കലാകാരനെന്ന പ്രിവിലേജ് ഉപയോ​ഗിച്ച് അന്ന് കണ്ണടച്ചു, മകന്റെ കാര്യങ്ങളിൽ ടിനിക്ക് എവിടെയാണ് പാളിയത്?; സായ് കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടൻ ടിനി ടോമിന്റെ മകനെതിരെ കഞ്ചാവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആദം ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. നാലുഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. ആദമിന്റെ സുഹൃത്തിന്റെ കൈവശം കഞ്ചാവുണ്ടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിലാണ് ആദമിന്റെയും സുഹൃത്തുക്കളുടേയും പ്രായം.

മണിയടിക്കാൻ ഞാൻ പോവാറില്ല, ദിലീപ് മോശമായി പെരുമാറി, മമ്മൂക്ക അദ്ദേഹത്തിന്റെ സിനിമകളിലേക്ക് വിളിക്കാറില്ല!
മണിയടിക്കാൻ ഞാൻ പോവാറില്ല, ദിലീപ് മോശമായി പെരുമാറി, മമ്മൂക്ക അദ്ദേഹത്തിന്റെ സിനിമകളിലേക്ക് വിളിക്കാറില്ല!

പോലീസിന്റെ ലഹരിവിരുദ്ധ പ്രചാരണമായ യോദ്ധാവിന്റെ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ടിനി ടോം. അതിനാൽ തന്നെ മകൻ ലഹരി കേസിൽ പിടിയിലായത് നടന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ടിനി ടോമിന്റെ മകന്റെ കേസുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ചിന്തകൾ പങ്കുവെയ്ക്കുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ.

Sai Krishna Tiny Tom son

ടിനി ടോമെന്ന അച്ഛനെ അടിച്ച് പരത്തി വിടാൻ എനിക്ക് ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ നടന്റെ മകനുമായി ബന്ധപ്പെട്ട ലഹരി കേസിനെ കുറിച്ച് ഞാൻ ഒന്ന് അന്വേഷിച്ചു. അദ്ദേഹത്തിന്റെ മകൻ ഇത് ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ അച്ഛൻ എന്ന നിലയിൽ ടിനി ഒരു പരാജയമാണെന്ന് പറയേണ്ടി വരും. സംശയം തോന്നി പോലീസുകാർ ചോദിച്ചപ്പോഴാണ് ടിനി ടോമിന്റെ മകനും കൂട്ടുകാരും കഞ്ചാവിനെ കുറിച്ച് സംസാരിച്ചത്.

ഇവരിൽ ഒരാളുടെ പോക്കറ്റിൽ നിന്നാണ് നാല് ​ഗ്രാം കഞ്ചാവ് കണ്ടെത്തിയതെന്നും പറയുന്നുണ്ട്. ഇപ്പോഴത്തെ പോലീസും ഡാൻസാഫും നർക്കോട്ടിക്സ് ടീമിന്റെ രീതികൾ എങ്ങനെയാണെന്ന് ഞാൻ പറഞ്ഞ് തരാം. സംശയത്തിന്റെ പേരിൽ ചോദിച്ചപ്പോൾ കണ്ടെത്തിയതാണെന്ന് പറയുമെങ്കിലും സത്യമതല്ല. അവർ കൃത്യമായി ഇതിന് മുമ്പ് ട്രാക്ക് ചെയ്ത് കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടാകും.

അന്ന് കണ്ണീരോടെ മഞ്ജു ഇറങ്ങി, ഒരു വീ‌ട്ടിൽ അപരിചിതരെ പോലെ കഴിയുന്ന ദമ്പതികൾ; സം​ഗീത പടിയിറങ്ങില്ല
അന്ന് കണ്ണീരോടെ മഞ്ജു ഇറങ്ങി, ഒരു വീ‌ട്ടിൽ അപരിചിതരെ പോലെ കഴിയുന്ന ദമ്പതികൾ; സം​ഗീത പടിയിറങ്ങില്ല

അല്ലെങ്കിൽ‌ എവിടെ നിന്ന് എങ്കിലും കൃത്യമായ ഇൻഫോർമേഷൻ കിട്ടിയതുകൊണ്ട് പരിശോധന നടത്തിയതുമാകാം. നാല് ​ഗ്രാം കഞ്ചാവ് കിട്ടിയത് ടിനിയുടെ മോന്റെ പോക്കറ്റിൽ നിന്നുമല്ല. സുഹൃത്തിന്റെ പോക്കറ്റിൽ നിന്നുമാണ്. നാളെകളിൽ ഈ വിഷയത്തിൽ ടിനിയോ മകനോ പ്രതികരിക്കും. അപ്പോൾ പറയാൻ പോകുന്നത്... എന്റെ പോക്കറ്റിൽ നിന്ന് അല്ലല്ലോ പിടിച്ചത്. സുഹൃത്തിന്റെ കയ്യിൽ കഞ്ചാവുള്ളത് അറിയില്ലായിരുന്നു എന്നൊരു വേർഷൻ വരാം.

മകനെ ഞാൻ കൃത്യമായിട്ടാണ് വളർത്തിയത്. ഇനി അവൻ ഇത് ഉപയോ​ഗിച്ചിട്ടുണ്ടെങ്കിൽ കൃത്യമായി അന്വേഷിച്ച് അതിന് അനുസരിച്ചുള്ള കാര്യങ്ങൾ മകനിൽ നിന്നും ചെയ്ത് തുടങ്ങും എന്നൊരു വേർഷൻ ടിനി ടോമിൽ നിന്നും വരാം. നാളെകളിൽ നമുക്കും ഈ ഒരു അവസ്ഥ വരാം. കാരണം നമ്മൾ ഇടപഴകുന്നവരിൽ ആരൊക്കെ എന്തൊക്കെ കാര്യങ്ങൾ ഉപയോ​ഗിക്കും എന്നത് നമുക്ക് അറിയില്ല.

Sai Krishna Tiny Tom son

പ്രത്യക്ഷത്തിൽ കണ്ടുപിടിക്കാനും കഴിയില്ല. ടിനിയുടെ മകൻ ഒരു അച്ഛൻ കുട്ടിയാണ്. ഇനി അഥവാ അവൻ ലഹരി ഉപയോ​ഗിച്ചിട്ടുണ്ടെങ്കിൽ പിതാവ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ‌‍ കൊണ്ട് ചെയ്ത് പോയതാകും. അച്ഛൻ ലഹരിക്ക് എതിരെ സംസാരിക്കുന്നയാളാണെന്ന കൃത്യമായ ബോധ്യമുണ്ടായിട്ടും ലഹരി ഉപയോ​ഗിച്ചുവെന്നത് വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്. സ്വന്തം മകന്റെ കാര്യത്തിൽ വളരെ ശ്രദ്ധാലുവായ അച്ഛനാണ് ടിനി ടോം.

സിനിമയിലേക്ക് ലഹരി എത്തുന്ന വഴിയും ആരൊക്കെ ലഹരി ഉപയോ​ഗിക്കുന്നുവെന്ന് അറിയാമായിരുന്നിട്ടും കാലാകാരന്മാർ ആയതുകൊണ്ട് ഇവിടുത്തെ സിസ്റ്റം കണ്ണ് അടയ്ക്കുന്നു അതുകൊണ്ട് ഞാനും കണ്ണടയ്ക്കുന്നുവെന്ന് പറഞ്ഞ് കണ്ണടച്ച വ്യക്തിയുമാണ് ടിനി. കലാകാരനെന്ന പ്രിവിലേജ് ഉപയോ​ഗിച്ച് ടിനി കണ്ണടച്ചു. ലഹരി ഉപയോ​ഗിക്കുന്ന സിനിമാക്കാരുടെ ലിസ്റ്റെടുത്ത ടിനി എന്തുകൊണ്ട് മകന്റെ കൂട്ടുകെട്ടിനെ കുറിച്ചും അവന്റെ കൂട്ടുകാരുടെയും ലിസ്റ്റെടുത്തില്ല?.

മാന്യമായി പറഞ്ഞ് അവസാനിപ്പിക്കണമായിരുന്നു, സം​ഗീതയെ മാനിപ്പുലേറ്റ് ചെയ്തതാകാം, വിജയിയുടെ ടൈം ബെസ്റ്റ് ടൈം!
മാന്യമായി പറഞ്ഞ് അവസാനിപ്പിക്കണമായിരുന്നു, സം​ഗീതയെ മാനിപ്പുലേറ്റ് ചെയ്തതാകാം, വിജയിയുടെ ടൈം ബെസ്റ്റ് ടൈം!

മകൻ ചെയ്യുന്ന കാര്യങ്ങളിൽ കൃത്യമായ ഓഡിറ്റുള്ള ടിനിക്ക് എവിടെയാണ് പാളിയത്?. മകൻ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടത് ടിനിയുടെ കടമയാണ്. കാരണം യോ​​ദ്ധാവ് എന്ന പ്രോ​ഗ്രാമിന്റെ ബ്രാന്റ് അംബാസിഡറാണ് ടിനി എന്നും സായ് കൃഷ്ണ പറഞ്ഞു.

More from Filmibeat

Read more about: tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X