രേഖ രതീഷിനെതിരെ യൂട്യൂബേർസ്; മിസ് ലീഡിംഗ് ആയ വീഡിയോ ഇട്ടത് നിങ്ങളെന്ന് സായ് കൃഷ്ണ
ചില യൂട്യൂബേർസ് തന്നെ നിരന്തരം അപമാനിക്കുന്നു എന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് നടി രേഖ രതീഷ് രംഗത്ത് വന്നത്. മുഖ്യമന്ത്രി വിഷയത്തിൽ നടപടിയെടുക്കണമെന്ന് രേഖ രതീഷ് കരഞ്ഞ് കൊണ്ട് അഭ്യർത്ഥിച്ചു. ഇപ്പോഴിതാ രേഖ രതീഷിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ. തന്റെ ബ്യൂട്ടീക് ബിസിനസ് തുടങ്ങുന്നതിന് മുമ്പ് രേഖ ഇങ്ങനെയൊരു വീഡിയോ ചെയ്തത് റീച്ചിന് വേണ്ടിയാണെന്ന് തോന്നുന്നെന്ന് സായ് കൃഷ്ണ പറയുന്നു. ഇവരുടെ വിവാഹബന്ധങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് കുറേയധികം വിവാദങ്ങളുണ്ടായിട്ടുണ്ട്. നിങ്ങളുടെ കഴിഞ്ഞ കാലം വലിയ വിവാദമാണ്. അത് സോഷ്യൽ മീഡിയ ഇത്ര ആക്ടീവ് ആകാത്ത കാലത്തും അങ്ങനെയായിരുന്നു.
പല ഇന്റർവ്യൂകളിലും കമന്റ് എനിക്ക് വിഷയമല്ല എന്ന് പറഞ്ഞതാണ്. നിങ്ങളുടെ ബ്യൂട്ടീക്കിന് വേണ്ടി മിസ് ലീഡിംഗ് ആയ വീഡിയോ ആദ്യമിടുന്നു. അത് മുഖ്യധാരാമാധ്യമങ്ങൾ വാർത്തയാക്കി. പിന്നെ പറയുന്നു, ബ്യൂട്ടീക്ക് തുടങ്ങുന്ന കാര്യമാണ് പറഞ്ഞതെന്ന്. പിന്നെ പറയുന്നത് യൂട്യൂബേർസ് എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന്. ആരാണ് ആ യൂട്യൂേബർസ് എന്നെങ്കിലും പറയണമായിരുന്നു. മുഴുവൻ യൂട്യൂബേർസ് കമ്മ്യൂണിറ്റിയെ കുറ്റം പറയുകയാണ് ചെയ്തതെന്നും സായ് കൃഷ്ണ പറയുന്നു.

അതേസമയം രേഖ രതീഷിന്റെ വ്യക്തി ജീവിതം സംബന്ധിച്ച് നിരവധി യൂട്യൂബേർസ് മോശമായ കണ്ടന്റുകളുണ്ടാക്കിയിട്ടുണ്ട്. പല തവണ ഇതേക്കുറിച്ച് രേഖ രതീഷ് സംസാരിച്ചതുമാണ്. കഴിഞ്ഞ ദിവസം കരഞ്ഞ് കൊണ്ടാണ് രേഖ രതീഷ് സംസാരിച്ചത്.
രണ്ട് മൂന്ന് മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേർസ് എന്റെ പിന്നാലെ എന്നെ കുറിച്ച് വളരെ മോശമായി രീതിയിൽ ക്യാപ്ഷൻസ് കൊടുത്ത് എന്നെ മോശമായി ചിത്രീകരിക്കുകയും ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയും ചെയ്യുന്നു. മാനസിക സമ്മർദ്ദം എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഈ ഇടക്കാലത്തായി കേരളത്തിൽ ഒരുപാട് ജീവൻ പൊലിഞ്ഞ് പോകുന്നുണ്ട്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ട് പോകാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ. എന്റെ മകന് വേണ്ടിയിട്ട്. പക്ഷെ ഈ യൂട്യൂബേർസ് കാരണം എനിക്ക് മുന്നോട്ട് പോകാൻ ശേഷിയില്ലാതാകുകയാണ്. എനിക്ക് ജീവിക്കാൻ പറ്റുന്നില്ല സർ, ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ കാരണം എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്തുകൊണ്ട് എന്ന ചോദ്യം വന്നാൽ എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേർസ് തന്നെയാണ് കാരണമെന്ന് എനിക്കറിയിക്കണം.
ഇത് കൊണ്ടെങ്കിലും ഇവിടെ അവസാനിക്കണം ഈ കാര്യങ്ങൾ. എന്നെ മാത്രമല്ല എന്റെ ഫീൽഡിലുള്ള ഒരു കൂട്ടം ആൾക്കാരെ ഇത് പോലുള്ള കാര്യങ്ങൾ കൊണ്ട് ചൂഷണം ചെയ്യുന്ന ഒരുപാട് യൂട്യൂബേർസുണ്ട്. ദയവ് ചെയ്ത് ഇതിനെതിരെ ശക്തമായ തീരുമാനം എടുക്കണം. എനിക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവർക്കും കൂടി വേണ്ടി സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് രേഖ രതീഷ് മുഖ്യമന്ത്രിയോടായി പറഞ്ഞത്.


Click it and Unblock the Notifications











