ബിഗ് ബോസിലും ഇങ്ങനെ, ആളുകളറിഞ്ഞില്ല, മഹാപിഴയാണ് ഇവൻ; ജിന്റോയ്ക്കെതിരെ സായ് കൃഷ്ണ
ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണക്കേസ് വന്നത് ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ജിമ്മിൽ കയറി 10000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നും സിസിടിവി രേഖകൾ നശിപ്പിച്ചെന്നുമാണ് പരാതി. ജിന്റോ മോഷണം നടന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിലാണ് മോഷണം നടന്നത്. അടുത്തിടെ ആലപ്പുഴയിലെ ഹെെബ്രിഡ് കഞ്ചാവ് കേസിലും ജിന്റോയെ എക്സെെസ് ചോദ്യം ചെയ്തിരുന്നു.
ഇപ്പോഴിതാ ജിന്റോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ. ബിഗ് ബോസ് മലയാളം ആറാം സീസണിൽ ജിന്റോയുടെ സഹമത്സരാർത്ഥിയായിരുന്നു സായ് കൃഷ്ണ. ഷോയിലെ വിന്നർ ജിന്റോയായിരുന്നു. ഒന്നിലേറെ തവണ സായ് കൃഷ്ണ ജിന്റോയ്ക്കതിരെ സംസാരിച്ചിട്ടുണ്ട്. പുതിയ കേസിലും ജിന്റോയെ പിന്തുണയ്ക്കുന്നവരുണ്ട് സായ് കൃഷ്ണ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.

"ഇവനെ ഇപ്പോഴെങ്കിലും നിങ്ങൾ മനസിലാക്കേണ്ടേ. ഇവന് സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ച് നിരന്തരമായി ഞങ്ങൾ പറയുന്നുണ്ട്. നിരവധി സ്ത്രീകൾ ഇവന്റെ കയ്യിൽ നിന്നും മോശമായ പല കാര്യങ്ങളും അനുഭവിച്ചിട്ടുണ്ട്. അവർക്കൊക്കെ പുറത്ത് വന്ന് പറയാനുള്ള പേടി സമൂഹം ആ സ്ത്രീയെ മോശക്കാരിയാക്കുമെന്നതാണ്. ഇപ്പോൾ ഇവൻ മോഷണം നടത്തി. അതിനെ നിങ്ങൾ ന്യായീകരിക്കുന്നു. എന്നിട്ട് ഷോയെ കുറ്റം പറയുന്നു. ബിഗ് ബോസ് സീസൺ ഇറങ്ങിയ ശേഷം എത്ര പേർക്കെതിരെ എന്തൊക്കെ കേസുകളുണ്ട്. ഇവൻ ഒറ്റയൊരുത്തനെതിരെയാണ് കേസ്. പെണ്ണ് കേസ്, ലഹരിക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു, ഇപ്പോൾ മോഷണക്കേസും"
"ഇവൻ മഹാപിഴയാണ്. ഭൂലോക പിഴ. ഞങ്ങൾക്ക് ഇവനോടുള്ള പ്രശ്നം കൊണ്ടല്ല പറയുന്നത്. സോഷ്യൽ റെസ്പോൺസിബിലിറ്റി എന്നൊന്ന് എനിക്കുണ്ട്. ഇവനതില്ല. കഥ പറഞ്ഞ് ഫലിപ്പിക്കാനും ആളുകളെ കൺവിൻസ് ചെയ്യാനും ഇവൻ ബെസ്റ്റ് ആണ്. ഇനിയും ഇത് വിശ്വസിക്കാതെ മുന്നോട്ട് പോകുന്നവർക്ക് മുന്നോട്ട് പോകാം"

"ഞാൻ രണ്ട് വശവും അറിഞ്ഞും കണ്ടും തൊട്ടുമാണ് ഈ വീഡിയോ ചെയ്യുന്നത്. ഇവനോട് വിളിച്ച് സംസാരിക്കുമ്പോൾ ഇവൻ പറയുന്ന പിഴച്ച നുണകൾ ഞാൻ കേട്ടിട്ടുണ്ട്. ആടിനെ പട്ടിയാക്കാനും പട്ടിയെ പൂച്ചയാക്കാനുമുള്ള കഴിവ് ഇവനുണ്ട്. കയ്യിലിരിപ്പ് ഇതൊക്കെ തന്നെയാണ്. ചുട്ടയിലെ ശീലം ചുടല വരെ. ബിഗ് ബോസ് വിന്നർ അല്ല, ഓസ്കാർ അവാർഡ് കിട്ടിയാലും ഇവന്റെ ഭാഗത്ത് നിന്നും ഇങ്ങനെയുള്ള കാര്യങ്ങൾ പ്രതീക്ഷിച്ചാൽ മതി"
"ബിഗ് ബോസിനകത്ത് കണ്ടയാളും അനുഭവിച്ചയാളുമാണ് ഞാൻ. നിങ്ങൾ പ്രേക്ഷകർക്ക് കിട്ടിയ വ്യൂ പോയിന്റ് വേറെയായിരിക്കും. ചാനൽ എങ്ങനെയാണ് ടെലികാസ്റ്റ് ചെയ്യുന്നത് ആ രീതിക്ക്. പക്ഷെ ഞങ്ങൾ അനുഭവിച്ചതാണ്. പലരും പറയുന്നില്ല. ഞങ്ങൾ പറയുന്നുണ്ട്. അവരോട് ചോദിച്ചാൽ അവരും പറയും. അവിടെയും ഇതേ കള്ളത്തരവും മാനിപ്പുലേഷനും ഇതേ പരിപാടിയുമൊക്കെയാണ്. അത് പുറത്ത് വരാത്തത് കൊണ്ട് ആളുകൾക്ക് മനസിലായില്ല. ഞാൻ നാട്ടുകാരെ കുറ്റം പറയുന്നതല്ല. കാരണം നിങ്ങൾ അറിഞ്ഞില്ല. പക്ഷെ ഇത് റിയാലിറ്റിയാണ്. ഞാൻ ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയ ആളാണ് എനിക്കെതിരെ എന്തെങ്കിലും കേസുണ്ടോ" എന്നും സായ് കൃഷ്ണ ചോദിക്കുന്നു.


Click it and Unblock the Notifications











