അനിയത്തിയെ രക്ഷിക്കാനുണ്ടാക്കിയ ഇഷ്യു; പ്രണയിച്ചിരുന്ന കാലത്ത് എന്നും അശ്വിന്റെ വീട്ടിൽ, പുച്ഛം കൂടുതൽ; സായ്

ഭർത്താവിന്റെ അമ്മയെ അമ്മയെന്ന് വിളിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് ദിയ കൃഷ്ണ പറഞ്ഞത് വിവാ​ദമായതിനെ തുടർന്ന് വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. ദിയ സംസാരിക്കുന്നതിലാണ് പ്രശ്നങ്ങളെന്നും വേണമെങ്കിൽ കേട്ടിട്ട് പോടേയെന്ന മൂടാണെന്നും ഇത്തരത്തിൽ സംസാരിച്ചാൽ എപ്പോഴും എയറിലായിരിക്കുമെന്നും സായ് ക‍ൃഷ്ണ പറയുന്നു.

പപ്പ മരിച്ചു, ഉത്തരവാദിത്വങ്ങൾ കഴിഞ്ഞു, ഇനി അധികം സമയമില്ലെന്നാണ് പറയാറ്, ഞാൻ ചെയ്യുന്നതിനെല്ലാം ഉത്തരവാദി!
പപ്പ മരിച്ചു, ഉത്തരവാദിത്വങ്ങൾ കഴിഞ്ഞു, ഇനി അധികം സമയമില്ലെന്നാണ് പറയാറ്, ഞാൻ ചെയ്യുന്നതിനെല്ലാം ഉത്തരവാദി!

പ്രണയിച്ച് നടന്ന കാലത്ത് ഫുൾ ടൈം ദിയ അശ്വിന്റെ വീട്ടിലായിരുന്നു. ആ സമയത്തെ വ്ലോ​ഗുകൾ പരിശോധിച്ചാൽ കാണാം. അന്ന് കംഫേർട്ടിന്റെ പ്രശ്നം ദിയയ്ക്കുള്ളതായി പ്രേക്ഷകർക്കും തോന്നിയിരുന്നില്ല. മീനാമ്മ മീനാമ്മയെന്ന് നിരന്തരം പറയുന്നതും കാണാമായിരുന്നു. ഇപ്പോൾ കംഫേർട്ട് സോൺ മാറി, മീനമ്മ മാറി മീന ആന്റിയായി.

Diya Krishna Sai Krishna

ഇതൊക്കെ കാണുമ്പോൾ സ്വഭാവികമായും ആളുകൾ ചോദിക്കും കുഞ്ഞുണ്ടായശേഷം അ‌ശ്വിന്റെ വീട്ടുകാരെ കാണാറില്ലേ സംസാരിക്കാറില്ലേയെന്ന്. ദിയ സംസാരിക്കുന്നതിലാണ് പ്രശ്നങ്ങൾ. വേണമെങ്കിൽ കേട്ടിട്ട് പോടേയെന്ന മൂടാണ്. പ്രേക്ഷകർ ചോദ്യം ചോദിച്ചാൽ കൃത്യമായി ഉത്തരം കൊടുക്കാൻ പറ്റണം. അങ്ങനെ പറ്റില്ലെങ്കിൽ‌ മറുപടി കൊടുക്കുന്നതിൽ ഒരു സ്വാഭാവികത വേണം.

അല്ലാതെ അഹങ്കാരമുള്ളതുപോലെ മറുപടി കൊടുത്താൽ‌ പ്രേക്ഷകർ പൊങ്കാലയിടും എയറിലാക്കും. അമ്മ എന്ന വിളിക്കുന്ന വിഷയത്തിൽ ദിയ സംസാരിച്ചപ്പോഴും സംഭവിച്ചത് ഇതാണ്. പിന്നെ ഭർത്താവിന്റെ അമ്മയെ എന്ത് വിളിക്കണമെന്നുള്ളത് ദിയയുടെ മാത്രം താൽപര്യമാണ്. അമ്മായിയമ്മയ്ക്ക് ഇതൊന്നും വിഷയമല്ലെങ്കിൽ പിന്നെ നമുക്ക് എന്താണ് പ്രശ്നം?.

റാണയുമായുള്ള ബന്ധം, കുടുംബത്തിലേക്ക് നടിമാരെത്തുന്നതിൽ പ്രശ്നം? പിരിഞ്ഞ ശേഷം തൃഷ നേരിട്ടതിനെക്കുറിച്ച് വാദം
റാണയുമായുള്ള ബന്ധം, കുടുംബത്തിലേക്ക് നടിമാരെത്തുന്നതിൽ പ്രശ്നം? പിരിഞ്ഞ ശേഷം തൃഷ നേരിട്ടതിനെക്കുറിച്ച് വാദം

അതുപോലെ മരുമകളെ മകളെന്ന് വിളിക്കുന്നവർ വിരളമാണ്. ചിലർ നാടകത്തിന് വേണ്ടി മകളെന്ന് വിളിക്കും. അതുപോലെ അമ്മായെന്ന് നാടകത്തിന്റെ ഭാ​ഗമായി വിളിക്കുന്നവരുമുണ്ട്. കാര്യം കാര്യം പോലെ പറയാത്തതും ദിയയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇവർക്ക് ഇതൊരു സീനാണെന്ന് തോന്നുന്നു. ഇതിന് മുമ്പ് ദിയയുടെ സഹോദരി ഇഷാനി കുഞ്ഞമ്മ എന്ന പേരിന്റെ പേരിൽ ഒരു സീനുണ്ടാക്കിയിരുന്നല്ലോ.

പിന്നെ അടുത്ത കാലത്തായുള്ള മറ്റൊരു വിഷയം ദിയയെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാൽ അപ്പോൾ പോലീസ് കേസ് വരും. മാന്യമായി പറയുന്നവരുടെ അഭിപ്രായം വിമർശനമായി മാത്രം കാണുക എന്നതാണ് ദിയയോട് പറയാനുള്ളത്. ഹൻസികയുടെ വീഡിയോ ലീക്കായ വിഷയത്തിൽ കൃത്യമായി കാര്യം പറഞ്ഞ് പോയവർക്ക് വരെ അവർ ലീ​ഗൽ നോട്ടീസ് അയച്ചു.

Diya Krishna Sai Krishna

പിന്നെ ഓമി മറ്റാരെയും അമ്മയെന്ന് വിളിക്കാൻ താൻ സമ്മതിക്കില്ലെന്ന് പറയുന്നത് ആ കുട്ടിയുടെ ഫ്രീഡം ഇപ്പോഴെ കട്ട് ചെയ്യുന്ന ടോക്സിക്ക് അമ്മയെപോലെ ദിയ സംസാരിക്കുന്നതായി തോന്നി. ഇങ്ങനെ പൊസസീവാകുന്നത് ഓവറായി തോന്നി. ദിയ പറയുന്ന പല കാര്യങ്ങളിലും വ്യത്യസ്തയുണ്ട്. പുച്ഛവും കൂടുതലാണ്. ഞാൻ എന്തോ സംഭവമാണെന്ന് കാണിക്കാൻ ശ്രമിക്കാറുള്ളതായി തോന്നി എന്നും സായ് കൃഷ്ണ പറയുന്നു.

അതേസമയം അനിയത്തി ഹൻസികയെ രക്ഷിക്കാൻ വേണ്ടി ദിയ മനപൂർവം സൃഷ്ടിച്ച വിവാദമായി തോന്നി എന്നായിരുന്നു കമന്റുകൾ. കാരണം ഈ വിഷയം വിവാദമാകും മുമ്പ് ഹൻസിക സബ്സ്ക്രൈബേഴ്സിന് വേണ്ടി ഇൻസ്റ്റ​ഗ്രാമിൽ ഇട്ട ​ഗ്ലാമറസ് വീഡിയോ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു.

കാശ് കൊടുത്താൽ കിട്ടാത്ത പലതുമുണ്ട്, ഗോമാതാവെയെന്ന് വിളിക്കും അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ ഈഗോ; കുറിപ്പ്
കാശ് കൊടുത്താൽ കിട്ടാത്ത പലതുമുണ്ട്, ഗോമാതാവെയെന്ന് വിളിക്കും അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ ഈഗോ; കുറിപ്പ്

പണവും പ്രശസ്തിയും ഉണ്ടായിട്ടും എന്തിന് ഇത്തരത്തിൽ മോശം മെസേജ് കൊടുക്കുന്ന വീഡിയോ ഹൻസിക എക്സ്ക്ലൂസീവ് കണ്ടന്റിലിടുന്നുവെന്നായിരുന്നു വിമർശിച്ചവർ ചോദിച്ചത്. അനിയത്തിയുടെ വിഷയം ഒന്ന് മാറ്റി വിടാൻ ഒരു ഇഷ്യു ഉണ്ടാക്കിയ പോലെ തോന്നി, അമ്മായിയമ്മയെ അമ്മ എന്ന് വിളിക്കാൻ ദിയ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് അവരുടെ ഇഷ്ടമാണ്.

പക്ഷെ ഓമി തന്റെ അമ്മായിയമ്മയെ അമ്മ എന്ന് വിളിച്ചാൽ അവനെ ചോദ്യം ചെയ്യുമെന്ന് പറയാൻ ദിയ ആരാണ്?. തനിക്ക് ഗുണം ചെയ്യുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ദിയ പുരോ​ഗമന വാദിയാകുന്നതെന്നും ചിലർ കുറിച്ചു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X