അനു ബീഫ് കഴിക്കുന്നയാൾ, ഹിന്ദുവാണെങ്കിൽ ബീഫ് കഴിക്കരുതെന്ന പ്രൊപ്പ​ഗാണ്ട, കളിയാക്കാൻ ഷിയാസ് പറഞ്ഞതാകും; സായ്

അനുമോളെ ബീഫ് കഴിക്കാൻ ഷിയാസ് കരീം നിർബന്ധിച്ചുവെന്ന വിവാദത്തിൽ പ്രതികരണവുമായി മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ബീഫ് എടുക്കാതെ മാറി നിന്ന അനുവിനോട് നീ സംഘി ആയതുകൊണ്ടാണോ ബീഫ് കഴിക്കാത്തതെന്ന് ഷിയാസ് ചോദിച്ചിരുന്നു. ഇരുവരുടെയും ഈ സൗഹൃദ സംഭാഷണ വീഡിയോ വൈറലായതോടെ ബിജെപി അനുകൂലികളായവർ ഷിയാസിനെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു.

സോഷ്യൽമീഡിയയിലും ഇത് വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ ചിന്തകൾ പങ്കുവെക്കുകയാണ് സായ് കൃഷ്ണ. ഒരോ മതത്തിൽ ഓരോന്ന് പറഞ്ഞിട്ടുണ്ടെന്ന് കരുതി മനുഷ്യന് ജീവിക്കണ്ടേയെന്നും ഭക്ഷണം പോലുള്ളവയിലേക്ക് രാഷ്ട്രീയം കൊണ്ട് വരരുതെന്നും സായ് കൃഷ്ണ ചോദിച്ചു.

shiyas kareem

ബീഫിനെ ഒരു പൊളിറ്റിക്സാക്കി മാറ്റിയത് സംഘപരിവാർ‌ അല്ലേ?. ബീഫ് കഴിച്ചതിന്റെ പേരിൽ ഒരു വ്യക്തിയെ ആളുകൾ കൂട്ടം ചേർന്ന് ആക്രമിച്ച് കൊന്ന സംഭവം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ഇങ്ങനൊരു അവസ്ഥയുള്ള രാജ്യത്ത് കേരള സ്റ്റോറി പോലുള്ള സിനിമകൾ‌ പടച്ച് വിടുന്ന സ്ഥലത്ത്... ഷിയാസും അനുവും വളരെ കാഷ്യലായി പറഞ്ഞ കാര്യമാണ്.

അത് കാരണം വികാരം പൊട്ടിയൊലിക്കേണ്ട കാര്യമുണ്ടോ?. ഷിയാസിനോട് പന്നി കഴിക്കാൻ ആവശ്യപ്പെടുന്ന രീതിയിലേക്ക് ഈ വിഷയം കൊണ്ടുപോകേണ്ടതുണ്ടോ?. എന്റെ അറിവിൽ അനുമോൾ ബീഫ് കഴിക്കാറുണ്ട്. ആദിലയുടേയും നൂറയുടേയും ഫ്ലാറ്റിൽ പോയപ്പോൾ അനു ബീഫ് കഴിക്കുന്ന വീഡിയോ അവർ തന്നെ പോസ്റ്റ് ചെയ്തിരുന്നല്ലോ. വിവാദമാക്കണമെന്ന് കരുതി ഷിയാസ് ബീഫിന്റെ കാര്യം പറഞ്ഞതാണെന്ന് തോന്നുന്നില്ല.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ബീഫ് കഴിക്കുന്ന ഹിന്ദുക്കളോട് സംഘിയാണോ, ബീഫ് കഴിക്കുമോ തുടങ്ങിയ ചോദ്യങ്ങൾ ഉണ്ടായിട്ടില്ല. ഇതിന്റെ കോർ എവിടെ നിന്നാണ് എന്ന് അറിയാതെ ചോദിച്ച് പോവുകയാണ്. ഒരോ മതത്തിൽ ഓരോന്ന് പറഞ്ഞിട്ടുണ്ടെന്ന് കരുതി മനുഷ്യന് ജീവിക്കണ്ടേ?. എല്ലാവരുടേയും ജീവിതം ഒരു സർവൈവൽ ​ഗെയിം മാത്രമാണ്.

അതിനാൽ ചില സാഹചര്യങ്ങളിൽ എന്ത് കിട്ടിയാലും കഴിക്കേണ്ടി വരും. ജാതിയും മത‍വും നിയമങ്ങളും കെട്ടിപിടിച്ച് ഇരുന്നാൽ സർവൈവ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഭക്ഷണം പോലുള്ളവയിലേക്ക് രാഷ്ട്രീയം കൊണ്ട് വരരുത്. പിന്നെ തമാശ രീതിയിൽ പറയുന്നത് ആ സെൻസിൽ എടുക്കാൻ ശ്രമിക്കുക. ഷിയാസ് ബിജെപിയേയും അവരുടെ ആശയത്തെയും വെറുക്കുന്നയാളാണ്. അഖിൽ മാരാർ വിഷയത്തിൽ സംസാരിക്കുമ്പോൾ അടക്കം ആ വെറുപ്പ് പ്രകടമാണ്.

shiyas kareem Sai Krishna

അയാളുടെ രാഷ്ട്രീയം നോക്കി വിമർശിച്ചോളൂ. ഈ വീഡിയോ നോർത്തിലെ സംഘപരിവാറിന്റെ കയ്യിൽ കിട്ടിയാൽ നിമിഷനേരം കൊണ്ട് വൈറലാകും. എന്ത് കഴിക്കണമെന്നത് ഓരോ മനുഷ്യന്റേയും ഇഷ്ടം. ഹിന്ദുവാണെങ്കിൽ ബീഫ് കഴിക്കരുതെന്ന പ്രൊപ്പ​ഗാണ്ട കേരളത്തിൽ നടക്കുന്നുണ്ട്. കുറേ വാട്സ്ആപ്പ് ​ഗ്രൂപ്പുകളുമുണ്ട്.

അതിതീവ്ര ഹിന്ദുവികാരം മനസിൽ കൊണ്ട് നടക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അവർ ബീഫ് കഴിക്കാൻ പാടില്ലെന്നത് ആളുകളിൽ കുത്തിവെക്കുന്നുണ്ട്. മിതമായ ദൈവവിശ്വാസം മാത്രമെ ഒരുവിധം ആളുകളിൽ എല്ലാമുള്ളു. എല്ലാവരും ലൈഫ് സ്റ്റൈലിന് പ്രാധാന്യം നൽകി മുന്നേറുന്നവരാണ്. പക്ഷെ ഹിന്ദുക്കൾ പിന്നെയും പഴയ കാലഘട്ടത്തിലേക്ക് പോവുകയാണ്. എന്നാലെ രക്ഷയുള്ളു.

അല്ലെങ്കിൽ വംശനാശം സംഭവിക്കും എന്ന രീതിയിൽ ഒരു പൊളിറ്റിക്സും ഇവിടെയുണ്ട്. അനുവിനെ കളിയാക്കാൻ ഷിയാസ് പറഞ്ഞതാകും എന്നും സായ് കൃഷ്ണ പറയുന്നു. കേരളത്തിൽ തമാര വിരിയുമോയെന്ന് മീഡിയ ചോദിച്ചപ്പോൾ കുളത്തിൽ വിരിയുമെന്ന് ഷിയാസ് പറഞ്ഞതും ചർച്ചയായി മാറിയിരുന്നു.

Read more about: shiyas kareem anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X