'അന്ന് കുറേപ്പേർ അനുമോളെ താങ്ങി വന്നിരുന്നു, ഇതൊന്നും നന്നല്ലെന്ന് അനു കണ്ട് പഠിക്കുക, അക്ബർ അനുഭവിച്ചത്...'

ദീപക് എന്ന യുവാവിന്റെ ആത്മഹത്യ വലിയ രീതിയിൽ ചർച്ച വിഷയമായി മാറി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ സോഷ്യൽമീഡിയ വഴി പ്രതിഷേധവും അഭിപ്രായപ്രകടനവും നടത്തുന്നുണ്ട്. ദീപക്ക് ബസ്സിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ഷിംജിത എന്ന യുവതി ആരോപിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് മനംനൊന്ത് ദീപക് ആത്മഹ​ത്യ ചെയ്തത്. പ്രമുഖരടക്കം യുവതിയെ വിമർശിച്ച് എത്തിയിരുന്നു.

സോഷ്യൽമീഡിയ വഴി പ്രതിഷേധം രേഖപ്പെടുത്തിയവരിൽ ഒരാൾ ​മുൻ ബി​ഗ് ബോസ് താരവും ​ഗായകനുമായ അക്ബർ ഖാനായിരുന്നു. ​ദീപക്കിന്റേതിന് സമാനമായ അവസ്ഥയിലൂടെ താനും കടന്നുപോയിട്ടുണ്ടെന്നാണ് അക്ബർ പറഞ്ഞത്. ബി​ഗ് ബോസിൽ വെച്ച് ഒരു ടാസ്ക്ക് നടക്കുന്നതിനിടെ അനുമോളാണ് അക്ബറിന് എതിരെ ആരോപണം ഉന്നയിച്ചത്.

Anumol Akbar Khan Sai Krishna

അക്ബർ ശരീരത്തിൽ മോശമായി സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് അനുമോൾ ആരോപിച്ചത്. ആ സംഭവം കാരണം താൻ കടന്നുപോയ മാനസീക സമ്മർദ്ദത്തെ കുറിച്ചും പുതിയ വീഡിയോയിൽ അക്ബർ വിവരിച്ചിരുന്നു. അന്ന് ചുറ്റുമുള്ള ക്യാമറകൾക്ക് മുന്നിൽ എന്റെ നിരപരാധിത്വം ഉണ്ടെന്ന് അറിഞ്ഞിട്ടും എനിക്കെതിരെ എങ്ങനെയാണ് ഒരു സ്ത്രീ ശക്തിപ്പെടുന്നതെന്ന് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുള്ള കാര്യമാണ്.

അന്നത് നേരിട്ട് കണ്ടിട്ട് പോലും തിരിച്ച് പ്രതികരിക്കാതെ ഇരുന്നവരുണ്ട്. നെവിൻ മാത്രമാണ് അന്ന് എനിക്ക് വേണ്ടി സംസാരിച്ചത്. പുറത്ത് സോഷ്യൽ മീഡിയയിൽ ഓമനപ്പേരിട്ട് ആഘോഷമാക്കിയ ആൾക്കാരുണ്ട്. എല്ലാവരുടെയും വൃത്തികെട്ട മൈന്റ് സെറ്റ് തന്നെയാണ് ഇതിനൊക്കെ പിന്നിൽ. ഇന്നുമത് മറ്റുള്ളവരുടെ ജീവനെടുക്കാൻ പാകത്തിന് ആഘോഷിക്കപ്പെടുന്നു എന്നത് സങ്കടകരമായ കാര്യമാണ് എന്നാണ് അക്ബർ പറഞ്ഞത്.

അക്ബറിന്റെ പ്രതികരണം വൈറലായതോടെ മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണയും അനുമോൾ-അക്ബർ വിഷയത്തിലെ തന്റെ അഭിപ്രായം പങ്കുവെച്ചു. ഇത്തരം പ്രവൃത്തികൾ നന്നല്ലെന്ന് അനുമോളെപ്പോലുള്ളവർ മനസിലാക്കുന്നത് നല്ലതായിരിക്കുമെന്ന് സായ് കൃഷ്ണ പറഞ്ഞു. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് ഇടയിൽ ദീപക്കിന് നേരിടേണ്ടി വന്നത് പോലൊരു ആരോപണം ​ഗായകൻ അക്ബർ ഖാന് നേരെയും ഉയർന്നിരുന്നു.

ചുറ്റും നിരവധി ക്യാമറയുള്ള ലൈവ് ടെലികാസ്റ്റ് നടക്കുന്ന ഒരു ഷോ അതിന് അകത്ത് പോലും അനുമോൾ അക്ബറിന് എതിരെ സമാനമായ ആരോപണം നടത്തിയിട്ടുണ്ട്. സ്വന്തം ലൈഫിലെ കാര്യങ്ങളുമായി അക്ബറിന് ദീപക്കിന്റെ കാര്യം ഭയങ്കരമായി റിലേറ്റ് ചെയ്യാൻ പറ്റും. അക്ബർ അന്ന് ഒരുപാട് അനുഭവിച്ചു.

Anumol Akbar Khan Sai Krishna

ഒരു ​ഗെയിമിന് ഉള്ളിലിരുന്നു ഇത്തരം ആരോപണങ്ങൾ നേരിടുമ്പോഴുള്ള കഷ്ടപ്പാട് കൂടുതലാണ്. പുറത്ത് എന്താണ് ഇതിന്റെ പേരിൽ നടക്കുന്നതെന്ന് ചിന്തിക്കാൻ പറ്റില്ല. ദീപക്ക് പുറത്ത് നടക്കാൻ പോകുന്ന കാര്യങ്ങളെ ഭയന്നാണ് ജീവിതം അവസാനിപ്പിച്ചത്. എത്രത്തോളം അക്ബർ അനുഭവിച്ചുവെന്ന് ഏറെക്കുറേ ആളുകൾക്ക് ഇപ്പോൾ മനസിലായിക്കാണും.

അക്ബറിന്റെ കാര്യം ഞാൻ അന്ന് സംസാരിച്ചപ്പോൾ ഫാൻ വാർ നടക്കുന്ന സമയമായിരുന്നു. അക്ബർ ഫാൻസ്, അനുമോൾ ഫാൻസ് ഒപ്പം കുറേ പിആർ അടികളും എല്ലാം ഉണ്ടായിരുന്നു. അന്ന് കുറേ അണ്ണമ്മാരും അണ്ണികളും വന്ന് അനുമോളെ താങ്ങിയിരുന്നു. ഇതൊന്നും നന്നല്ലെന്ന് അനുമോളൊക്കെ കണ്ട് പഠിക്കുക. ഇങ്ങനെയൊക്കെയുള്ള മെന്റാലിറ്റി ജീവിതത്തിൽ നിന്ന് എടുത്ത് തോട്ടിലേക്ക് എറിയാൻ അപ്പോൾ തന്നെ പറ്റണം.

ഇത്തരം കാര്യങ്ങളുമായി മുന്നോട്ട് പോയാൽ ​ഗെയിമിലും മോശമാണ് റിയൽ ലൈഫിലും മോശമാണെന്ന് മനസിലാക്കി തിരുത്തിയാൽ നല്ലതായിരിക്കും എന്നാണ് സായ് കൃഷ്ണ പറഞ്ഞത്. അതേസമയം ​ദീപക് ജീവനൊടുക്കാൻ കാരണക്കാരിയായ യുവതി ഒളിവിലാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X