മറുപടി ഇല്ല... മരിക്കാൻ പോകുന്നുവെന്ന് ഫിറോസ്, രണ്ടുപേരുടെ ലൈഫിലും ഉടായിപ്പ്, മക്കൾ ഭാവിയിൽ ഇവരെ പുച്ഛിക്കും!

കഴിഞ്ഞ ദിവസം മുൻ ഭർത്താവ് ഫിറോസ് ഖാനെ കുറിച്ച് സജ്ന നൂർ ചെയ്ത വീഡിയോ വൈറലായിരുന്നു. ഫിറോസിന് എതിരെ ​ഗുരുതര ആരോപണങ്ങളാണ് സജ്ന ഉന്നയിച്ചത്. പതിനേഴുകാരി പെൺകുട്ടിയെപ്പോലും ഫിറോസ് പ്രേമം നടിച്ച് വശത്താക്കി ഉപയോ​ഗിച്ചതായി സജ്ന വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സജ്ന നൂർ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ.

ഇരുവരുമായും സൗഹൃദമുള്ളയാളാണ് സായ്. രണ്ടുപേർക്കും ജീവിതത്തിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്ന് സായ് പറയുന്നു. ഫിറോസിന്റെയും സജ്നയുടേയും പ്രവൃത്തികൾ അവരുടെ മക്കളെ ബാധിക്കുമെന്നത് ഓർക്കുമ്പോൾ വിഷമം തോന്നുന്നുവെന്നും സായ് കൃഷ്ണ പറഞ്ഞു.

Sajna Noor Firoz Khan

സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മക്കളെ കുറിച്ച് ഫിറോസും സജ്നയും ചിന്തിക്കണം. സോഷ്യൽമീഡിയയിൽ ഒരു കാര്യം വന്നാൽ പിന്നെ കളയാൻ പറ്റില്ലെന്നത് മറക്കരുത്. ശേഷം മാത്രം കഴിഞ്ഞ കാലത്തെ കഥകൾ പുറത്ത് പറയുക. ഫിറോസ് പൊതുവേദിയിൽ വന്ന് ഒരിക്കലും സജ്നയെ മോശമാക്കി സംസാരിച്ചിട്ടില്ല. ഫിറോസിന് ദേഷ്യം ആ പ്രമുഖ വ്യക്തിയോട് മാത്രമാണ്. അത് സജ്ന ബഹുമാനിക്കണമായിരുന്നു.

സജ്ന ഇപ്പോൾ ഫിറോസിന്റെ പഴയകാല കഥകൾ പുറത്ത് പറഞ്ഞത് ആ പ്രമുഖ വ്യക്തിയുമായി ബന്ധപ്പെട്ട വാർത്തകൾ‌ ആളുകളുടെ കണ്ണിൽ നിന്നും മറച്ച് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്ന് എനിക്ക് തോന്നി. മക്കളെ ആലോചിച്ചതുകൊണ്ടാണ് സജ്ന ഫിറോസിനെ കുറിച്ച് വെളിപ്പെടുത്തിയ വീഡിയോകൾ ഡിലീറ്റ് ചെയ്തത് എന്നാണ് പറഞ്ഞത്.

ബന്ധം വേർപ്പെടുത്തിയ സ്ഥിതിക്ക് സജ്ന പുതിയൊരാളെ ജീവിതത്തിലേക്ക് തെരഞ്ഞെടുത്താൽ അതിന് തടസം നിൽക്കാനുള്ള അവകാശം ഫിറോസിന് ഇല്ല. സജ്നയുമായി അടുപ്പമുള്ള പ്രമുഖ വ്യക്തിയോട് ദേഷ്യമുണ്ടെങ്കിൽ അതിന്റെ കാരണം കൂടി പറയേണ്ടി വരും. തൊട്ടും തൊടാതെയുമാണ് ഫിറോസ് ഇതുവരെ സംസാരിച്ചത്. മക്കളുടെ മനസിൽ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് സജ്നയും ഫിറോസും സൃഷ്ടിച്ചത്.

എത്ര സ്നേഹിച്ചാലും സംരക്ഷിച്ചുവെന്ന് പറഞ്ഞാലും അതിനെ ഉണക്കാനാവില്ല. മക്കൾ വലുതായാൽ അവർ നിങ്ങളെ പുച്ഛിക്കും. അവരെ എല്ലാക്കാലവും പിന്തുടരുന്ന വിഷയങ്ങളാണ് നിങ്ങൾ പരസ്യമായി പറഞ്ഞത്. സജ്നയോടും ഫിറോസിനോടും എനിക്ക് നേരത്തെ ബഹുമാനമുണ്ടായിരുന്നു. അത് പുതിയ വിവാദങ്ങളോടെ ഇല്ലാതായി. അതുപോലെ ഫിറോസ് ആവശ്യപ്പെട്ടതുകൊണ്ടാണ് ​ഗർഭിണിയായത് എന്നൊക്കെ സജ്ന പറയുന്നുണ്ട്.

Sajna Noor Firoz Khan

നിങ്ങളുടെ മകൻ ഇതൊക്കെ കേൾക്കുകയല്ലേ. അവൻ എത്രമാത്രം ട്രോമ അനുഭവിക്കുന്നുണ്ടാകും. ഫിറോസിന്റെ മറ്റ് ബന്ധങ്ങളെ കുറിച്ച് സജ്ന പറഞ്ഞതിൽ ചിലതിൽ കൃത്യമായ ക്ലാരിറ്റിയുള്ളതായി തോന്നിയില്ല. സജ്നയുടെ വീഡിയോ വന്നതോടെ ഫിറോസ് തീർന്ന് കാണും. ഫിറോസിന്റെ ആ​ദ്യ ഭാര്യ എന്നോട് സംസാരിച്ചിരുന്നു. വിഷമങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് പറയേണ്ട സ്ഥലത്ത് മാത്രമെ പറയാവൂ. അല്ലെങ്കിൽ പണി പാളും.

സജ്ന ഫിറോസിന്റെ ആ​ദ്യ ഭാര്യയുടെ കാര്യങ്ങളും പുതിയ വീഡിയോയിൽ പറയുന്നുണ്ട്. അത് ആദ്യ ഭാര്യയുടെ മുന്നോട്ടുള്ള ജീവിതത്തിന് പ്രശ്നമായേക്കും. ഒരു തരത്തിൽ അവർ ഇതെല്ലാം ഒതുക്കി തീർത്തതാണെന്ന് തോന്നുന്നു. സജ്ന ഇപ്പോൾ അവരേയും കൂടി പ്രശ്നത്തിലേക്ക് വലിച്ചിട്ടിരിക്കുകയാണ്. അതുപോലെ ഫിറോസ് ഖാൻ കാരണം മോശം അനുഭവം ഉണ്ടായ പതിനേഴ് വയസുകാരി കുട്ടിയോട് സംസാരിച്ചുവെന്ന് സജ്ന വെളിപ്പെടുത്തിയിരുന്നു. അതൊരു ചെറിയ വിഷയമല്ല. മൈനറായ ഒരു ഇരയോട് സംസാരിച്ചുവെന്നാണ് പറഞ്ഞത്. നമുക്കൊരു നിയമവ്യവസ്ഥിതിയുണ്ട്.

അവർ ഈ സംഭവം അന്വേഷിക്കും. സജ്ന പറഞ്ഞത് സത്യമാണോ നുണയാണോയെന്ന് അറിയില്ല. ഇതിന്റെ പേരിൽ ഫിറോസ് എന്തെങ്കിലും ചെയ്ത് കഴിഞ്ഞാൽ സജ്ന എന്ത് ചെയ്യും. അതുപോലെ ഇങ്ങനൊന്ന് ഇല്ലെന്ന് തെളിഞ്ഞാൽ സജ്ന എന്ത് ചെയ്യും?. വളരെ സീരിയസായ വിഷയത്തെ കുറിച്ചാണ് സജ്ന സംസാരിച്ചത്. സജ്ന പറഞ്ഞതുകേട്ടപ്പോൾ ഫിറോസ് ആരാണ് ജോണി സിൻസോയെന്ന് തോന്നിപ്പോയി.

എനിക്ക് അറിയാവുന്ന സജ്നയുടേയും ഫിറോസിന്റെയും ലൈഫിൽ സാമാന്യം നല്ല ഉടായിപ്പുണ്ട്. ഞാൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണ്. എനിക്ക് ഇതിൽ മറുപടി കൊടുക്കാൻ കഴിയില്ല. മകനുണ്ട് എന്നാണ് ഫിറോസ് എന്നോട് പറഞ്ഞത്. എന്തിന് സ്വന്തം പല്ലിന് ഇടയിൽ കുത്തി നാറ്റിക്കുന്നുവെന്നാണ് സജ്നയോടും ഫിറോസിനോടും ചോദിക്കാനുള്ളതെന്നും സായ് കൃഷ്ണ പറ‍ഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X