'ടൊവിനോ കൃത്യമായും വ്യക്തമായും സംസാരിച്ചു, അതിനിടയിലാണ് ബേസിലിന്റെ കിണി, കാണാൻ പറ്റാത്ത തരത്തിൽ ക്രിഞ്ച്'
കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ചർച്ചയായ ഒന്നായിരുന്നു എപ്സ്റ്റീൻ ഫയൽസിനെ കുറിച്ച് ടൊവിനോ തോമസ് സംസാരിച്ചപ്പോൾ കളിയാക്കുന്ന തരത്തിൽ ഭരദ്വാജ് രംഗൻ ഇടയിൽ കയറി ചില ചോദ്യങ്ങൾ ചോദിച്ചതും അതുകേട്ട് ബേസിൽ ചിരിച്ചതും. വിഷയത്തിൽ സർക്കാസമെന്ന് പിന്താങ്ങിയും സീരിയസ് വിഷയത്തെ തമാശയാക്കിയെന്ന് ചൂണ്ടിക്കാട്ടി വിമർശിച്ചും സോഷ്യൽമീഡിയ രണ്ട് ചേരിയായി നിന്ന് അഭിപ്രായങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വൈറലായ അഭിമുഖത്തിലെ ഭരദ്വാജിന്റെ ചോദ്യവും ബേസിലിന്റെ ചിരിയും അരോചകമായി തോന്നിയെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എപ്സ്റ്റീൻ ഫയൽസ് എത്രത്തോളം സെൻസിറ്റീവായ വിഷയമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.

അതേ കുറിച്ച് ടൊവിനോ സംസാരിക്കുമ്പോൾ ഒരു തരം ഒരു കൗണ്ടർ പറയുന്നുണ്ട് ഭരദ്വാജ് രംഗൻ. സർക്കാസമെന്ന് പറഞ്ഞ് തള്ളികളായാവുന്ന ഒന്നായി അതിനെ തോന്നിയില്ല. ഒരു തരത്തിലുള്ള സെൻസും ചോദ്യത്തിൽ ഫീൽ ചെയ്തില്ല. പ്രോഗ്രസീവാണെന്ന് കാണിച്ച് കൂട്ടാൻ എന്തൊക്കയോ ഭരദ്വാജ് രംഗൻ ചിലതൊക്കെ ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്. ടൊവിനോ വളരെ ക്ലീനായും ക്രിസ്പായുമാണ് കാര്യങ്ങൾ അഭിമുഖത്തിൽ എപ്സ്റ്റീൻ ഫയൽസിനെ കുറിച്ച് അടക്കം സംസാരിച്ചത്.
എപ്സ്റ്റീൻ ഫയൽസും യുദ്ധവും തന്റെ മെന്റൽ സ്റ്റേറ്റിനെ എഫക്ട് ചെയ്തിട്ടുണ്ടെന്ന് പറയുകയും ലോകം താൻ വിചാരിച്ചതുപോലെയല്ലെന്ന് മനസിലാവുന്നു എന്നെല്ലാം ടൊവിനോ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ലോകത്തിന്റെ ഏത് കോണിൽ നടന്നാലും അത് തന്റെ മനസിനെ ബാധിക്കുമെന്ന് ഒരാൾ പറയുന്നതിൽ എന്താണ് കുഴപ്പം. അതിനിടയിലാണ് ബേസിലിന്റെ കിണി.
ഉള്ള കാര്യം പറഞ്ഞാൽ അതിരടിയുടെ ആദ്യത്തെ ഒന്ന്, രണ്ട് ഇന്റർവ്യൂ നല്ലതായിരുന്നു. പിന്നെ ബേസിലിന്റെ ചിരി വെറുപ്പിക്കലായി. സ്വയം എന്തെങ്കിലും പറയും സ്വയം ഇരുന്ന് ചിരിക്കും. കുറച്ച് കഴിഞ്ഞപ്പോൾ കാണാൻ പറ്റാത്ത തരത്തിൽ ക്രിഞ്ചായി. വിനീത് ശ്രീനിവാസനും ബേസിലും ഷാൻ റഹ്മാനും ഉള്ള ഒരു അഭിമുഖമുണ്ട്. അതിന്റെ ആദ്യ ഭാഗമൊക്കെ നല്ലതായിരുന്നു. പിന്നീട് അത് അസഹനീയമായി. ബേസിൽ തന്നെ പറയുന്നു. ബേസിൽ തന്നെ ചിരിക്കുന്നു.
എപ്സ്റ്റീൻ ഫയൽസിനെ കുറിച്ച് ടൊവിനോ പറഞ്ഞപ്പോൾ ബേസിൽ എന്തിനാണ് ചിരിച്ചത്. ഇംഗ്ലീഷ് അറിയാത്ത ആളല്ലല്ലോ. ലോകത്ത് എന്താണ് നടക്കുന്നത്, എപ്സ്റ്റീൻ ഫയൽസിനെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത ആളാണ് ബേസിലെന്നും എനിക്ക് തോന്നുന്നില്ല. ഭരദ്വാജ് രംഗൻ സർക്കാസമാണ് ഉദ്ദേശിച്ചതെങ്കിൽ അതിനെ അപ്പോൾ തന്നെ അവിടെ വെച്ച് കട്ട് ചെയ്യാൻ ബേസിലിന് പറ്റണമായിരുന്നു. അതിനെയാണ് ഉത്തരവാദിത്വമെന്ന് പറയുന്നത്.

എപ്സ്റ്റീൻ ഫയൽസിലെ കാര്യങ്ങൾ കേട്ടപ്പോൾ എന്നെ അത് ബാധിച്ചിരുന്നു. ഇങ്ങനെയൊക്കെ ലോകത്ത് നടക്കുന്നുണ്ടെങ്കിൽ നമ്മുടെ നാട്ടിലും ഇത്തരം വിഷയങ്ങളുണ്ടോയെന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ?. എപ്സ്റ്റീൻ ഫയൽസിലെ കാര്യങ്ങൾ കോമഡിയുമല്ല സർക്കാസം ആക്കേണ്ടതുമല്ല. കാരണം അതെല്ലാ റിയലായി നടന്ന കാര്യങ്ങളാണ്. അതിന്റെ ഇരകളായ ഒരുപാട് പേർ ഇന്നും ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട്.
ഇത്തരം കാര്യങ്ങളെല്ലാം തന്റെ മെന്റൽ ഹെൽത്തിനെ ബാധിച്ചുവെന്ന് ടൊവിനോയെപ്പോലൊരാൾ പറയുമ്പോൾ... ഇക്കാര്യത്തെ കുറിച്ച് കോമഡിയായിട്ടല്ല ടൊവിനോ സംസാരിച്ചത്. ഭരദ്വാജ് രംഗൻ അതിനിടയിൽ ചോദിക്കാനും അത് ഏറ്റുപിടിച്ച് കിണിക്കാൻ ബേസിലും. പക്ഷെ ടൊവിനോ ആ സിറ്റുവേഷനെ നന്നായി കൈകാര്യം ചെയ്തു. ടൊവിനോ തന്റെ പേഴ്സണൽ ലൈഫിലുള്ള കാര്യങ്ങളാണ് പറഞ്ഞത്. അതിനിടയിൽ ഇത് നീ എന്നോട് പറഞ്ഞില്ലല്ലോയെന്ന് ബേസിൽ പറയുന്നുണ്ട്. റിയൽ ലൈഫ് ഫ്രണ്ടാണെങ്കിൽ പറയാതെ മനസിലാക്കും.
എനിക്ക് മനസിലായിടത്തോളം ഇവരെല്ലാം റീൽ ലൈഫ് ഫ്രണ്ട്സാണ്. അല്ലാതെ കണക്ടടാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ടൊവിനോയും ബേസിലും ഇന്റർവ്യൂവിൽ പറഞ്ഞ പല കാര്യങ്ങളും വെച്ച് നോക്കുമ്പോൾ പലതും മാച്ചാകാത്തതുപോലെ തോന്നി. സെൻസിറ്റീവായ വിഷയത്തെ കുറിച്ച് ടൊവിനോ സംസാരിക്കുമ്പോൾ ഒരുമാതിരി ചോദ്യം ചോദിക്കുക, അതുകേട്ട് ചിരിക്കുക... എനിക്കൊട്ടും ഓക്കെയായി തോന്നിയില്ല. ഇവരൊക്കെയാണ് അംബാസിഡർ ആകേണ്ടത്.
എപ്സ്റ്റീൻ ഫയൽസിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആളാണ് ഭരദ്വാജ്. ഡാർക്ക് ഹ്യൂമറല്ല. ഇൻസെൻസിറ്റീവാണ്. നല്ലൊരു മനുഷ്യനാണെന്ന് ടൊവിനോ വീണ്ടും തെളിയിച്ചു. അത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളിൽ തന്നെ വളരെ ക്ലിയറുമാണെന്നും സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications


