'ഇതേ കുറിച്ച് അറിവില്ലാത്തയാളല്ല അക്ബറിന്റെ ഭാര്യ, വൾഗർ ടോക്ക് നടത്തിയിട്ടില്ല, പണിയാകുമെന്ന് അറിയില്ലേ?'
കഴിഞ്ഞ ദിവസമാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ യുട്യൂബർ ഫസ്മീന സാക്കിർ ബിഗ് ബോസ് താരവും ഗായകനുമായ അക്ബർ ഖാന് എതിരെ രംഗത്ത് എത്തിയത്. വിവാഹിതനായ അക്ബർ ഡേറ്റിപ്പ് ആപ്പ് വഴി പെൺകുട്ടിയുമായി ചാറ്റ് ചെയ്തുവെന്നതായിരുന്നു ഫസ്മീനയുടെ ആരോപണം. വിഷയത്തിൽ നിയമപരമായി നീങ്ങാനാണ് അക്ബർ ഖാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ അക്ബർ-ഫസ്മീന വിഷയത്തിൽ തനിക്ക് മനസിലായ കാര്യങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ.
അക്ബർ മോശമായ രീതിയിലുള്ള ഇടപെടലുകൾ ആരോടും നടത്തിയിട്ടില്ലെന്നും ഫസ്മീന അക്ബറിന് എതിരെ നടത്തിയത് ആരോപണം മാത്രമാണെന്നും സായ് കൃഷ്ണ പറയുന്നു. അക്ബ്‍ ഡേറ്റിങ് ആപ്പ് ഉപയോഗിച്ച വിഷയത്തിൽ ഫസ്മീന സാക്കിർ ചെയ്ത വീഡിയോയെ കുറിച്ച് ഞാൻ എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ലെന്ന് പലരും ചോദിച്ചിരുന്നു.

ബിഗ് ബോസ് സമയത്ത് അക്ബറിനെ കുറിച്ച് ഒരുപാട് സംസാരിച്ച വ്യക്തി എന്നതുകൊണ്ടാകും പലരും കരുതിയത് അക്ബർ വിഷയത്തിൽ അതിനാലാണ് ഞാൻ പ്രതികരിക്കാത്തതെന്ന്. അതുകൊണ്ട് തന്നെ പലരുടേയും ഫാൻസ് വന്ന് എന്നെ ചീത്ത വിളിച്ച് പോകുന്നുണ്ട്. നല്ല ഹെൽത്തി ഫ്രണ്ട്ഷിപ്പ് കിട്ടാനായി ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നവരുണ്ട്. തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് ചെയ്യുന്നതെന്ന് ഫസ്മീന പറയുന്നുണ്ട്.
നേരത്തെ വിവാഹം കഴിച്ചശേഷം പങ്കാളിയിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ കാരണം ട്രെസ്റ്റ് ഇഷ്യൂസ് അടക്കമുള്ള കാര്യങ്ങളിലൂടെ കടന്ന് പോകുന്നയാളാണ് ഫസ്മീന. എല്ലാവരും വ്യത്യസ്തരാണെന്ന് ഫസ്മീന എന്നെ വിളിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു. അക്ബറിന്റെ ചാറ്റിൽ ദുരുദ്ദേശമുള്ളതായി തോന്നിയില്ല. ഡേറ്റിങ് ആപ്പ് ഒരിക്കലും പാട്നറിൽ നിന്നും മറച്ചുവെക്കാൻ കഴിയില്ല.
അത്ര പൊട്ടന്മാരായ പാട്നേഴ്സൊക്കെ നാട്ടിലുണ്ടോ?. ഡേറ്റിങ് ആപ്പിനെ കുറിച്ച് അറിവില്ലാത്തവർ കുറവായിരിക്കും. ഭർത്താവ് ഡേറ്റിങ് ആപ്പ് ഉപയോഗിച്ചത് എന്തിനാണെന്ന് ഭാര്യയ്ക്കും ഭാര്യ എന്തിനാണ് ഉപയോഗിച്ചതെന്ന് ഭർത്താവിനും മനസിലാകും. അക്ബറിന്റെ ഭാര്യയൊന്നും ഇതിനെ കുറിച്ച് അറിവില്ലാത്തയാളല്ല. അതുകൊണ്ട് തന്നെ എന്തുകൊണ്ട് ഒരു കണക്ഷൻ ഉണ്ടാക്കിയെന്നത് ഭാര്യയെ പറഞ്ഞ് മനസിലാക്കാൻ അക്ബറിന് കഴിഞ്ഞ് കാണും.
വെരിഫൈഡ് പ്രൊഫൈലാണല്ലോ അക്ബറിന്റേത്. പിന്നെ ഫെയിമിൽ നിൽക്കുന്ന സമയത്ത് വൾഗർ ചാറ്റിന് പോയാൽ അത് ലീക്കാകുമെന്ന് ചിന്തിക്കാനുള്ള മിനിമം ബോധം അക്ബറിനുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അക്ബർ എന്ത് യൂസ് ചെയ്യണം ചെയ്യണ്ടാന്ന് ഫസ്മീനയെ അറിയിച്ചിട്ട് ചെയ്യണമെന്ന് പറയാതെ പറയുന്നത് പോലെയാണ് ഫസ്മീനയുടെ വീഡിയോ.

എന്ത് യൂസ് ചെയ്യണം ചെയ്യേണ്ട എന്നത് അക്ബറിന്റെ താൽപര്യം. വരും വരായ്കകൾ നോക്കിയാണ് നമ്മളൊക്കെ പ്രതികരിക്കുന്നത്. അക്ബർ ഇത്ര വിവരമില്ലാത്തയാളാണെന്ന് തോന്നുന്നുണ്ടോ?. അതുപോലെ അക്ബറിനോട് ചാറ്റ് ചെയ്ത പെൺകുട്ടി എന്ത് ഇന്റൻഷനിലാണ് ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് തുറന്നതെന്ന് ഫസ്മീന പറയുന്നില്ല. ആ കുട്ടിയുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസും അറിയില്ല.
ആ സൈഡ് ആർക്കും അറിയില്ല. അക്ബറിനോട് ചോദിക്കുന്ന അതേ ചോദ്യം ആ പെൺകുട്ടിയോടും ചോദിക്കണം. അക്ബർ എവിടേയും വൾഗർ ടോക്ക് നടത്തിയിട്ടില്ല. ഉടായിപ്പ് നടത്തുന്നവർ പേഴ്സണൽ നമ്പർ കൊടുക്കുമോ?. പിന്നീട് പണിയാകുമെന്ന് അക്ബറിന് അറിയില്ലേ?. വേറൊരു ഇന്റൻഷൻ അക്ബറിന് ഉള്ളതായി തോന്നിയില്ല. അക്ബറും ഭാര്യയും തമ്മിൽ പ്രശ്നങ്ങളില്ല. അവർ ഹാപ്പിയായി മുന്നോട്ട് പോകുന്നു.
രണ്ടുപേർക്കും പരസ്പരം ഈ വിഷയങ്ങൾ എല്ലാം അറിയാം. നിരന്തരമായ ഇതുമായി ബന്ധപ്പെട്ട് മെസേജുകൾ വരുന്നത് അക്ബറിന്റെ ഭാര്യയെ വിഷമിപ്പിക്കുന്നുണ്ട്. അക്ബറിന് മേൽ ഇപ്പോൾ ഫസ്മീന നടത്തിയത് വെറും ആരോപണങ്ങൾ മാത്രമാണെന്നും സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications