ജിന്റോ വിജയിച്ചതിൽ ബിഗ് ബോസ് ക്രൂ സാറ്റിസ്ഫൈഡ് ആയിരുന്നില്ല, അവർ പ്രതീക്ഷിച്ചത് അർജുനേയും ജാസ്മിനേയും; സായ്
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളു. ആരൊക്കെയാകും ഇത്തവണ മാറ്റുരയ്ക്കാൻ എത്തുന്നതെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം സീസൺ ആറിലെ മത്സരാർത്ഥിയായിരുന്ന സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ സീസൺ ആറിലെ വിജയി ജിന്റോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ജിന്റോ വിജയിച്ചതിൽ ബിഗ് ബോസ് ക്രൂ സാറ്റിസ്ഫൈഡ് ആയിരുന്നില്ലെന്ന് സായ് കൃഷ്ണ ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഞാൻ ജയിക്കാൻ വേണ്ടി ബിഗ് ബോസ് കളിച്ചിട്ടില്ല. എനിക്ക് നിങ്ങൾ ആരും വോട്ട് ചെയ്യേണ്ടെന്ന് ഹൗസിനുള്ളിൽ വെച്ച് തന്നെ ഞാൻ പറഞ്ഞിരുന്നു. ഞാൻ പോയ ആവശ്യം നടന്നു. അല്ലാതെ കപ്പ് അടിക്കാമെന്ന ഉദ്ദേശം ഇല്ലായിരുന്നു.

കപ്പ് അടിക്കുമെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടുമില്ല. യോഗ്യതയില്ലാത്ത ഒരാൾക്ക് ബിഗ് ബോസ് ടൈറ്റിൽ കിട്ടിയിട്ടുണ്ട് അത് ജിന്റോയാണ്. ജിന്റോ കപ്പ് മേടിച്ചപ്പോൾ ഞാൻ കയ്യടിച്ചില്ല, ജിന്റോ അഭിനന്ദിച്ച് ഞാൻ വീഡിയോ ഇട്ടില്ല എന്നതൊക്കെ അന്ന് വിവാദമായിരുന്നു. ജിന്റോ ആ ടൈറ്റിൽ വിൻ ചെയ്യാൻ യോഗ്യനല്ലെന്ന് അന്നും ഇന്നും ഞാൻ പറയും.
കാരണം ഞാൻ അയാൾക്കൊപ്പം ഗെയിം കളിച്ചിട്ടുണ്ട്. തേർഡ് ഐ പ്രസ്പെക്ടീവിലാണ് പുറത്തുള്ള പ്രേക്ഷകർ ഷോ കണ്ടിരിക്കുന്നത്. പൂച്ചയെ പുലിയാക്കാനും പുലിയെ പട്ടിയാക്കാനും പറ്റുന്ന ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് ക്രൂ തീരുമാനിക്കും ഇതെല്ലാം. അതാണ് സംഗതി. ഞങ്ങളുടെ സീസൺ കോൺട്രവേഴ്സിയുടെ കൊട്ടാരമായിരുന്നു. ഞാൻ അതിനകത്ത് കളിച്ചൊരാളാണ്.
ഞങ്ങളുടെ സീസണിന്റെ ഫിനാലെയും സെറ്റപ്പും കണ്ടപ്പോൾ എനിക്ക് ചില കാര്യങ്ങൾ മനസിലായി. ബിഗ് ബോസ് ക്രൂ തന്നെ സാറ്റിസ്ഫൈഡ് അല്ല. ബിഗ് ബോസിന്റെ മുഴുവൻ ക്രൂവും സാറ്റിസ്ഫൈഡ് അല്ല. വിന്നറാകുമെന്ന് അവർ എക്സ്പെക്ട് ചെയ്തത് അർജുൻ അല്ലെങ്കിൽ ജാസ്മിൻ എന്നാണ്. അതായിരുന്നു ബിഗ് ബോസ് ക്രൂവിന്റെ എക്സ്പറ്റേഷൻ. ജിന്റോയ്ക്ക് കപ്പ് കിട്ടിയപ്പോൾ ക്രൂവിന് ഒരു സന്തോഷവും ഉണ്ടായിരുന്നില്ല.
അതേസമയം സെക്കന്റ് റണ്ണറപ്പ് അർജുനാണെന്ന് അനൗൺസ്മെന്റ് വന്നപ്പോൾ ബിഗ് ബോസ് ടീം മുഴുവൻ ഭയങ്കര കയ്യടിയായിരുന്നു. അവർക്കെ താൽപര്യമില്ലായിരുന്നു ജിന്റോ വിജയിക്കുന്നതിനോട്. ജിന്റോ ഒരു വിന്നർ മെറ്റീരിയലാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഞാൻ അത് ജിന്റോയോടും പറഞ്ഞിട്ടുണ്ടെന്നും സായ് പറഞ്ഞു.

ജിന്റോ എന്നെ കുറിച്ച് അടുത്തിടെ പറഞ്ഞത് ഞാൻ കഞ്ചാവാണ് ലഹരിയാണ് എന്നൊക്കെയാണ്. ഞാൻ അതിന് ഒരു മറുപടിയെ കൊടുത്തിട്ടുള്ളു. രണ്ടുപേർക്കും ഒരുമിച്ചിരുന്ന് ടെസ്റ്റ് ചെയ്യാം എന്നാണ് ഞാൻ പറഞ്ഞത്. ആരാണ് കഞ്ചാവ്, ലഹരി എന്നത് ടെസ്റ്റിലൂടെ മനസിലാകുമല്ലോ. ബിഗ് ബോസിനുശേഷം എന്റെ പേഴ്സണൽ ലൈഫ് അടിപൊളിയാണ്.
ബിഗ് ബോസിൽ നിന്നും കിട്ടിയ ഒരുപാട് പാഠങ്ങളുണ്ട്. അതുപോലെ സീക്രട്ട് ഏജന്റ് എന്ന ബാഗേജ് ബിഗ് ബോസോടെ മാറ്റി വെക്കാൻ പറ്റി. ആളുകൾക്ക് ഇപ്പോൾ എന്നെ അപ്രോച്ച് ചെയ്യാൻ പറ്റുന്നുണ്ടെന്നും സായ് പറഞ്ഞു. ബിഗ് ബോസിനുശേഷം ലഹരി കേസുകളിൽ അടക്കം ജിന്റോയുടെ പേര് ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്. മാത്രമല്ല ബിഗ് ബോസിലേക്ക് അവസരം വാങ്ങി തരാമെന്ന് പറഞ്ഞ് സ്ത്രീകളെ ജിന്റോ ദുരുപയോഗം ചെയ്യുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.
ജിന്റോയുടെ സീസണിലെ ആറ് വൈൽഡ് കാർഡുകളിൽ ഒന്ന് സായ് കൃഷ്ണയായിരുന്നു. സീസണിലെ പണപ്പെട്ടി ടാസ്ക്ക് വിജയിച്ചതും സായ് ആയിരുന്നു. ഓഗസ്റ്റ് 3 ഞായറാഴ്ചയാണ് ഗ്രാന്‍ഡ് മെഗാ ലോഞ്ച് എപ്പിസോഡോടെ പുതിയ സീസണ്‍ ആരംഭിക്കുക.


Click it and Unblock the Notifications