വ്യക്തമായി അറിഞ്ഞിട്ടാണ് അവർ ഷോയിലെടുക്കുന്നത്, ലക്ഷ്മിയുടെ ഭർത്താവ് മനസിലാക്കേണ്ടത്: സായ് കൃഷ്ണ

വേദ് ലക്ഷ്മിയുടെ മകനെ ബി​ഗ് ബോസ് വീട്ടിനുള്ളിൽ കയറ്റാതിരുന്ന സംഭവം കഴിഞ്ഞ ദിവസം വിവാദമായതാണ്. കുട്ടി അമ്മയെ കാണാൻ ഒരുങ്ങിയതായിരുന്നു. എന്നാൽ കുട്ടിയെ കയറ്റിയില്ല. ലക്ഷ്മിയുമായി അകൽച്ചയിലുള്ള ഭർത്താവിന്റെ എതിർപ്പുണ്ടാകുമെന്ന് പറഞ്ഞാണ് കുട്ടിയെ കാണിക്കാതിരുന്നതെന്ന സൂചന വന്നു. എന്നാൽ തന്റെ ഭാ​ഗത്ത് നിന്നും എതിർപ്പില്ലെന്ന് ഭർത്താവ് വ്യക്തമാക്കി. താനും ലക്ഷ്മിയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് ഒരു വ്ലോ​ഗർ അനാവശ്യ വാദങ്ങൾ ഉന്നയിച്ചെന്നും ഇയാൾ പറഞ്ഞു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് വ്ലോ​ഗർ സായ് കൃഷ്ണ.

അനന്തപത്മനാഭൻ പറയുന്ന വ്ലോ​ഗർ താനാണെന്ന് സായ് കൃഷ്ണ വ്യക്തമാക്കി. നേരത്തെ ലക്ഷ്മിയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സായ് കൃഷ്ണ സംസാരിച്ചിരുന്നു. താനറിഞ്ഞ വിവരങ്ങൾ അനന്തപത്മനാഭനോട് പങ്കുവെക്കാൻ തയ്യാറണെന്ന് സായ് കൃഷ്ണ തന്റെ പുതിയ വ്ലോ​ഗിൽ വ്യക്തമാക്കി.

Lakshmi

അയാൾ ഉദ്ദേശിച്ചത് നമ്മളെ തന്നെയാണ്. ഇത് സെപ്പറേറ്റ് കണ്ടന്റാക്കി നമ്മളിലേക്ക് എത്തിയ കാര്യം വലിച്ച് പുറത്തിടാൻ ഒരു താൽപര്യവും ഇല്ല. ഞങ്ങൾക്ക് നിങ്ങളുടെ ലെെഫിലേക്ക് കയറി വരാൻ ഒരു താൽപര്യവുമില്ല. നിങ്ങളുടെ പിന്നിലുള്ള ആരെങ്കിലും ഇളക്കി വിടുകയാണെന്നുണ്ടെങ്കിൽ പിന്നാമ്പുറത്തുള്ളവരോട് ആൺകുട്ടികളെ പോലെ നേരിട്ട് വരാൻ പറയുക. 2 ജെൻഡർ ആയാലും ഏത് ജെൻഡർ ആയാലും നേരിട്ട് നേരിട്ട് വാ.

അപ്പോൾ ഞാൻ സംസാരിക്കാം. ഇനി ബ്രദറിന് (അനന്തപദ്മനാഭൻ) ഞങ്ങൾ അറിഞ്ഞ കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ ഞാൻ പങ്കുവെക്കാം. നിങ്ങൾ കൂടി ഉൾപ്പെടുന്ന കാര്യങ്ങളാണ്. ഇതിൽ നിന്നും വിവാ​ദ കണ്ടന്റുണ്ടാക്കി പിആർ അടിച്ച് സീക്രട്ട് ഏജന്റ് വഴി ലക്ഷ്മിക്ക് പത്ത് വോട്ട് കയറ്റിക്കൊടുക്കാൻ നിൽക്കേണ്ട. ആ സ്കീം നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല.

Lakshmi s Husband

ഡിവോഴ്സിനെക്കുറിച്ച് പുറത്ത് ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടെന്ന് ലക്ഷ്മിയുടെ ഭർത്താവ് പറയുന്നുണ്ട്. ഒരു കാര്യം നിങ്ങൾ മനസിലാക്കണം. ഏഷ്യാനെറ്റും എൻഡെമോൾഷെെനോ ഏഷ്യാനെറ്റോ ഏഴാം കൂലി ടീം അല്ല. നിങ്ങൾക്ക് പിറകിലിരുന്ന് പ്രവർത്തിക്കുന്ന ഞൊണ്ണാപ്പികളെ പോലെയല്ല. ഒരാളെക്കുറിച്ചുള്ള ബാക്ക്​ഗ്രൗണ്ട് സ്റ്റഡി നല്ല രീതിയിൽ നടത്തിയിട്ടേ അവർ ഒരു മത്സരാർത്ഥിയെ ഷോയിലെടുക്കൂ. പല ലെവലിലുള്ള ഇന്റർവ്യൂകൾ ചെയ്യും. ഓരോ ഇന്റർവ്യൂകളിലും നമ്മൾ പറയുന്ന കാര്യം അവർ വെരിഫെെ ചെയ്യും.

കുട്ടിയെ എന്ത് കൊണ്ട് ഷോയിലേക്ക് കയറ്റിയില്ലെന്ന് നിങ്ങൾക്ക് വിശദീകരണം ലഭിക്കും. നാല് പിആർ വർത്തമാനം കേട്ട് അനാവശ്യമായി ഏഷ്യാനെറ്റിനെയോ എൻഡമോൾ ഷെെനിനെയോ ചൊറിയാൻ നിൽക്കേണ്ടെന്നും സായ് കൃഷ്ണ പറഞ്ഞു. അതേസമയം ലക്ഷ്മിയുടെ കുട്ടിയെ എന്തുകൊണ്ട് ബി​ഗ് ബോസിൽ കയറ്റിയില്ലെന്നതിന് വിശദീകരണം മോഹൻലാൽ നൽകേണ്ടതുണ്ടെന്നും സായ് കൃഷ്ണ പറയുന്നു. കുട്ടിയെക്കുറിച്ച് ആശങ്കപ്പെടുന്ന അമ്മയാണ് ലക്ഷ്മി. കൺഫഷൻ റൂമിൽ വെച്ച് കുട്ടിയെ കാണിച്ചെന്ന് പറയുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ എൽജിബിടിക്യു പ്ലസ് വിരുദ്ധ പ്രസ്താവനകൾ നടത്തുന്ന 2 ജെൻഡർ സ്ക്വാഡിന്റെ വലിയ പിന്തുണ ലക്ഷ്മിക്കുണ്ട്. ലെസ്ബിയൻ പങ്കാളികളായ ആദിലയെയും നൂറയെയും എതിർത്ത് സംസാരിച്ചതോടെയാണ് ലക്ഷ്മി പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. ലക്ഷ്മിയെ വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപോലെയുണ്ട്. ലക്ഷ്മിയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച് പല അഭ്യൂഹങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഭർത്താവിന്റെ പ്രതികരണം. അതേസമയം വിവാദ പ്രസ്താവനയിലൂടെ സ്ക്രീൻ സ്പേസ് നേടിയെങ്കിലും മറ്റൊരു തരത്തിലും വലിയ ചലനം ബി​ഗ് ബോസിനുള്ളിൽ സൃഷ്ടിക്കാൻ ലക്ഷ്മിക്ക് സാധിച്ചിട്ടില്ലെന്നും പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X