അവർക്ക് അവരുടെ മകനെ ആവശ്യമാണ്; ഇത് വിട്ട് പോകില്ല, സ്വകാര്യത അത്യാവശ്യമാണ്: സായ് കൃഷ്ണ
ഇൻഫ്ലുവൻസർ ജാസിയാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ ചർച്ച. ഇരുവരും തമ്മിൽ മുമ്പൊരിക്കലുണ്ടായ പ്രശ്നങ്ങളും ആഷിയുടെ ഉമ്മയുടെ ഓഡിയോ ക്ലിപ്പുമാണ് ചർച്ചാ വിഷയം. നന്ദിനി റെഡ്ഡി എന്ന യുവതിയുമായി ബന്ധപ്പെട്ടായിരുന്നു അന്ന് പ്രശ്നമുണ്ടായത്. ഇവരാണ് വീണ്ടും പഴയ ഓഡിയോ ക്ലിപ്പുകൾ പുറത്ത് വിട്ടത്. ഇതേക്കുറിച്ച് യൂട്യൂബർ സായ് കൃഷ്ണ പങ്കുവെച്ച അഭിപ്രായമാണിപ്പോൾ ചർച്ചയാകുന്നത്.
നന്ദിനി റെഡ്ഡിയെ വിമർശിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ജാസി സംസാരിച്ചിരുന്നു. ഇതായിരിക്കാം പ്രകോപനത്തിന് കാരണമെന്ന് സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. നന്ദിനി റെഡ്ഡി എന്ന ഈ വ്യക്തി ദുബായിൽ ബാർ നടത്തുന്നയാളാണ്. അവളെ ഇപ്പോൾ കണ്ണിന്റെ മുന്നിൽ കണ്ടാലും വെടി വെച്ച് കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ട്.

ആ കുട്ടിയുടെ പേര് കേൾക്കുന്നതേ ഇഷ്ടമല്ല. എല്ലാത്തിലും ബ്ലോക്കാണ്. ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ്. പക്ഷെ ആ പെൺകുട്ടിക്ക് മാപ്പ് കൊടുക്കാൻ പറ്റില്ല. ഞാൻ മരിച്ചാലും ആ കുട്ടിക്ക് മാപ്പില്ല. എന്റെ ഫ്രണ്ടായി നിന്നിട്ടാണ് അവൾ എന്നോട് ഈ ദ്രോഹം ചെയ്തത്. ഞാൻ എന്താണെന്ന് വളരെ വ്യക്തമായി അറിയുന്ന കുട്ടിയാണെന്നാണ് ജാസി പറഞ്ഞത്. ഇത് വേണ്ടായിരുന്നെന്ന് സായ് അഭിപ്രായപ്പെട്ടു.
2022 ലെ കാര്യം 2025 ൽ പറയുമ്പോൾ ഓപ്പോസിറ്റുള്ള ആൾ ഇതിൽ പ്രതികരിക്കുമെന്ന ഐഡിയ വേണ്ടേ. 2020 ൽ നിന്നും 2025 ലേക്ക് എത്തുമ്പോൾ ജാസിക്ക് വിസിബിലിറ്റി കൂടി. അപ്പോൾ അപ്പുറത്തുള്ള ആൾ പ്രതികരിച്ചാൽ വീണ്ടും വിവാദമാകും. ഇത് കൊണ്ടാണ് പ്രെെവറ്റായി വെക്കേണ്ട കാര്യങ്ങൾ പ്രെെവറ്റായി വെക്കണമെന്ന് അന്നേ ഞാൻ പറഞ്ഞത്. ഇത് വിട്ട് പോകില്ല. ലെെഫ് ലോങ് ഈ സാധനങ്ങൾ നിങ്ങളുടെ തലയുടെ മുകളിൽ കൂടെ കറങ്ങിക്കൊണ്ടിരിക്കും, എല്ലാം ഡിജിറ്റൽ ഡാറ്റയിൽ സേവ്ഡ് ആണെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.

ആഷിയുടെ ഉമ്മയുടെ വോയ്സ് ക്ലിപ്പിനെക്കുറിച്ചും സായ് സംസാരിച്ചു. ഇത്രത്തോളം അവർ പൊട്ടിത്തെറിച്ച് സംസാരിക്കണമെങ്കിൽ അവർക്കവരുടെ മകനെ ആവശ്യമുണ്ട്. സമൂഹത്തിന് മുന്നിൽ അവർക്ക് ജീവിക്കണ്ടേ. ആഷി മകൻ വീട്ടിൽ വന്ന് പോകുകയാണെങ്കിൽ കുഴപ്പമില്ലായിരുന്നെന്നും സായ് കൃഷ്ണ പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി ജാസി, ആഷി ബന്ധം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലാണ് ജാസി. ദുബായിൽ നിന്നും കേരളത്തിലേക്ക് വന്നതിന് ഇതൊരു കാരണമാണ്. തിരികെ സ്ത്രീ എന്ന ഐഡന്റിറ്റിയിൽ പോകണമെന്നാണ് ജാസി ആഗ്രഹിക്കുന്നത്. ആഷി തന്റെ ജീവിത പങ്കാളിയാണെന്ന് ജാസി പല വട്ടം വ്യക്തമാക്കിയതാണ്.
എന്നാൽ സോഷ്യൽ മീഡിയയിൽ ഇവർക്ക് നിരന്തരം അധിക്ഷേപങ്ങൾ നേരിടേണ്ടി വരുന്നു. ആഷിയുമായുള്ള ബന്ധത്തെക്കുറിച്ച് ജാസി അടുത്തിടെ തുറന്ന് സംസാരിച്ചിരുന്നു. മരണം വരെ ആഷി എന്റെ കൂടെ ഉണ്ടാകുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ഞാനുണ്ടാകുമെന്ന് ആഷിക്കും പറയാൻ പറ്റില്ല. ഒരുമിച്ച് ഇനി മുന്നോട്ട് പോകേണ്ട എന്ന് തോന്നിയാൽ ചിലപ്പോൾ പിരിയും. പക്ഷെ കുറച്ച് നേരം കാണാതിരിക്കുമ്പോൾ എന്റെ നെഞ്ചിൽ വേദന വരും. ഇവന്റെ നെഞ്ചിൽ വേദന വരും. അത്രമാത്രം സ്നേഹിക്കുന്നവരാണ് താനും ആഷിയുമെന്ന് ജാസി വ്യക്തമാക്കി.


Click it and Unblock the Notifications