അത്രത്തോളം വലിയ മനസിന് ഉടമകളാണോ ഇവർ? അതെനിക്ക് കണക്ടാവുന്നില്ല: ചോദ്യവുമായി സായ് കൃഷ്ണ
ദിയ കൃഷ്ണയും സ്ഥാപനത്തിലെ ജീവനക്കാരികളും പരസ്പരം ഉന്നയിച്ച പരാതി വിവാദ വിഷയമായി തുടരുകയാണ്. 69 ലക്ഷം രൂപ മൂന്ന് ജീവനക്കാരികൾ ചേർന്ന് അടിച്ച് മാറ്റിയെന്ന് ദിയയും പിതാവ് കൃഷ്ണ കുമാറും പറയുന്നു. എന്നാൽ കൃഷ്ണ കുമാറും കുടുംബവും തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ജീവനക്കാരികൾ ദിയ നികുതി വെട്ടിപ്പ് നടത്തിയെന്നും ആരോപിക്കുന്നുണ്ട്. കൃഷ്ണ കുമാറും കുടുംബവും പറയുന്ന ഒരു കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരിക്കുയാണ് യൂട്യൂബർ സായ് കൃഷ്ണ.
23 ലക്ഷം രൂപയാണ് നിങ്ങൾക്ക് ജീവനക്കാരികളിൽ നിന്ന് ആകെ തിരികെ ലഭിക്കാൻ ധാരണയായത്.. അപ്പോൾ 46 ലക്ഷം രൂപ വേണ്ടെന്ന് വെച്ചോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു. ഇതിന് കൃഷ്ണ കുമാർ നൽകിയ മറുപടി സായ് കൃഷ്ണ ചൂണ്ടിക്കാട്ടുന്നുണ്ട്. അല്ലാതെ വേറെന്ത് മാർഗം. ഇത്രയും നഷ്ടം വന്നിട്ട് ഇപ്പോൾ ആർക്കെതിരെയാണ് നടപടി വന്നത്. ഇവിടത്തെ സംവിധാനങ്ങളെക്കുറിച്ച് നല്ല ബോധമുള്ളവരാണ് ഞങ്ങൾ. 56 വർഷം ഈ ഭൂമിയിൽ ജീവിച്ച ആളാണ് ഞാൻ. കലാകാപനായും രാഷ്ട്രീയക്കാരനായും.

പണം കിട്ടണമെങ്കിൽ പത്തിരുപത് വർഷം പോകും. ജീവനോടെ ഭൂമിയിൽ കാണില്ല, കൃഷ്ണ കുമാർ പറഞ്ഞതിങ്ങനെ. ഈ പറഞ്ഞതിൽ തനിക്ക് സംശയമുണ്ടെന്ന് സായ് കൃഷ്ണ പറയുന്നു. അത്രത്തോളം വലിയ മനസിന് ഉടമകളാണോ എന്ന് ചോദിക്കുന്ന സായ് സിന്ധു കൃഷ്ണയും ഇതേകാര്യം പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
ഫോർമാലിറ്റിക്ക് ഒരു പരാതി നൽകി. ഇവർക്കെതിരെ കേസിന് പോകണം എന്ന് ആദ്യം ചിന്തിച്ചിരുന്നില്ല. ഇത്രയും വലിയ മനസോടെ നമ്മൾ ഇരിക്കുകയാണ്. വലിയ തുക കൊണ്ട് പോയി എന്നറിഞ്ഞിട്ടും അവരോട് ക്ഷമിക്കാനാണ് മനസ് പറഞ്ഞത്. ദേഷ്യമില്ലെന്നല്ല. പക്ഷെ അവരുടെ ഫോട്ടോകൾ പുറത്ത് വിടാൻ ഉദ്ദേശിച്ചിരുന്നില്ല. അവർ തെറ്റ് ചെയ്തു. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം. ഇത്രയും ക്രെെം ചെയ്തവർ പബ്ലിക്കിന്റെ മുന്നിൽ ഫ്രീയായി നടക്കാൻ പാടില്ലെന്ന ചിന്ത എനിക്കുണ്ട്.

എന്നാലും ഓസി (ദിയ കൃഷ്ണ) വളരെ ഇഷ്ടത്തോടെ വെച്ചിരുന്നതാ ഈ പിള്ളേരെ. അവരെ പൊലീസ് പിടിക്കുന്നതിലൊന്നും താൽപര്യമില്ലായിരുന്നു. നമുക്ക് വിടാം. അവരെക്കൊണ്ട് എന്താണ് പറ്റുന്നതെന്ന് നോക്കാമെന്ന് കരുതി. കാരണം ദിയ വിളിച്ച് പിറ്റേന്ന് രാവിലെ നാലര ലക്ഷവും കൊണ്ട് വരണമെങ്കിൽ അവരുടെ കയ്യിൽ റെഡി ക്യാഷുണ്ട്. രാവിലെ പണയം വെക്കാനുള്ള സമയമൊന്നുമില്ല.
ചേച്ചീ, ഇത് വെക്ക് ആരോടും പറയല്ലേ എന്ന് പറഞ്ഞു. അങ്ങനെയാണ് ദിയ ഞങ്ങളെ വിളിച്ചത്. ഈ പിള്ളേർ ഇവിടെ കാശുമായി വന്ന് ബഹളം വെക്കുന്നു, നിങ്ങളൊന്ന് വരുമോ എന്ന് ചോദിച്ചു. ദിയ ആകെ സ്ട്രസ്ഡ് ആയിപ്പോയി. ഇത്രയും കാശ് കൊണ്ട് വെച്ചപ്പോഴാണ് ഇത്രയും അവരെടുത്തോ എന്ന് ദിയ ആലോചിക്കുന്നത്. അങ്ങനെയാണ് ഞങ്ങൾ പോയത്. പണം പോയെങ്കിലും കേസാക്കണമെന്ന് ആലോചിച്ചിട്ടില്ലെന്ന് സിന്ധു കൃഷ്ണ വീണ്ടും പറയുന്നുണ്ട്. ഇത്രയും വലിയ തുക നഷ്ടപെട്ടിട്ടും വേണ്ടെന്ന് വെക്കുമോയെന്ന് സായ് കൃഷ്ണ ചോദിക്കുന്നു. ചെറിയ തുകയാണെങ്കിൽ വേണ്ടെന്ന് വെക്കും. ഇതിപ്പോൾ 46 ലക്ഷം രൂപ നഷ്ടമായത് ഒഴിവാക്കി വിട്ടത് തനിക്ക് കണക്ടാകുന്നില്ലെന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications