കാശിന് കിട്ടുമോയെന്ന് ചോ​ദിക്കാൻ ആളുണ്ടെങ്കിൽ, അവർ പേഴ്സണലായി കൊടുക്കുകയോ വാങ്ങുകയോ ചെയ്യട്ടെ; സായ് കൃഷ്ണ

രേണു സുധിയുടെ ഇൻസ്റ്റ​ഗ്രാം ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ ലീക്കായ സംഭവത്തിൽ പ്രതികരിച്ച് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. വ്യക്തിഹത്യയുടെ പീക്കാണ് ഷെഫീന പുറത്ത് വിട്ട സ്ക്രീൻഷോട്ടുകളെന്ന് സായ് കൃഷ്ണ പറയുന്നു. നേരിട്ട് മീറ്റ് ചെയ്യാൻ എത്ര കാശാണെന്ന് ഒരാൾ ചോദിക്കുന്നതും അത്തരം വിവരങ്ങൾ അറിയാൻ തന്റെ മാനേജറുമായി ബന്ധപ്പെട്ടാൽ മതിയെന്നും രേണു മറുപടി അയച്ചതിന്റെ സ്ക്രീൻഷോട്ടുകളാണ് പ്രചരിച്ചത്.

പണം സമ്പാ​ദിക്കാനായി രേണു മോശമായ മാർ‌​ഗങ്ങളിലൂടെ സഞ്ചരിക്കുന്നവെന്ന തരത്തിൽ സ്ക്രീൻഷോട്ടുകൾ വൈറലായശേഷം പ്രചരിച്ചിരുന്നു. സായ് കൃഷ്ണ‌യുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... ചാറ്റ് ലീക്ക് ആക്കിയെങ്കിൽ അത് രേണു സുധിയുമായി സംസാരിക്കുന്ന വ്യക്തിയായിരിക്കണമല്ലോ. രേണുവിന്റെ ചാറ്റ് എന്ന് പറഞ്ഞ് തന്നെയാണ് ഷെഫീന ബീവി സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്.

Renu Sudhi

എഐയുടെ കാലമായതുകൊണ്ട് രേണുവിന് കൂളായി വന്ന് ഈ സ്ക്രീൻഷോട്ടുകൾ തന്റേതല്ലെന്ന് പറയാം. അല്ലെങ്കിൽ ഇത് എന്റെ ചാറ്റ് തന്നെയാണ്. പക്ഷെ ഇതിൽ എവിടേയും വൾ​ഗർ രീതിയിലായിരിക്കും ആ കൂടിക്കാഴ്ചയെന്നോ പറഞ്ഞിട്ടില്ലെന്നും പറയാം. ഈ വിഷയത്തിൽ രണ്ട് ആം​ഗിളുണ്ട്. ഒന്ന് ഈ ചാറ്റ് തന്നെ നമുക്ക് സംശയിക്കാം. ഫേക്കായി ക്രിയേറ്റ് ചെയ്തതാകാം എന്നൊരു വേർഷൻ രേണുവിന് പറയാം.

ചാറ്റിൽ വൾ​ഗർ എലമെന്റ് എവിടെയാണ് ഉള്ളതെന്ന് രേണുവിന് ചോദിക്കാം. നേരിട്ട് മീറ്റ് ചെയ്യാൻ എത്രയാണെന്ന് മാത്രമെ ചാറ്റിൽ ചോ​ദിക്കുന്നുള്ളു. രേണുവിന്റെ ചാറ്റ് പുറത്തുവിട്ട ഷെഫീന ബീവിയുടെ കയ്യിൽ ഇതല്ല ഇതിന് അപ്പുറമുള്ള ഐറ്റങ്ങളുണ്ടെന്നത് എനിക്ക് അറിയാം. പക്ഷെ വൾ​ഗറായ കാര്യങ്ങൾ അവർക്ക് പുറത്ത് വിടാനാവില്ല.

ആത്മാവെന്ന സംഭവത്തിൽ വിശ്വസിക്കുന്നവരുണ്ടെങ്കിൽ അവർ ചിന്തിക്കുന്നുണ്ടാകും മരണശേഷം സുധിക്ക് മോക്ഷം കിട്ടിക്കാണുമോയെന്ന് പോലും അവർ ചിന്തിച്ച് കാണും. മരണശേഷം ഇത്രയേറെ പഴി കേൾക്കുന്ന എയറിൽ പോകുന്ന വേറൊരു ആത്മാവില്ല. രേണുവിന്റെ ചാറ്റാണ് ലീക്കായതെന്ന് തറപ്പിച്ച് ‍ഞാൻ എവിടേയും പറയില്ല. ചാറ്റിന്റെ സ്ക്രീൻഷോട്ട് കണ്ട് ഇവർ ഇടയ്ക്കിടെ സംസാരിക്കുന്നവരാണെന്ന് തോന്നുന്നു.

കാരണം റീലുകൾ ഷെയർ ചെയ്തിട്ടുണ്ട്. ഈ ചാറ്റിന് മറ്റൊരു മോശം ആം​ഗിളുണ്ടെന്ന് ഞാൻ‌ പറയില്ല. കാശിന് കിട്ടുമോയെന്ന് ചോ​ദിക്കാൻ ആളുണ്ടെങ്കിൽ കാശ് തന്നാൽ തരാമെന്ന് പറയാൻ ഇവിടെ ആളുണ്ടെങ്കിൽ അവർ പേഴ്സണലായി കൊടുക്കുകയോ വാങ്ങുകയോ എന്തോ ചെയ്യട്ടെ. ഊഹാപോഹത്തിന്റെ ലൈനിൽ നിന്ന് ചാറ്റ് രേണുവിന്റേതാണ്, രേണുവിനെ ഇത്തരത്തിൽ ചില പരിപാടികൾ ഉണ്ട് എന്നൊന്നും വ്യക്തതയില്ലാതെ സംസാരിക്കരുത‍്.

Renu Sudhi

ഷെഫീനയ്ക്ക് പോലും അവരുടെ ചാറ്റിന്റെ മുഴുവൻ സ്ക്രീൻഷോട്ടും പുറത്ത് വിടാനാവില്ല. കാരണം നാളെ അത് പോലീസ് കേസാകും. വ്യക്തിഹത്യയുടെ പീക്കാണ് ഷെഫീന പുറത്ത് വിട്ട സ്ക്രീൻഷോട്ടുകൾ. പക്ഷെ രേണു സുധി പരാതി കൊടുത്തതായി കണ്ടില്ല. ഊഹാപോഹങ്ങളിൽ നിന്നും മാറി കൃത്യമായ തെളിവുകൾ അല്ലെങ്കിൽ വേണം.

മകൻ വളർന്ന് കഴിയുമ്പോൾ താൻ ചെയ്തതെല്ലാം കാണുമല്ലോയെന്ന ആവലാതി രേണുവിന് ഇല്ല. മകനെ പറഞ്ഞ് മനസിലാക്കാൻ പറ്റുമെന്ന ഉറപ്പ് കാരണമാകും എന്നും സായ് കൃഷ്ണ പറയുന്നു. ഷെഫീന ബീവി തന്നെയാണ് ആദ്യം രേണുവിന്റെ ദുബായ് യാത്രകളിൽ തനിക്ക് ചില സംശയങ്ങളുണ്ടെന്ന് ആദ്യം ആരോപിച്ചത്. സ്വർണകടത്ത് സംഘത്തിന്റെ കാരിയറായി രേണു പ്രവർത്തിക്കുന്നതായും ആരോപിച്ചിരുന്നു.

പക്ഷെ ഇവയൊന്നും നിഷേധിച്ച് രേണു രം​ഗത്ത് എത്തുകയോ പ്രതികരണം അറിയിക്കുകയോ ചെയ്തിട്ടില്ല. സുഹൃത്തുക്കളാണ് ഇക്കാര്യത്തിൽ എല്ലാം രേണുവിന് വേണ്ടി വീഡിയോകൾ ചെയ്തതും കുറിപ്പുകൾ പങ്കുവെച്ചതും.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X