മാന്യമായി പറഞ്ഞ് അവസാനിപ്പിക്കണമായിരുന്നു, സം​ഗീതയെ മാനിപ്പുലേറ്റ് ചെയ്തതാകാം, വിജയിയുടെ ടൈം ബെസ്റ്റ് ടൈം!

വിജയ്-സം​ഗീത വിവാഹമോചനവും വിജയ്-തൃഷ രഹസ്യബന്ധവുമാണ് സിനിമാ മേഖലയിലേയും തമിഴ്നാട് രാഷ്ട്രീയത്തിലേയും പ്രധാന ചർച്ച വിഷയം. ഇപ്പോഴിതാ നടനുമായി ബന്ധപ്പെട്ട പുതിയ വിവാ​​​ദത്തിൽ തന്റെ പ്രതികരണം പങ്കുവെയ്ക്കുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. തെരഞ്ഞെടുപ്പിൽ വിജയിക്കുണ്ടാകാൻ പോകുന്ന പ്രധാന വെല്ലുവിളി ദാമ്പത്യത്തിൽ നടന് പറ്റിയ വീഴചകളായിരിക്കുമെന്ന് സായ് കൃഷ്ണ പറയുന്നു.

മുൻ ഭർത്താവിനെ ഈയടുത്തും കണ്ടു, ഏഴര വർഷത്തെ ഞങ്ങളുടെ ജീവിതം; പിരിഞ്ഞതിന് പിന്നിൽ: ലെന
മുൻ ഭർത്താവിനെ ഈയടുത്തും കണ്ടു, ഏഴര വർഷത്തെ ഞങ്ങളുടെ ജീവിതം; പിരിഞ്ഞതിന് പിന്നിൽ: ലെന

ലൈഫിലേക്ക് ആരെ തിരഞ്ഞെടുക്കണം എന്തിനെ തിരഞ്ഞെടുക്കണം എന്നത് ഒരോരുത്തരുടേയും വ്യക്തിപരമായ താൽപര്യം. പക്ഷെ വിവാഹം കഴിക്കുകയും ആ ബന്ധത്തിൽ ഭാര്യയും കുട്ടികളും ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ ബന്ധം വളരെ മാന്യമായി പറഞ്ഞ് അവസാനിപ്പിച്ചശേഷം മറ്റൊരു ബന്ധത്തിലേക്ക് കടക്കുക എന്നതാണ് പക്വത.

Vijay Sangeetha Sai Krishna

വിജയ്-തൃഷ ബന്ധം ഇന്നോ ഇന്നലയോ പറഞ്ഞ് കേട്ടൊരു കാര്യമല്ല. ജസ്റ്റിസ് ഫോർ സം​ഗീത ഹാഷ്ടാ​ഗുകൾ ഒരു വർഷം മുമ്പേ പ്രചരിക്കാൻ തുടങ്ങിയതാണ്. കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയിയും തൃഷയും ഒരു പ്രൈവറ്റ് ജെറ്റിൽ ഒരുമിച്ച് യാത്ര ചെയ്താണ് ചടങ്ങിൽ പങ്കെടുത്ത് തിരികെ വന്നത്. നിരവധി ഫോട്ടോകളും ഇരുവരുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയശേഷം വിജയിയുടെ കാര്യങ്ങളൊന്നും സ്മൂത്തായി അല്ല നടക്കുന്നത്. കരൂർ ദുരന്തം സംഭവിച്ചു, ജനനായകൻ സിനിമയുടെ റിലീസ് തടഞ്ഞു ഇപ്പോഴിതാ ഡിവോഴ്സ് കേസും. പിന്നെ വിവാഹമോചനം വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇത് വേറെ ലെവലിൽ വിജയിയെ ബാധിക്കും. തൃഷയുടെ പേര് പെറ്റീഷനിൽ സം​ഗീത പരാമർശിച്ചിട്ടില്ലെങ്കിലും ഹർജി വായിച്ചാൽ അത് തൃഷയെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാകും.

'എല്ലാം കൈവിട്ട് പോകുന്ന സ്ഥിതി, സം​ഗീത മാമിനെ ഒരുപാട് അറ്റാക്ക് ചെയ്യരുത്, ഡിഎംകെയെ പഴിചാരിയാൽ‌ മതി'
'എല്ലാം കൈവിട്ട് പോകുന്ന സ്ഥിതി, സം​ഗീത മാമിനെ ഒരുപാട് അറ്റാക്ക് ചെയ്യരുത്, ഡിഎംകെയെ പഴിചാരിയാൽ‌ മതി'

കാരണം കഴിഞ്ഞ കുറച്ച് വർഷത്തിനിടെ ഈ നടിയുമായി ബന്ധപ്പെടുത്തി മാത്രമാണ് വിജയിയുടെ പേരിൽ ​ഗോസിപ്പുകൾ വന്നിട്ടുള്ളത്. ​ഗുരുതരമായ ആരോപണങ്ങളാണ് സം​ഗീത ഉന്നയിച്ചിട്ടുള്ളത്. കുറച്ച് കാലം എടുത്ത് തയ്യാറാക്കിയ പെറ്റീഷൻ പോലെയാണ് തോന്നുന്നത്. കാരണം എല്ലാം വ്യക്തമായും കൃത്യമായും പറഞ്ഞിട്ടുണ്ട്. തമിഴിൽ സിനിമയും രാഷ്ട്രീയവും കെട്ടിപിണിഞ്ഞ് കിടക്കുകയാണ്.

അതിനാലാണ് വിജയിയുടെ ഇപ്പോഴത്തെ വിവാദത്തിന്റെ ​ഗ്രാവിറ്റി കൂടുന്നത്. എംജിആർ-ജയലളിത പാറ്റേണിലേക്ക് മാറുമോ വിജയ്-തൃഷ ബന്ധമെന്നത് കണ്ട് അറിയണം. സോഷ്യൽമീഡിയയിലുള്ള ​ഗോസിപ്പ് മാത്രമായിരിക്കില്ല സം​ഗീതയെ ബാധിച്ചത്. അജിത്ത് അടക്കമുള്ളവർ സ്വന്തം ഭാര്യയെ എല്ലാ പൊതുവേദികളിലും കൊണ്ട് വരുമ്പോൾ വിജയ് അടുത്തിടെയായി ഭാര്യയുമായി എവിടേയും പ്രത്യക്ഷപ്പെടാറില്ല.

Vijay Sangeetha Sai Krishna

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് വിവാഹമോചന ഹർജി ഫയൽ ചെയ്യരുതായിരുന്നുവെന്നൊന്നും സം​ഗീതയെ വിലക്കാൻ ആർക്കും അവകാശമില്ല. 2021 മുതൽ ദാമ്പത്യത്തിൽ സംഭവിച്ചത് സം​ഗീത വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ സം​ഗീത ഹർജി സമർപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയുള്ളതായി തോന്നുന്നില്ല.

ചിലപ്പോൾ സം​ഗീതയെ ആരെങ്കിലും മാനിപ്പുലേറ്റ് ചെയ്ത് ഇളക്കി വിട്ടതാണോയെന്ന് അറിയില്ലല്ലോ. മറ്റൊന്നും ബാധിച്ചില്ലെങ്കിലും വിജയിയുടെ ഭാവിയെ സം​ഗീതയുടെ ഈ നീക്കം തീർച്ചയായും ബാധിക്കും. ഡിവോഴ്സിനുശേഷം ഉയർന്ന് കേൾക്കാൻ പോകുന്നത് തൃഷയെ വിവാഹം ചെയ്യുമോ അതോ എംജിആർ-ജയലളിത പാതയിൽ നീങ്ങുമോ എന്നതാകും. തെരഞ്ഞെടുപ്പിൽ വിജയിക്കുണ്ടാകാൻ പോകുന്ന പ്രധാന വെല്ലുവിളി ദാമ്പത്യത്തിൽ നടന് പറ്റിയ വീഴചകളായിരിക്കും.

ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് നടിക്കൊപ്പം പോവുമോ? വിജയിനെയും സംഗീതയേയും കുറിച്ച് അന്ന് ജയന്തി പറഞ്ഞത്?
ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് നടിക്കൊപ്പം പോവുമോ? വിജയിനെയും സംഗീതയേയും കുറിച്ച് അന്ന് ജയന്തി പറഞ്ഞത്?

ആകെ മൊത്തം വിജയിയുടെ ടൈം നല്ല ബെസ്റ്റ് ടൈം എന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്. മക്കൾക്കും മാതാപിതാക്കൾക്കും ഒപ്പമാണ് ഇപ്പോൾ സം​ഗീതയുടെ താമസം. സംവിധാനത്തിലൂടെ സിനിമയിലേക്ക് ചുവട് വെയ്ക്കാനാണ് നടന്റെ മകൻ ജെയ്സൺ സഞ്ജയ് ഒരുങ്ങുന്നത്. മകൾ ദിവ്യ സാഷ വിദ്യാർത്ഥിനിയാണ്. വിജയിയുടെ അവസാന സിനിമ ജനനായകൻ ഇപ്പോഴും റിലീസ് തടഞ്ഞതിനാൽ പെട്ടിയിലാണ്.

More from Filmibeat

Read more about: vijay sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X