'അവർ സാമ്പത്തികശേഷിയുള്ളവർ, മക്കൾക്ക് കുടുംബമായാലും അവരെ ഭരിക്കണമെന്ന ചിന്ത, അനുഭവിക്കുന്നത് ആൺകുട്ടികൾ'

By Desk

കുടുംബത്തെ ഒഴിവാക്കി ഭർത്താവിനും മകനുമൊപ്പം മാത്രം യാത്ര ചെയ്യുന്നതിനും ട്രിപ്പുകൾ പോകുന്നതിനും നിരന്തരമായി വിമർശനം വന്നതിന് എതിരെ ദിയ കൃഷ്ണ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. താനും ഭർത്താവും കുഞ്ഞും ഒരു കുടുംബമാണെന്നും തങ്ങളുടേതായ ഒരു ഫാമിലി രൂപീകരിച്ച് എടുക്കാനാണ് ശ്രമിക്കുന്നതെന്നും ദിയ പറഞ്ഞിരുന്നു. താരപുത്രിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ മുൻ ബി​ഗ് ബോസ് മത്സരാർത്ഥി സായ് കൃഷ്ണ.

വിവാഹം കഴിഞ്ഞാൽ സ്വന്തം കുടുംബത്തിന് വേണം പ്രാധാന്യം നൽകാനെന്നും ദിയയെപ്പോലെ കാര്യങ്ങൾ തുറന്ന് പറയാനും ജീവിക്കാനും സാധിച്ചാൽ മാത്രമെ സന്തോഷമുണ്ടാകൂവെന്നും സായ് കൃഷ്ണ പറയുന്നു. യാത്ര പോകുമ്പോൾ മാതാപിതാക്കളെ ഒപ്പം കൂട്ടാത്തതിനെ ആളുകൾ വിമർശിക്കുന്നത് പതിവാണ്.

Diya Krishna
Photo Credit: Diya Krishna / instagram

അത്തരത്തിൽ വന്നൊരു കമന്റിന് കഴിഞ്ഞ ​ദിവസം ദിയ കൃഷ്ണ മറുപടി നൽകിയിരുന്നു. ലൈഫ് സ്റ്റൈൽ വ്ലോ​ഗുകൾ പങ്കുവെക്കുന്നതിനാലാണ് ദിയ കൃഷ്ണയ്ക്ക് നേരെ ഇത്തരം ചോദ്യങ്ങൾ വരുന്നത്. ദിയ മാത്രമല്ല ഇത്തരം ചോദ്യങ്ങൾ നേരിടുന്നുത്. പുതിയതായി വിവാഹിതരായ ദമ്പതികൾ തുടർച്ചയായി അവർ മാത്രമായി യാത്ര പോയാലും ഇത്തരം ചോദ്യങ്ങൾ ആളുകൾ ചോദിക്കും.

അതുപോലെ ഈ വിഷയത്തിൽ ചെക്കന്മാരുടെ തലയിലായിരിക്കും പ്രഷർ കൂടുതൽ വരുന്നത്. ദിയ കൃഷ്ണയുടെ മാതാപിതാക്കൾ സാമ്പത്തിക ഭദ്രതയുള്ളവരാണ്. ടൂർ പോകണമെന്ന് തോന്നിയാൽ പോകാനുള്ള കപ്പാസിറ്റി അവർക്കുണ്ട്. പക്ഷെ സാമ്പത്തിക ഭദ്രതയില്ലാത്ത മാതാപിതക്കൾ ഉള്ളവരാണെങ്കിൽ നിങ്ങൾ കൊണ്ടുപോയാൽ അല്ലേ അവർക്ക് ട്രിപ്പ് പോകാൻ പറ്റൂവെന്നുള്ള ചോ​ദ്യം ഉയരും.

ദിയയുടെ കേസിൽ ഇതില്ല. ദിയ അവളും ഭർത്താവും കുഞ്ഞും അടങ്ങുന്ന ന്യൂക്ലിയർ ഫാമിലിക്ക് പ്രാധാന്യം കൊടുക്കുന്നതിൽ രോഷം പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഞാനും സ്നേഹയും മാത്രം അടങ്ങുന്ന കുടുംബത്തിനാണ് ഞാൻ ആദ്യം പ്രധാന്യം കൊടുക്കുന്നത്. ഞങ്ങൾ ദാമ്പത്യ ജീവിതം തുടങ്ങിയിട്ടേയുള്ളു. ഭാവിയിൽ ഒരു കുഞ്ഞ് കൂടി വരും. അതുകൊണ്ട് തന്നെ ഞങ്ങളുടെ കുടുംബത്തിനാണ് പ്രാഥമിക പരിഗണന ഞാൻ നൽകുക.

അതാണ് ചെയ്യേണ്ടത് എന്നാണ് എന്റെ കാഴ്ചപ്പാട്. ദിയയ്ക്ക് വരുന്നത് പോലെയുള്ള ചോ​ദ്യങ്ങൾ ഞാനും കുറേ കേട്ടിട്ടുണ്ട്. പല ആൺകുട്ടികൾക്കും വിവാഹം കഴിഞ്ഞയുടൻ മാതാപിതാക്കളെ വിട്ട് ന്യൂ ക്ലിയർ ഫാമിലിയായി മാറാനും ബുദ്ധിമുട്ടായിരിക്കും. അതിനാൽ അവർക്ക് സമയം കൊടുക്കണം. കൂട്ടുകുടുംബത്തിൽ പ്രൈവസി കുറവായിരിക്കും. പ്രൈവസിക്ക് എല്ലാവരും പ്രധാന്യം കൊടുക്കണം.

Diya Krishna
Photo Credit: Diya Krishna / instagram

ദിയ കൃഷ്ണ അവളുടെ കുടുംബം രൂപപ്പെടുത്തി എടുക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ആദ്യത്തെ പടിയാണ് ഹാപ്പിനസ്. അതിനായി അവർ മൂന്നുപേരും ഒരുമിച്ച് യാത്ര ചെ‍യ്യുന്നു. എന്തുകൊണ്ട് അച്ഛനേയും അമ്മയേയും കൊണ്ടുപോകുന്നില്ല എന്നൊക്കെ ചോദിച്ച് ചെല്ലാൻ നിങ്ങൾക്ക് നാണമില്ലേ?. കല്യാണശേഷവും മകൻ അവന്റെ ഫാമിലിയുമായി നടക്കാൻ പാടില്ല. ഞാൻ പറയുന്നത് കേൾക്കണം എന്ന് മാതാപിതാക്കൾ ശാഠ്യം പിടിച്ചാൽ അതൊരു വലിയ വിഷയമാണ്.

മകനോ മകൾക്കോ ഫാമിലിയുണ്ടായാലും താൻ തന്നെ ഭരിക്കണമെന്ന ചിന്തയുള്ള ചില മാതാപിതാക്കളുമുണ്ട്. സ്വന്തമായി ജീവിക്കാൻ മക്കളെ അനുവദിക്കില്ല. വിവാഹം എന്നത് തന്നെ പുതിയൊരു ഫാമിലി എന്ന ആശയത്തിൽ നിന്നുണ്ടായതാണ്. സ്വന്തം ഫാമിലിക്ക് ഇംപോർട്ടൻസ് കൊടുത്താതെ മുന്നോട്ട് പോയി കഴിഞ്ഞാൽ വിവാഹ ജീവിതത്തിൽ അതിന്റേതായ ബുദ്ധിമുട്ടുകൾ വരും.

ഞാനും അത് അനുഭവിച്ചിട്ടുള്ളയാളാണ്. കുക്കറിൽ കിടന്ന് വേവുന്നത് പോലെയാകും. ആരും നമ്മളെ മനസിലാക്കുകയുമില്ല. ആൺകുട്ടികളാണ് ഈ അവസ്ഥ കൂടുതൽ അനുഭവിക്കുന്നത്. കല്യാണം കഴിഞ്ഞാൽ പിന്നെ ഞാൻ, ഭാര്യ, കുട്ടി എന്നതായിരിക്കണം കുടുംബം. ദിയയെപ്പോലെ പറയാനും ജീവിക്കാനും പറ്റണം എങ്കിലെ സന്തോഷമുണ്ടാകൂ എന്നും സായ് കൃഷ്ണ പറയുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X