ചില പ്രശസ്ത നടിമാരെപ്പോലെ ബോഡിയാക്കി തരാമെന്ന് പറയും, ഭീഷണി ഏറ്റില്ലെങ്കിൽ മോഷണ കുറ്റം; ജിന്റോയ്ക്കെതിരെ സായ്!
ബിഗ് ബോസ് മലയാളം സീസൺ ആറിലെ വിജയി ജിം ട്രെയിനറായ ജിന്റോയായിരുന്നു. ബിഗ് ബോസിലേക്ക് എത്തും മുമ്പ് ഗോദ അടക്കമുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. അടുത്തിടെയായി ലഹരി കേസ് അടക്കം നിരവധി കേസുകളിൽ ജിന്റോയുടെ പേരും ഉൾപ്പെടുന്നുണ്ട്. സിനിമയും ബിഗ് ബോസും വാഗ്ദാനം ചെയ്ത് സ്ത്രീകളെ ജിന്റോ പീഡിപ്പിക്കാൻ ശ്രമിച്ചതായും ചില വെളിപ്പെടുത്തലുകൾ പുറത്ത് വന്നിട്ടുണ്ട്.
ഇപ്പോഴിതാ ജിന്റോയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും തനിക്ക് അറിയാവുന്ന കാര്യങ്ങളും വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് യുട്യൂബറും മുൻ ബിഗ് ബോസ് താരവുമായ സായ് കൃഷ്ണ. ജിന്റോ ഫാൻസിന് ഇപ്പോഴും ജിന്റോയുടെ യഥാർത്ഥ സ്വഭാവം മനസിലായിട്ടില്ലെന്നും വാ തുറന്നാൽ നുണ മാത്രമെ ജിന്റോ പറയൂവെന്നും സായ് കൃഷ്ണ പറയുന്നു. ജിന്റോ ഫാൻസിന് ഇപ്പോഴും ജിന്റോയെ മനസിലായിട്ടില്ല.

സ്ത്രീകളെ സമീപിക്കുന്നതിന് ഇവന് ഒരു രീതിയുണ്ട്. ശരീരഭാരം കുറച്ച് തരാം, ചില പ്രശസ്ത നടിമാരെപ്പോലെ ആക്കിതരാം എന്നൊക്കെ പറഞ്ഞാണ് സമീപിക്കുന്നത്. വായെടുത്താൽ നുണ മാത്രമെ പറയൂ. സ്വന്തം അമ്മയ്ക്ക് ബിഗ് ബോസിന് അകത്ത് നിന്ന് ലെറ്റർ എഴുതിയ സമയത്ത് എങ്ങനെയുണ്ടെടാ ഇമോഷണലാകുമോ? അമ്മ കരയുമോ? അമ്മയോട് സ്നേഹമില്ലേയെന്ന് ചോദിച്ചപ്പോൾ ഇവൻ എന്നോട് പറഞ്ഞത് മറുപടി എനിക്ക് നാട്ടുകാർ കണ്ടാമതി എന്നാണ്.
തടി കുറച്ച് തരാം, മോഡലാക്കി തരാം, റംപിൽ ഇറക്കാം, സിനിമ, ഷോർട്ട് ഫിലിം എന്നൊക്കെ പറഞ്ഞാണ് ഇവൻ പെൺകുട്ടികളെ സമീപിക്കുന്നത്. അതിന് വേണ്ടി ഫ്ലാറ്റിലേക്കും റൂമിലേക്കും വിളിക്കും. ഇപ്പോൾ ബിഗ് ബോസിൽ കയറ്റാമെന്ന് കൂടി പറയും. എങ്ങാനും ഏതെങ്കിലും കുട്ടി ഇവന്റെ വാക്ക് കേട്ട് ചെന്ന് കഴിഞ്ഞാൽ ഇവൻ ആ പെൺകുട്ടിയോട് മോശമായി പെരുമാറും.
അത് ആ പെൺകുട്ടി പുറത്ത് പറയുമെന്ന ഘട്ടമായാൽ അപ്പോൾ ഇവൻ പ്ലേറ്റ് മറിക്കും. ആദ്യം ഭീഷണിപ്പെടുത്തും. അത് നടന്നില്ലെങ്കിൽ ഇവന്റെ റൂമിൽ നിന്ന് സാധനങ്ങൾ കാണാതെ പോയി. പെൺകുട്ടി മോഷ്ടിക്കാൻ വന്നതാണ് എന്നൊക്കെ കഥ പറയും. കഥയുണ്ടാക്കി പറയാൻ ഇവൻ ബെസ്റ്റാണ്. കഥ പറച്ചിലിന്റെ ഭാഗമായാണ് എന്നേയും സിജോയേയും കുറിച്ച് അടുത്തിടെ ഇവൻ ചിലത് പറഞ്ഞ് ഉണ്ടാക്കിയത്.
ഇവൻ ഉണ്ടാക്കിയ കഥ കേൾക്കുമ്പോൾ ഇവനെതിരെ പരാതിപ്പെട്ട പെൺകുട്ടി ഇല്ലാതാകും. നാളെ ഇവൻ ഞങ്ങളെ കുറിച്ച് എന്ത് കഥയും പറയും. സോഷ്യൽ റെസ്പോൺസിബിലിറ്റിയുള്ള കണ്ടന്റുകൾക്ക് പ്രാധാന്യം കൊടുത്ത് ചെയ്യുന്നവരാണ് ഞങ്ങൾ. ഞങ്ങളുടെ കൂടെയുള്ള ആര് വൃത്തികേട് കാണിച്ചാലും അത് വൃത്തികേടാണെന്ന് വിളിച്ച് പറയും.

ജിന്റോയാണ്, ബിഗ് ബോസ് വിന്നറാണ്, ബിഗ് ബോസിൽ ഒപ്പമുണ്ടായിരുന്നു എന്നൊന്നും വിചാരിച്ച് മിണ്ടാതിരിക്കുകയുമില്ല. ബിഗ് ബോസ് വിന്നർക്ക് മത്സരാർത്ഥികളെ ഷോയിൽ പ്രവേശിപ്പിക്കാൻ ക്വാട്ടയൊന്നുമില്ല. അതുകൊണ്ട് ജിന്റോ പറയുന്നതുകേട്ട് പൈസ കൊടുക്കരുത്.
ജിന്റോയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പല പെൺകുട്ടികളും പുറത്ത് പറയാത്തത് അവരുടെ ഇമേജ് ടാർണിഷാകുമെന്ന് കരുതിയാണ്. ജിന്റോയുടെ സ്വഭാവം ഫിറ്റ്നസ് മേഖലയിലുള്ളവർക്കും ക്രിക്കറ്റിലുള്ളവർക്കും സിനിമയിലും സീരിയലിലുമുള്ളവർക്ക് അറിയാം. ജിന്റോയുടെ സ്വഭാവത്തെ കുറിച്ച് അറിഞ്ഞിട്ടാണ് ഞാൻ ബിഗ് ബോസിലേക്ക് പോയതെന്നും സായ് കൃഷ്ണ പറയുന്നു. തൃശൂർ സ്വദേശിയാണ് ജിന്റോ.
തനിക്ക് എതിരെ സംസാരിച്ചതിന്റെ പേരിൽ അടുത്തിടെ സായ് കൃഷ്ണയ്ക്കും ബിഗ് ബോസ് താരം സിജോയ്ക്കും എതിരെ ജിന്റോ രംഗത്ത് എത്തിയിരുന്നു. എന്നാൽ ജിന്റോ പറഞ്ഞതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്ന് ഇരുവരും വ്യക്തിമാക്കി.


Click it and Unblock the Notifications