ഡബിൾ മീനിങ് സംസാരം, രേണു കല്യാണം കഴിക്കുന്നതാണ് നല്ലത്, താലിയെടുത്ത് കൊടുക്കാൻ ഞാൻ തയ്യാർ; സായ്

അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു കഴിഞ്ഞ ദിവസമാണ് താൻ വീണ്ടും ഒരു വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞത്. പങ്കാളിയുടെ കാര്യത്തിൽ തനിക്കുള്ള കണ്ടീഷൻസും രേണു വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ രേണുവിന്റെ പുതിയ ഇൻസ്റ്റ​​ഗ്രാം സ്റ്റോറിയെ കുറിച്ചും താരത്തിന്റെ ഇപ്പോഴുള്ള ലൈഫിനെ കുറിച്ചും വിലയിരുത്തി മുൻ ബി​ഗ് ബോസ് മത്സരാർത്ഥി സായ് കൃഷ്ണ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയെങ്കിൽ രേണു കല്യാണം കഴിക്കണമെന്ന് സായ് കൃഷ്ണ പറയുന്നു. ഇപ്പോഴത്തെ വിഷയം രേണു സുധിക്ക് കല്യാണം, കാമുകൻ, അവിഹിതം എന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ഇതുമായി ബന്ധപ്പെട്ട റീലുകൾ കാണാൻ തുടങ്ങിയിട്ട്.

Renu Sudhi

രേണുവാണെങ്കിൽ‌ ഇത്തരം കാര്യങ്ങൾ‌ക്ക് കൂടുതൽ എരികേറ്റികൊടുക്കുന്ന തരത്തിൽ റീൽസും പോസ്റ്റും സംസാരവുമെല്ലാം നടത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസം അവർ ഒരു സ്റ്റോറി പങ്കുവെച്ചിരുന്നു. ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നി തുടങ്ങി.

ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു എന്നായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറി. സുധി എന്നത് ഒരു പേരും ഓർമയും മാത്രമാണിപ്പോൾ രേണുവിന്. എല്ലാവർക്കും അത് അറിയാം. സുധിയേക്കാൾ ഫെയിം ഇപ്പോൾ രേണു എന്ന പേരിനുണ്ട്. സുധി എന്ന സെന്റിമെന്റ്സ് രേണുവിൽ നിന്നും പോയിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ നല്ലൊരു​ ​ഗെയിമറാണ് രേണു. ഒരു ​ഗാംബ്ലിങ് ​ഗെയിമാണ് അവർ കളിക്കുന്നത്.

രേണു കല്യാണം കഴിക്കണം എന്നാണ് എന്റെ അഭിപ്രായം. യങ് ലേഡിയാണ് അവർ. കാമുകനുണ്ടോ, മുസ്ലീമിനെ കല്യാണം കഴിക്കുമോ തുടങ്ങിയ കോണ്ടന്റ് കൊടുത്ത് നടക്കുന്നതിലും നല്ലത് രേണു കല്യാണം കഴിക്കുന്നതാണ്. അല്ലെങ്കിൽ ഇപ്പോൾ പറഞ്ഞ് വെക്കുന്നതെല്ലാം രേണുവിന് ഭാവിയിൽ ഒരു ഭാരമാകും. രേണു കല്യാണം കഴിക്കുകയാണെങ്കിൽ ഒരു അനിയൻ എന്ന നിലയിൽ ചെന്ന് ഞാൻ താലിയെടുത്ത് കൊടുക്കും.

ആദ്യം ദാസേട്ടൻ കോഴിക്കോടിന് ഒപ്പമായിരുന്നു രേണു വൈറലായത്. പിന്നീട് പ്രതീഷ് വന്നു. ഇപ്പോൾ അക്ഷയ് എന്നൊരു ചെക്കൻ വന്നിട്ടുണ്ട്. അതോടെ രേണു വീണ്ടും ചർച്ച വിഷയമായി. ഇപ്പോൾ ഡബിൾ മീനിങ് വെച്ചുള്ള മറുപടികളാണ് രേണു നൽകുന്നത് ഏറെയും. രേണുവിന് ഒപ്പമുള്ളവരേയും ആ ഡബിൾ മീനിങ് സംസാരം അലട്ടുന്നില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

Renu Sudhi

മക്കളാണെങ്കിലും രേണുവിന്റെ മാതാപിതാക്കളും സഹോദരിയും എല്ലാം അങ്ങനെയാണ് പെരുമാറുന്നത്. അവൾ എന്തും പറഞ്ഞോട്ടെ. എന്ത് തന്നെയായാലും അവസാനം അവൾ വരുമാനം കൊണ്ടുവരുന്നുണ്ട് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നുണ്ട് എന്ന ലൈനിലാണ് അവർ. അതുകൊണ്ട് രേണുവിനെ ചീത്ത വിളിച്ച് കമന്റിട്ടാലും കാര്യമില്ല. കല്യാണം കഴിച്ചാൽ രേണുവിന് വലിയ തിരിച്ചടികൾ മുമ്പ് പറഞ്ഞ കാര്യങ്ങളുടെ പേരിൽ ലഭിക്കും.

സുധിയുടെ ട്രോമ രേണുവിന് ഇപ്പോഴില്ലാ. കൂട്ട് വേണമെന്ന് തോന്നിയാൽ രേണു കല്യാണം കഴിക്കണം. അല്ലാതെ അത് കോണ്ടന്റാക്കി നടക്കരുത്. അതുപോലെ രേണുവിന്റെ പ്രൈവസിയുടെ കാര്യം പറയുകയാണെങ്കിൽ രേണുവിന് പ്രൈവസിയില്ല. അതില്ലാതാക്കിയത് അവരുടെ തന്നെ പ്രവൃത്തികളാണെന്നും സായ് കൃഷ്ണ പറയുന്നു. 2023 ജൂൺ അഞ്ചിനുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിക്കുന്നത്.

സുധിയുടെ മരണം കഴിഞ്ഞ് മൂന്ന് വർഷത്തോടടുക്കുമ്പോൾ രേണുവിനെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. താൻ വീണ്ടും വിവാഹിതയാകാൻ സാധ്യതയുണ്ടെന്നും തലയിൽ തട്ടമിടാൻ സാധ്യതയുണ്ടെന്നും രേണു പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X