വിനുവിനെ ഒഴിവാക്കാനുള്ള ആലോചന നേരത്തെ നടന്നത്! എല്ലാം മുന്നേ പ്രവചിച്ച സായ്! അനു വിളിച്ചത് പോലുമില്ലെന്ന് വിനു

യൂട്യൂബ് ചാനലുമായി സജീവമാണ് സായ് കൃഷ്ണ. ബിഗ് ബോസിനെക്കുറിച്ചുള്ള വീഡിയോകള്‍ ഇപ്പോഴും സായ് പോസ്റ്റ് ചെയ്യുന്നുണ്ട്്. സീസണ്‍ 7ലെ വിജയി ആയ അനുമോളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. അനുവിന് പ്രമോഷന്‍ നല്‍കിയ വിനുവിനെക്കുറിച്ചും സായ് സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ പുതിയ വീഡിയോയിലും അനുമോളെയും വിനുവിനെക്കുറിച്ചുമായിരുന്നു സംസാരം. വിനു ഒരു വക്കീലിനെ റെഡിയാക്കിക്കോ, അനുമോള്‍ പുറത്ത് വന്നാല്‍ അടിച്ചുപിരിയേണ്ടി വരും, കാശ് കിട്ടാത്ത അവസ്ഥ വരും എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ എല്ലാവരും എന്നെ പിടിച്ച് ഇല്യൂമിനാറ്റിയാക്കി. റിയല്‍ ലൈഫില്‍ നമുക്ക് തോന്നുന്നൊരു കാര്യമുണ്ടല്ലോ, അതേക്കുറിച്ചാണ് ഞാന്‍ പറഞ്ഞെന്നേയുള്ളൂ. അവര് തമ്മില്‍ എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ അത് ഞാന്‍ പറഞ്ഞതുകൊണ്ടാണ്, ഞാന്‍ പ്രഡിക്ട് ചെയ്തത് കൊണ്ടാണ് എന്നൊക്കെ പറയുന്നത് കേട്ടു. അങ്ങനെയൊന്നുമല്ല, അനുമോള്‍ അതിനകത്ത് പെരുമാറിയതൊക്കെ കണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അവരുടെ ബിസിനസ് ഡീല്‍ മുന്നോട്ട് പോവില്ലെന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാണ്.

വീണ്ടും ആ ലൂപ്പില്‍ പിടിച്ചിട്ടിരിക്കുകയാണ് എന്നെ. വിനുവിനെ വിളിച്ച് സംസാരിക്കുന്നതും സായ് കാണിച്ചിരുന്നു. ഞാനിപ്പോള്‍ ഒരു കണിയാന്റെ അവസ്ഥയിലാണ്. പറഞ്ഞും പോയി എന്നായിരുന്നു സായ് വിനുവിനോട് പറഞ്ഞത്. ഇത് വിനുവും സായിയും പ്ലാന്‍ ചെയ്തതല്ലേ എന്ന് ചോദിച്ച് എനിക്കും മെസേജുകള്‍ വരുന്നുണ്ട്. ഇത് ഈ ചങ്ങാതിക്ക് വള്ളിയാവും എന്ന് കരുതി പറഞ്ഞതാണെന്നും സായ് വ്യക്തമാക്കിയിരുന്നു. അനുമോളുടെ കുടുംബവും, സുഹൃത്തുക്കളുമൊക്കെയുള്ള ഗ്രൂപ്പുണ്ടായിരുന്നു. അതില്‍ മെസേജുകളൊക്കെ വരാറുണ്ട്. അതിലെ കാര്യങ്ങള്‍ ഞാന്‍ ബിന്നിയോട് പറഞ്ഞുവെന്നാണ് അനു കരുതുന്നതെന്ന് വിനു പറയുന്നു. ഞാന്‍ അങ്ങനെയൊരു കാര്യം ചെയ്തിട്ടില്ല. എന്നോട് വിശ്വാസമില്ലാത്തത് പോലെ പെരുമാറിയപ്പോള്‍ ഞാന്‍ മാറിപ്പോവാനായി തീരുമാനിക്കുകയായിരുന്നു.

Sai krishna and vinu phone call
Photo Credit: Vinuvijay/Instagram

വിനുവിനെ എവിടെ ഒഴിവാക്കും എന്ന് ചിന്തിച്ച് നടക്കുകയായിരുന്നു അനു മോള്‍ എന്നാണ് എനിക്ക് തോന്നിയത്. നിങ്ങളിപ്പോള്‍ മാറിയത് നിങ്ങളുടെ ഭാഗ്യം. ഇല്ലെങ്കില്‍ മാനംകെട്ട് മാറേണ്ട അവസ്ഥയായേനെ എന്ന് സായ് പറഞ്ഞിരുന്നു. അവര്‍ക്ക് നല്ല പ്രഷര്‍ കിട്ടുന്നുണ്ടാവും. അതുകൊണ്ടായിരിക്കും. ഞാന്‍ സ്വയം മാറി നിന്നതായിരുന്നു. ഞാന്‍ നെഗറ്റീവാക്കി എന്നൊക്കെയുള്ള തെറ്റിദ്ധാരണയാണ്. സായ് അനുവിനെക്കുറിച്ച് നെഗറ്റീവ് പറയുന്നതിന് പിന്നില്‍ ഞാനാണെന്നാണ് കരുതുന്നത്. സായിക്ക് സ്വന്തമായ അഭിപ്രായമുള്ള ആളാണെന്ന് അന്നേ ഞാന്‍ പറഞ്ഞിരുന്നു.നല്ലത് ചെയ്ത സമയത്ത് നല്ലത് സായ് പറഞ്ഞിട്ടുണ്ട്. ആ വീഡിയോ നമ്മള്‍ തന്നെ ഷെയര്‍ ചെയ്തിട്ടുമുണ്ട്. അതൊന്നും അവര്‍ക്ക് മനസിലാവുന്നില്ല. നേരത്തെയും ഉദ്ഘാടനങ്ങള്‍ക്ക് പോവുന്ന ആളായിരുന്നു അനുമോള്‍. ബിഗ് ബോസിന് ശേഷവും സജീവമാണ്. രേണു സുധിയും അതുപോലെ തന്നെ ഉദ്ഘാടനങ്ങളില്‍ ആക്ടീവാണ്. നെഗറ്റീവിനെ പോസിറ്റീവാക്കി എടുത്ത് പോവുകയാണ് അവര്‍. അവരുടെ പാട്ട് വീഡിയോ ഒക്കെ കണ്ടിരുന്നു.

16 ലക്ഷം പിആറിന്റെ കാര്യം പറഞ്ഞത് ബിന്നിയാണ്. നൂബിനും ബിന്നിയും പറഞ്ഞു എന്നാണ് അനുവിനോട് കുടുംബത്തിലുള്ളവര്‍ പറഞ്ഞത്. അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ എന്നെയൊന്ന് വിളിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ പറയുന്നത് മാത്രമായിരുന്നു അവര്‍ കേട്ടത്. എന്നെക്കുറിച്ച് തെറ്റിദ്ധാരണ വേണ്ടെന്ന് കരുതിയാണ് ഞാന്‍ മാറിയത്.അനുവിനെ സപ്പോര്‍ട്ട് ചെയ്യുന്നവരുടെ ഗ്രൂപ്പിലെ ചാറ്റാണ് ബിന്നിക്ക് ചോര്‍ന്ന് കിട്ടിയത്. സൈബര്‍ അറ്റാക്ക് തുടങ്ങിയതും അതോടെയായിരുന്നു എന്നൊക്കെയാണ് പറയുന്നത്.ഇപ്പോള്‍ എന്ത് സംഭവിച്ചാലും എല്ലാവരും എന്നെയാണ് പറയുന്നത്. അനുമോളെ വെച്ച് വീഡിയോ ചെയ്ത് ഇത്ര ലക്ഷം ഉണ്ടാക്കിയെന്നാണ് വിമര്‍ശനങ്ങള്‍.ഒരു കണ്ടസ്റ്റന്റിനെ സപ്പോര്‍ട്ട് ചെയ്യണം എന്ന് പറഞ്ഞ് ഞാന്‍ ആരേയും വിളിച്ചിട്ടില്ലെന്നും വിനു വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: anumol latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X