അമ്മയെ കുറിച്ച് കിച്ചുവിന് സുധി പറഞ്ഞ് കൊടുത്തത് നുണ, ആ സ്ത്രീ മരണം വരെ മകന് വേണ്ടതെല്ലാം ചെയ്തു; സായ് കൃഷ്ണ

ശാലിനി എന്ന സ്ത്രീയെയാണ് കൊല്ലം സുധി ആദ്യം വിവാഹം ചെയ്തത്. ആ ബന്ധത്തിൽ പിറന്ന മകനാണ് കിച്ചു എന്ന് വിളിപ്പേരുള്ള രാഹുൽ ദാസ്. ആദ്യ ഭാര്യ തന്നേയും മകനേയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ഒളിച്ചോടി എന്നാണ് സുധി എല്ലായിടത്തും പറഞ്ഞിട്ടുള്ളത്. അമ്മയെ കുറിച്ച് മകനായ കിച്ചുവിനും മോശമായൊരു രൂപമാണ് സുധി പറഞ്ഞ് കൊടുത്തിട്ടുള്ളത്. എന്നാൽ‌ ആ സ്ത്രീ‌ സുധിയെ വിട്ട് പോയതിന് കാരണം സുധിയുടെ സ്വഭാവ ദൂഷ്യമാണെന്ന് പറയുകയാണ് മുൻ ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ.

വിരസതയും ഈ​ഗോയും കാരണം വേർപിരിഞ്ഞു, മറ്റൊരു പങ്കാളിയെ തേടി പോകാതിരുന്നതിന് കാരണമുണ്ട്; പ്രിയദർശൻ പറയുന്നു!
വിരസതയും ഈ​ഗോയും കാരണം വേർപിരിഞ്ഞു, മറ്റൊരു പങ്കാളിയെ തേടി പോകാതിരുന്നതിന് കാരണമുണ്ട്; പ്രിയദർശൻ പറയുന്നു!

രേണുവിന് വൻ പിആർ ആണിപ്പോൾ. ഈ പിആർ ബി​ഗ് ബോസിൽ ഉപയോ​ഗിച്ചിരുന്നുവെങ്കിൽ കപ്പ് കൊണ്ട് പോരാമായിരുന്നു. കിച്ചു അവൻ ഓക്കെയാണെന്ന് ഇഷ്ടപ്പെടുന്നവരെ അറിയിക്കാൻ വേണ്ടി ഒരു ലൈവ് വീഡിയോ ചെയ്തിരുന്നത് കണ്ടു.

Kollam Sudhi

ആ വീഡിയോയിൽ സംസാരിക്കുന്നതിനിടെ ഞാൻ ഒരു പെണ്ണിനെ പീഡിപ്പിച്ചുവെന്ന് വരെ വാർത്ത വരാമെന്ന് കിച്ചു പറഞ്ഞത് കണ്ടു. അതൊരു ആവശ്യമില്ലാത്ത കാര്യമായിരുന്നു. മാത്രമല്ല കാൽക്കുലേറ്റ് ചെയ്ത് പറഞ്ഞത് പോലെ തോന്നി. എനിക്ക് നന്നായി അറിയാം. കിച്ചു എന്തിനാണ് ഇത് പറഞ്ഞതെന്ന്. അതൊന്നും പുറത്ത് വരാതിരിക്കട്ടെ. ആരും പറയാതിരിക്കട്ടെ.

ഇതൊന്നും പറയേണ്ട കാര്യം കിച്ചുവിന് ഇല്ലായിരുന്നു. കിച്ചു എനിക്ക് മെസേജ് അയച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു രേണുവിനോട് സംസാരിക്കൂവെന്ന്. കാരണം ഈ വള്ളിയുടെ കാര്യം ഇനി ഇല്ലല്ലോ. കിച്ചുവിനേയും രേണുവിനേയും ചുറ്റിപറ്റിയുള്ള കുറേ കാര്യങ്ങൾ മീഡിയക്കാരുടെ കയ്യിലുണ്ട്. പ്രൂഫായിട്ടല്ല കേട്ട് കേൾവിയിലൂടെ അറിഞ്ഞ കാര്യങ്ങളായിട്ടാണ് ഉള്ളത്. ഞങ്ങൾ കഴുകന്മാരാണ്.

അതിവിനയം കാണിച്ച് കുറ്റം മുഴുവൻ ഭാര്യയുടെ തലയിൽ; വിഘ്നേശ് ഇത്ര വിനീതകനാകേണ്ടെന്ന് സോഷ്യൽ മീഡിയ
അതിവിനയം കാണിച്ച് കുറ്റം മുഴുവൻ ഭാര്യയുടെ തലയിൽ; വിഘ്നേശ് ഇത്ര വിനീതകനാകേണ്ടെന്ന് സോഷ്യൽ മീഡിയ

അതുകൊണ്ട് സ്വയം ശവമാകരുത് എന്നാണ് കിച്ചുവിനോട് അടക്കം പറയാനുള്ളത്. നോക്കേണ്ട സമയത്ത് കിച്ചുവിനെ രേണു നോക്കിയിട്ടുണ്ട്. അത് സുധിയുണ്ടായിരുന്നപ്പോഴും ഇല്ലാതായപ്പോഴും നോക്കിയിട്ടുണ്ട്. രേണുവിനെ കുറ്റം പറയുന്നവർക്ക് പറയാം. പക്ഷെ രേണുവിന്റെ സൈഡിൽ നിന്ന് നോക്കിയാൽ കിച്ചു സ്വന്തം മകനല്ല. എന്നിട്ടും നോക്കേണ്ട സമയത്ത് നോക്കിയിട്ടുണ്ട്. സുധി സൂപ്പർമാർക്കറ്റ് പോലെയായിരുന്നു.

ആരെങ്കിലുമൊക്കെ വിളിച്ച് കിച്ചുവിന്റെ അടുത്ത് പോയി ഈ അമ്മ മതിയോ... ഈ അമ്മ മതിയോ എന്ന് ചോദിക്കുകയാണ് ചെയ്തത്. സുധിയെ കുറിച്ച് ഞാൻ പറയുന്നില്ല. ജീവിച്ചിരുന്നപ്പോൾ സുധി ചെയ്ത കാര്യങ്ങൾ ഇപ്പോഴും കിച്ചുവും രേണുവും അടക്കം ഒരുപാട് ജീവനുകളെ ബാധിക്കുന്നുണ്ട്. സുധി ചെയ്ത ഏറ്റവും വലിയ വൃത്തികേട് കുറേ കാര്യങ്ങൾ രേണുവിനോട് പറഞ്ഞില്ല.

Kollam Sudhi

കുറേ കാര്യങ്ങൾ കിച്ചുവിനോട് പറഞ്ഞില്ല. ‌‌പിന്നെ ഇവരോട് രണ്ട് പേരോടും പറഞ്ഞ കാര്യങ്ങളല്ല സുധിയുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത്. ശരിക്കുള്ള സംഭവങ്ങൾ കിച്ചുവിനും രേണുവിനും അറിയില്ല. കിച്ചുവിന്റെ യഥാർത്ഥ അമ്മയെ കുറിച്ച് കിച്ചുവിനോടും രേണുവിനോടും സുധി പറഞ്ഞത് ഭൂലോക നുണയാണ്. ആ സ്ത്രീ മരിക്കുന്നത് വരെ സുധി കിച്ചുവിന്റെ പേരിൽ ആ സ്ത്രീയുടെ കയ്യിൽ നിന്നും പണം വാങ്ങി. പെറ്റിട്ടിട്ട് ഓടിപ്പോയതല്ല ആ സ്ത്രീ.

കിച്ചുവിന്റെ അമ്മയെ ഓടിച്ച് വിട്ടതാണ്. സുധിയുടെ കയ്യിലിരിപ്പും പല കഥകളും കാരണം. നേരിട്ട് കണ്ടതുകൊണ്ട് ആ സ്ത്രീ ഇറങ്ങിപ്പോയി. ആ സ്ത്രീ മരിക്കും വരെ കിച്ചുവിന് ആവശ്യമുള്ള കാര്യങ്ങൾ‌ ചെയ്ത് കൊടുത്തിട്ടുണ്ട്. ചോദിച്ച് മേടിക്കുകയും ചെയ്തു സുധി. ഇതെല്ലാംഞാൻ കിച്ചുവിനോട് പറയുകയും ആ സ്ത്രീയുടെ അമ്മയുടെ നമ്പർ കിച്ചുവിന് അയച്ച് കൊടുക്കുകയും ചെയ്തു.

'അത്രയും നോവിച്ച ആളല്ലേ, ദിലീപ് പോയി കാണണമായിരുന്നു; നിലത്ത് പായയിൽ കിടന്നുറങ്ങുന്ന രഞ്ജിത്ത്...'
'അത്രയും നോവിച്ച ആളല്ലേ, ദിലീപ് പോയി കാണണമായിരുന്നു; നിലത്ത് പായയിൽ കിടന്നുറങ്ങുന്ന രഞ്ജിത്ത്...'

ആദ്യ ഭാര്യ ഒളിച്ചോടിയെന്നാണ് സുധി പറഞ്ഞ് നടന്നത്. എന്നാൽ ആ സ്ത്രീയുടെ അച്ഛനാണ് 7500 രൂപ മുടക്കി ഒരു ലോഡ്ജിൽ നിന്നും സുധിയുടെ പാസ്പോർട്ട് വാങ്ങി കൊടുത്തതെന്നും സായ് കൃഷ്ണ പറയുന്നു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X