ചിലരങ്ങനെയാണ്, പ്രായം അം​ഗീകരിക്കണം; ഞങ്ങൾക്ക് കുട്ടികളില്ലേയെന്ന് ചോദിക്കുന്നവരോട്; സായ് കൃഷ്ണ പറയുന്നു

കൃഷ്ണ കുമാർ കു‌ടുംബത്തിലെ ഇൻഫ്ലുവൻസർമാർ നടത്തുന്ന മിക്ക പരാമർശങ്ങളും ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം ഇഷാനി കൃഷ്ണ യൂട്യൂബ് ചാനൽ പറഞ്ഞ വാക്കുകൾ ജനശ്രദ്ധ നേടിയിരുന്നു. സഹോദരി ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് ജനിച്ചാൽ കുഞ്ഞമ്മ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല, ഭാവിയിൽ കുഞ്ഞുണ്ടായാൽ അമ്മ എന്ന് വിളിക്കുന്നത് പോലും ഉൾക്കൊള്ളാൻ പറ്റില്ലെന്നാണ് ഇഷാനി കൃഷ്ണ പറഞ്ഞത്. തനിക്ക് ആരുടെയും അമ്മയും കുഞ്ഞമ്മയും ആകാൻ താൽപര്യമില്ലെന്നും അച്ഛന്റെയും അമ്മയുടെയും കുട്ടിയാണ് താനിപ്പോഴുമെന്നും ഇഷാനി കൃഷ്ണ പറഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ യൂട്യൂബർ സായ് കൃഷ്ണ.

തന്നെ അമ്മയെന്ന് വിളിക്കരുതെന്ന് പറഞ്ഞത് ഉൾക്കൊള്ളാനാകുന്നില്ലെന്ന് സായ് കൃഷ്ണ പറയുന്നു. കുറച്ച് വിയർഡ് ആയി തോന്നി. ഓരോ ഉത്തരത്തിലും ഞാൻ കു‌ട്ടിയാണ് എന്ന് സ്ട്രസ് ചെയ്ത് പറയുന്നുണ്ട്. ചിലർ ഞാൻ കുട്ടിയാണെന്ന് സ്വയം പറഞ്ഞ് ആ പ്രോസസ് കൊണ്ട് പോകും. അതവർ സെൽഫ് ക്ലെൻസിം​ഗിന്റെ ഭാ​ഗമായിരിക്കാമെന്നും സായ് കൃഷ്ണ പറയുന്നു. പ്രായം ഉൾക്കൊള്ളാൻ പറ്റാത്തവരുണ്ട്. അമ്മായി, കുഞ്ഞമ്മ എന്നൊക്കെ വിളിക്കുമ്പോഴേക്കും പ്രായമായി എന്ന് പറയും. പ്രായം അം​ഗീകരിക്കണമെന്ന് സായ് കൃഷ്ണ പറഞ്ഞു. തനിക്കും അത്തരം ചിന്തകൾ ഉണ്ടെന്ന് സായ് കൃഷ്ണയുടെ ഭാര്യ സ്നേഹ​യും പറഞ്ഞു. അമ്മയാകാനുള്ള പക്വതയുള്ള ആളല്ലെന്ന് ഇത്ര പ്രായമായിട്ടും എനിക്ക് തോന്നിയിട്ടുണ്ടെന്ന് സ്നേ​ഹ വ്യക്തമാക്കി.

Sai Krishna  Ishaani Krishna

കല്യാണം കഴിഞ്ഞിട്ട് രണ്ട് മൂന്ന് കൊല്ലമായില്ലേ എന്ത് കൊണ്ട് കുട്ടികളില്ലെന്ന് ഞങ്ങളോട് കുറേ പേർ ചോ​ദിക്കാറുണ്ട്. അതിനുത്തരമാണിത്. സ്നേഹയ്ക്കതിന് പക്വത വന്നിട്ടില്ലെന്നും സായ് കൃഷ്ണ ചിരിയോടെ പറഞ്ഞു. ഇഷാനി കമന്റിൽ പിൻ ചെയ്ത് വെച്ചത് പോലെ സർക്കാസം ആണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നില്ല. കെെയിൽ നിന്ന് പോയതാണ്. അച്ഛന്റെയും അമ്മയുടെയും കുട്ടിയായിരിക്കാനായിരിക്കും ചിലർക്ക് ഇഷ്ടം. ഇഷാനി പറയുന്നത് തെറ്റാണെന്നല്ല.

കഴിഞ്ഞ ദിവസമായിരുന്നു ഇഷാനി യൂട്യൂബ് ചാനലിലൂടെ തനിക്ക് വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. അമ്മയെന്ന് വിളിക്കുന്നത് താൽപര്യമില്ലെന്ന പരാമർശം വലിയ ചർച്ചയായി. കമന്റ് ബോക്സിൽ വിമർശനം കടുത്തതോ‌ടെ ഇഷാനി വിശദീകരണം നൽകി. ചില ആളുകൾക്ക് തമാശ മനസിലായില്ലെന്നത് നിരാശയുണ്ടാക്കുന്നു. ഞാൻ മിക്കപ്പോഴും സർക്കാസം ടോണിലാണ് സംസാരിക്കാറ്. എല്ലാം ​ഗൗരവത്തിലെടുക്കരുതെന്നാണ് ഇഷാനി കമന്റ് ബോക്സിൽ പിൻ ചെയ്തത്.

Ishaani Krishna

ഇഷാനിയെ പരിഹസിച്ചും വിമർശിച്ചും നിരവധി കമന്റുകൾ വന്നിരുന്നു. 'ഇഷാനിയുടെ അമ്മയുടെ കുട്ടിയാണ് ഇഷാനി. അതുപോലെ അല്ലെ ഇഷാനിക്ക് മക്കൾ ആകുമ്പോൾ. പ്രായം കൂടുന്നുണ്ട് അത് സമ്മതിക്കുക. അമ്മ എന്നത് ഒരു വികാരം ആണ്. കുഞ്ഞുങ്ങൾ മാ എന്നാണ് ആദ്യം വിളിക്കുന്നത്. അത് ആരും പഠിപ്പിക്കുന്നത് അല്ല', 'അത് നിങ്ങൾ റിച് പീപ്ൾസ് ആയത് കാെണ്ടാണ് അക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ട് കുഞ്ഞമ്മ പറ്റില്ല ബട്ട്‌ ചിന്നമ്മ പറ്റും', 'ഈ കുട്ടി എന്തൊക്കെയാ ഈ പറയുന്നത്. ദൈവമേ കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹമുള്ളവർക്ക് കൊടുക്കണേ.... ഇത് പോലെ ഉള്ളവർക്ക് കൊടുക്കല്ലേ. ഈ കുട്ടി വിചാരിക്കുന്നത് എന്തോ വലിയ സംഭവം പറയുന്നെന്നാണ് അതും പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നിരുന്ന്,' എന്നിങ്ങനെ കമന്റുകൾ നിരവധി വന്നു.

Read more about: ishaani krishna social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X