവിളക്കില്‍ ഇനിയും സുമിത്രയെ നന്മമരമാക്കരുതെന്ന് ആരാധകർ

  Read more about: serial
  English summary
  Sai Kiran Clarifies He Is Not Doing Krishnakumar's Role In Koodevide And Hints About His Netflix Series
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X