ആ സ്ട്ര​ഗിൾ കാണാനില്ല മഞ്ജുവിന്റേത് എപ്പോഴും ചിരിച്ച മുഖം, ഒരാൾക്കും ബാധ്യതയാകാതെ കൈ നീട്ടാതെ ജീവിക്കുക; സായ്!

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ചയായത് രണ്ടുപേരാണ്. ധനുഷ്ക്കോടിയിലൂടെ തന്റെ ആഡംബര ബൈക്കിൽ റൈഡ് നടത്തിയ വീഡിയോ പങ്കുവെച്ച മഞ്ജു വാര്യരായിരുന്നു അതിൽ ഒന്ന്. മറ്റൊന്ന് 2025ൽ നേരിട്ട വെല്ലുവിളികളേക്കുറിച്ചും നേട്ടങ്ങളെ കുറിച്ചും വീഡിയോ പങ്കുവെച്ച വർഷയായിരുന്നു. രണ്ട് വീഡിയോകളും വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. തന്റെ റിലേഷൻഷിപ്പ് ഇല്ലാതായാത് അടക്കമുള്ള നഷ്ടങ്ങൾ 2025ൽ സംഭവിച്ചതായി വർഷ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മഞ്ജു വാര്യരുടേയും വർഷയുടേയും വീഡിയോകളെ കുറിച്ച് തനിക്ക് തോന്നിയ ചിന്തകൾ പങ്കുവെക്കുകയാണ് ബി​ഗ് ബോസ് താരം സായ് കൃഷ്ണ. കഴിവും വിദ്യാഭ്യാസവും ആ​ഗ്രഹവും ഉണ്ടെങ്കിൽ ഏത് കാലത്തും ഉയർന്ന് വരാൻ കഴിയുമെന്ന് സായ് കൃഷ്ണ പറയുന്നു.

Manju Warrier
Photo Credit: Manju Warrier / verum varsha

മഞ്ജു വാര്യർ ബൈക്ക് റൈഡിന്റെ വീഡിയോ പങ്കിട്ടപ്പോൾ കമന്റ് ബോക്സിൽ കുറേ നെ​ഗറ്റീവൊക്കെ ഉണ്ടായിരുന്നു. മകൾക്ക് അമ്മയെ വേണ്ടല്ലോ പിന്നെ ഇവൾക്ക് ബൈക്കിൽ പോയാലെന്താ?, കുട്ടിയും കുടുംബവും ഒന്നും ഇല്ലല്ലോ. അതുകൊണ്ട് ബൈക്ക് യാത്ര നടത്തിയാലും പ്രശ്നമില്ല. അത്തരം കമന്റുകൾ വരുന്നതിന് കാരണം ഇപ്പോഴത്തെ കറന്റ് സിറ്റുവേഷനാണ്. നടിയെ ആക്രമിച്ച കേസിൽ വിധി വന്നശേഷം മഞ്ജു വാര്യർ അടക്കം അവരുടെ നിലപാട് പങ്കുവെച്ചിരുന്നു.

മാത്രമല്ല മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് വേറെയും പല കാര്യങ്ങൾ ഇപ്പോൾ പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടൊക്കെയാകും കമന്റ് ബോക്സിൽ നെ​ഗറ്റീവ് കമന്റ്സും വന്നത്. വെറും വർഷയുടെ കാര്യത്തിൽ ആണെങ്കിലും മഞ്ജു വാര്യരുടെ കാര്യത്തിലാണെങ്കിലും സക്സസ് ആയി ആളുകൾ കാണുന്നത് അവരുടെ ലൈഫ് സ്റ്റൈലും അതിൽ വന്ന മാറ്റങ്ങളുമാണ്. അതിന് കാരണം പണമാണ്.

ഇവരുടെ എല്ലാം ജീവിതത്തിൽ നിന്നും പഠിക്കാനുള്ളത് രണ്ട് കാര്യങ്ങളാണ് ഒന്ന് സ്കിൽഡായിരിക്കുക എന്നതും വിദ്യാഭ്യാസം ഉണ്ടായിരിക്കുക എന്നതുമാണ്. ഇത് രണ്ടും ഉണ്ടെങ്കിൽ സക്സസ്ഫുള്ളാകാം. വിവാഹം കഴിക്കുന്ന സമയത്തും മലയാള സിനിമയിലെ സക്സസ്ഫുള്ളായ നായികയായിരുന്നു മഞ്ജു. പിന്നീട് കരിയറിൽ വലിയൊരു ​ഗ്യാപ് വന്നു. പിന്നീട് തിരിച്ച് വന്ന് ലേഡി സൂപ്പർ സ്റ്റാറായി. അത് അവരുടെ സ്കിൽ പോളിഷ് ചെയ്ത് പ്രവർത്തിച്ചതുകൊണ്ടാണ്.

നമ്മൾ നമ്മളെ സ്നേഹിച്ച് തുടങ്ങിയാൽ തന്നെ നമ്മൾ ബാക്കിയുള്ളവരേയും സ്നേഹിക്കും. വാഹനം ഓടിക്കുന്ന ബൈക്ക് റൈഡ് നടത്തുന്ന സ്ത്രീകളും പുരുഷന്മാരും നിരവധി സമൂഹത്തിലുണ്ട്. എന്നിട്ടും മഞ്ജു വാര്യർ ബൈക്ക് റൈഡ് നടത്തുമ്പോൾ എന്തുകൊണ്ട് ആളുകൾക്ക് അത് സ്പെഷ്യലാകുന്നുവെന്ന് ചോദിച്ചാൽ ഇതുവരെയുണ്ടായിട്ടുള്ള ലൈഫ് സ്ട്ര​ഗിൾ അവരുടെ മുഖത്ത് നിങ്ങൾക്ക് കാണാൻ സാധിക്കുകയില്ലെന്നതാണ്.

Manju Warrier
Photo Credit: Manju Warrier / verum varsha

എപ്പോഴും അവരുടെ മുഖത്ത് ഒരു ചിരിയുണ്ട്. ആ ഹെൽത്തി ലൈഫിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ശ്രമിക്കുക. ‌‌‌വർഷയുടെ റീൽ പറഞ്ഞുവെക്കുന്നത് റീലിൽ കാണുന്നതല്ല റിയാലിറ്റി എന്നാണ്. വർഷ ഇത്രത്തോളം സ്ട്ര​ഗിൾ ചെയ്തിരുന്നുവെന്ന് ആ റീൽ കാണും വരെ എനിക്ക് അറിയില്ലായിരുന്നു. ഇത്രയും മോശമായ അവസ്ഥയിൽ പോയിട്ടും അവർക്ക് തിരിച്ച് വരാൻ കഴിയുന്നുണ്ടെങ്കിൽ അതിന് കാരണം അവരുടെ സ്കില്ലും വിദ്യാഭ്യാസവും ഉള്ളതുകൊണ്ടാണ്.

പലർക്കും ജീവിതത്തിൽ തിരിച്ച് വരവ് ഇല്ലാത്തത് വിദ്യാഭ്യാസം സ്കിൽ ​ഗൈഡൻസ് എന്നിവയുടെ കുറവുകൊണ്ടാണ്. മുമ്പും ലൈഫിലുണ്ടായിട്ടുള്ള സ്ട്ര​ഗിൾ വർഷ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ​ഗ്രഹങ്ങൾ കുഴികുത്തി മൂടാത്തിടത്തോളം കാലം നമ്മൾ പോലും അറിയാതെ നമ്മൾ അതിന് വേണ്ടി വർക്ക് ചെയ്യും. അതാണ് സത്യം. മുമ്പാണ്ടായ സ്ട്ര​ഗിളുകൾ അതിജീവിച്ചതുകൊണ്ടാണ് വർഷയ്ക്ക് ഇപ്പോഴും അങ്ങനൊരു അവസ്ഥ വന്നപ്പോൾ ഉയർന്ന് വരാൻ കഴിഞ്ഞത്.

വർഷ പറഞ്ഞതിൽ ചിലതൊക്കെ എനിക്കും റിലേറ്റ് ചെയ്യാൻ പറ്റും. ‍ഞാനും അത്തരം ചില ട്രോമകളിലൂടെ കടന്ന് പോയിട്ടുള്ളതാണ്. ഒരാൾക്കും ബാധ്യതയാകാതെ കൈ നീട്ടാതെ ജീവിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് റെപ്യൂട്ടേഷൻ എന്നും സായ് കൃഷ്ണ പറയുന്നു.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X