'ആവശ്യത്തിന് വീഡിയോയും ഫോട്ടോയും എടുത്തശേഷം അനീഷിനെ ടിഷ്യു പേപ്പറാക്കി, എല്ലാം പിആർ സ്റ്റണ്ട്, ഫെയിം വേണം'

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈറലായ വീഡിയോ ആയിരുന്നു കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ.റോയ് ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ഫസ്റ്റ് റണ്ണറപ്പ് അനീഷിന് പത്ത് ലക്ഷം രൂപ സമ്മാനിച്ചു എന്നത്. റോയ് തന്നെ നേരിട്ട് എത്തി ചെക്ക് കൈമാറുകയായിരുന്നു. എന്നാൽ റോയ് അനീഷിന് പത്ത് ലക്ഷം രൂപ കൊടുത്തത് നന്മമരം ആയതുകൊണ്ടല്ലെന്നും അതിലും പിആർ സ്റ്റണ്ടും ബിസിനസുമുണ്ടെന്നും മുൻ ബി​ഗ് ബോസ് താരം സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പറഞ്ഞു.

അനീഷിന്റെ കുടുംബത്തെ നന്നാക്കുക എന്ന ഉദ്ദേശമായിരുന്നുവെങ്കിൽ ആരെയും അറിയിക്കാതെ വീട്ടിൽ കൊണ്ടുപോയി ചെക്ക് കൈമാറുമായിരുന്നുവെന്നും സായ് കൃഷ്ണ പറയുന്നു.

Dr  Roy aneesh
Photo Credit: Dr. Roy / aneesh

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ വിജയിയായ അനുമോൾക്ക് സമ്മാനത്തുകയായ നാൽപ്പത്തിരണ്ട് ലക്ഷം രൂപ സ്പോൺസർ ചെയ്തതും റോയ് ആയിരുന്നു. സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അനീഷിന് ഡോ. റോയ് കൊടുത്ത പത്ത് ലക്ഷം രൂപ ഭയങ്കര ചർച്ചയാകുന്നുണ്ട്. അനീഷിന് പത്ത് ലക്ഷം രൂപ കിട്ടുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. ആർക്ക് കാശ് കൊടുക്കണമെന്നത് അത് കൊടുക്കുന്നയാളുടെ ഇഷ്ടമാണ്.

പക്ഷെ ഇത് ഡോ. റോയിയുടേയും ടീമിന്റേയും പിആർ സ്റ്റണ്ടാണ്. അത് വ്യക്തമാണ്. അല്ലാതെ നന്മമരമായതുകൊണ്ട് പത്ത് ലക്ഷം രൂപ എടുത്ത് കൊടുത്തതല്ല. ബി​ഗ് ബോസ് വിന്നറായ അനുമോൾക്ക് 42 ലക്ഷം സമ്മാനതുകയായി നൽകിയിട്ടും വലിയൊരു വിസിബിലിറ്റി ഡോ. റോയിക്ക് കിട്ടിയിട്ടില്ല.

അഞ്ച് കോടിയുടെ ലംബോർ​ഗിനി വാങ്ങിയാൽ കിട്ടുന്നതിനേക്കാൾ വിസിബിലിറ്റി പത്ത് ലക്ഷം രൂപ അനീഷിന് കൊടുത്താൽ കിട്ടുമെന്ന് റോയിയും ടീമും മനസിലാക്കി. ഇതാണ് പിആറിന്റെ പണി. പിന്നെ പത്ത് ലക്ഷം രൂപ ആരെങ്കിലും തരാമെന്ന് പറഞ്ഞാൽ ആരും അത് വേണ്ടെന്ന് വെക്കില്ല. റോയ് ചെയ്തത് എല്ലാ പൈസക്കാരും ചെയ്യുന്ന കാര്യമാണ്.

പണ്ടൊക്കെ നന്മമരം, വുമൺ കാർഡ്, വിക്ടിം കാർഡ് തുടങ്ങിയവയായിരുന്നു രാഷ്ട്രീയക്കാർക്കും മതനേതാക്കന്മാർക്കും അടക്കം വിൽക്കാൻ എളുപ്പമുണ്ടായിരുന്ന ഒരു സാധനം. ഇപ്പോൾ സാധാരണക്കാരൻ കാർഡിനാണ് ഡിമാന്റ്. അത് പെട്ടന്ന് വിറ്റുപൊക്കോളും. എല്ലാം മൊത്തത്തിൽ ഒരു പിആർ കളിയാണ്. അനുമോളോട് എതിർപ്പുള്ള ആളുകളുടെ ദേഷ്യം കാഷിൻ ചെയ്യുകയാണ് റോയ് ചെയ്തത്.

Dr  Roy aneesh
Photo Credit: Dr. Roy / aneesh

അല്ലായിരുന്നുവെങ്കിൽ അനീഷിന് ആരും അറിയാതെ പണം കൊടുക്കുമായിരുന്നു. ഡോ.റോയ്ക്കും ഫെയിം ആവശ്യമാണ്. സെലിബ്രിറ്റി സ്റ്റാറ്റസ് പിടിച്ച് നിർത്തണമല്ലോ. അല്ലാതെ അനീഷിന്റെ കുടുംബം നന്നാക്കാൻ വേണ്ടി ചെയ്തതല്ല. ഇത് ചാരിറ്റിയല്ല. റോയ് ചെയ്തതും ബിസിനസാണ്. ബി​ഗ് ബോസും ബിസിനസാണ്. അനീഷിന് ഡോ. റോയ് പത്ത് ലക്ഷം രൂപ കൊടുത്തതിനെ കുറിച്ച് മീഡിയ ചോദിച്ചപ്പോൾ അനുമോൾ ബി​ഗ് ബോസിൽ കാണിച്ചതിനേക്കാൾ വലിയൊരു നന്മമരം ആകാനാണ് ശ്രമിച്ചത്.

ഇമ്മിതിരി ഫെയ്ക്ക് കാണുമ്പോഴാണ് അനുമോളുടെ കാര്യത്തിൽ എനിക്ക് പൊളിയുന്നത്. അതുപോലെ ചെക്ക് കൈമാറിയശേഷം ഫോട്ടോയും വീഡിയോയും എല്ലാം എടുത്തശേഷം അനീഷിനെ റോയിയയും സംഘവും ടിഷ്യു പേപ്പറാക്കി. അങ്ങനൊരു രം​ഗം കൂടി വൈറലാകുന്നുണ്ട്. പലവട്ടം അനീഷ് സംസാരിക്കാൻ ശ്രമിച്ചിട്ടും റോയ് മൈന്റ് ചെയ്തില്ല.

നിനക്ക് പത്ത് ലക്ഷം കിട്ടിയില്ലേ മാറി നിക്കഡാ എന്ന മൈന്റിലാണ് റോയ് നിന്നത് എന്നും സായ് കൃഷ്ണ പറയുന്നു. ടോപ്പ് ഫൈവിൽ ഇടം നേടി ഫസ്റ്റ് റണ്ണറപ്പായതുകൊണ്ട് മൈജിയുടെ വക ​ഗൃഹോപകരണങ്ങളും അനീഷിന് സമ്മാനമായി ലഭിച്ചിരുന്നു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X