വീട് നന്നാക്കാനുള്ള പണം ഇന്ന് രേണുവിന്റെ കയ്യിലില്ലേ, ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ലഭിച്ച പേയ്മെന്റോ?
കഴിഞ്ഞ ദിവസമാണ് ആങ്കർ ശാരിക രേണു സുധിയുടെ വീടിന്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ചത്. വീട് പണിത് ഒരു വർഷത്തിനുള്ളിൽ മുൻവശത്തുൾപ്പെടെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയാണെന്ന് ശാരിക പറഞ്ഞു. കെഎച്ച്ഡിഇസി കൂട്ടായ്മയാണ് രേണുവിന്റെ മക്കൾക്ക് വേണ്ടി വീട് വെച്ച് നൽകിയത്. ഇതിലെ പ്രധാന പ്രവർത്തകനായ ഫിറോസ് രേണുവിനെതിരെ സംസാരിക്കുകയും ചെയ്തു. രേണു തുടരെ നടത്തുന്ന ആരോപണങ്ങൾ കാരണം തങ്ങൾക്ക് ജോലിയില്ലാതായെന്ന് ഫിറോസ് തുറന്നടിച്ചു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ. വീടിന്റെ അറ്റകുറ്റപണികൾ ചെയ്യേണ്ട ഉത്തരവാദിത്വം രേണുവിനാണെന്ന് സായ് കൃഷ്ണ തന്റെ ചാനലിൽ പറഞ്ഞു. രേണു സുധിക്ക് ഈ വീടിന്റെ പുറം ഭാഗം നന്നാക്കാനുള്ള കപ്പാസിറ്റി ഇപ്പോൾ ഏറെക്കുറെ ആയിക്കാണും. അത് അവരുടെ ലെെഫ് സ്റ്റെെൽ കാണുമ്പോൾ നമുക്ക് മനസിലാകുന്നുണ്ട്. നമ്മുടെ പഴയ ജീവിതത്തിൽ നിന്നും മാറ്റം വരുമ്പോൾ ആദ്യം ചെയ്യേണ്ടത് നമ്മൾ സ്വന്തമായി ക്ലെൻസ് ചെയ്യുക എന്നതാണ്. മക്കൾക്ക് കിട്ടിയ വീട് മെയിന്റെയിൻ ചെയ്യേണ്ടത് രേണുവിന്റെ ഉത്തരവാദിത്വമാണ്. ബിഗ് ബോസിൽ നിന്നിറങ്ങി വിദേശത്തൊക്കെ പോയി.

ബിഗ് ബോസിന്റെ പേയ്മെന്റ് കിട്ടിയില്ലെങ്കിലും ആ പേയ്മെന്റ് എങ്കിലും കിട്ടിക്കാണുമല്ലോ. അത് ലോൺ പോലെ മാസം ക്രെഡിറ്റായി വരുന്നതല്ലല്ലോ. ചുറ്റുപാട് രേണു മെയിന്റെയിൽ ചെയ്തിട്ടില്ലെന്നാണ് ശാരികയുടെ വർത്തമാനത്തിൽ നിന്ന് എനിക്ക് മനസിലായത്. അത് ചെയ്യാതെ അവർ ചെയ്ത് തരും എന്ന ഇരുത്തം ശരിയല്ല. പെട്ടെന്ന് പണി തീർക്കേണ്ട അവസ്ഥ വന്നപ്പോൾ പുറത്ത് പ്ലാസ്റ്റർ ചെയ്തതാണെന്ന് ഫിറോസും ടീമും പറഞ്ഞതാണ്. അവരുടെ പിഴവ് അവർ സമ്മതിച്ചു. ഇനി അവരെ രേണു പഴിക്കേണ്ടതില്ലെന്നും സായ് കൃഷ്ണ പറഞ്ഞു.
ശാരിക പറഞ്ഞത്
രേണുവിന്റെ വീടിന് പ്രശ്നങ്ങളുണ്ട്. വീടിന്റെ മുന്നിൽ സിറ്റൗട്ടിൽ മൊത്തം ഇടിഞ്ഞ് പൊളിഞ്ഞു. ഇവിടെയുള്ളവരൊക്കെ സാധാരണ ആൾക്കാരാണ്. അവർക്കിത് ഇടിച്ച് പൊളിക്കേണ്ട ആരോഗ്യമില്ല. ഒരു പുതിയ വീട് കിടക്കുന്നത് പോലെയല്ല ഇത് കിടക്കുന്നത്. 2018 ലെ പ്രളയം ഒന്നും വന്നില്ലല്ലോ. അതിന് ശേഷം വെച്ച വീടല്ലേ ഇത്. രേണു സുധിയോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു. ഈ വീട് വെച്ച് കൊടുത്തതിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.

രേണു എന്നോട് പറഞ്ഞ കാര്യമുണ്ട്. ആ വീട് എന്റെ മക്കൾക്ക് തന്ന വീടാണ്. ഞാൻ ആ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിൽ എനിക്ക് താൽപര്യമില്ല. ഞാനിപ്പോൾ ഹാർഡ് വർക്ക് ചെയ്യുന്നത് ഒരു വീടിന് വേണ്ടിയാണ്. വാടക വീട്ടിലേക്ക് മാറണം എന്നാഗ്രഹിക്കുന്നുണ്ട്. വീട് മക്കൾക്കായി അവിടെ കിടന്നോട്ടെ എന്ന് രേണു ബിഗ് ബോസിൽ വെച്ച് എന്നോട് പറഞ്ഞിരുന്നു. വീടിനെക്കുറിച്ച് രേണു പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഇത്രയും മീഡിയകൾ ഇവിടെ കയറി ഇറങ്ങുന്നതല്ലേ. ഒരാൾ അതിനെക്കുറിച്ച് കാണിച്ചിട്ടുണ്ടോ.


Click it and Unblock the Notifications











