ഞാൻ വണ്ണം കുറച്ച് നേരിട്ട പ്രശ്നം, ഹോസ്പിറ്റലിൽ അഡ്മിറ്റായി; സൗഭാ​ഗ്യ ചെയ്യുന്നതിലെ അപകടം; ഇഞ്ചക്ഷൻ അപകടം

വണ്ണം കുറയ്ക്കാനുള്ള ഇഞ്ചക്ഷനെ പ്രമോട്ട് ചെയ്ത് വീഡിയോ ചെയ്തതിൽ ഇൻഫ്ലുവൻസർ സൗഭാ​ഗ്യ വെങ്കിടേശിനെ വിമർശിച്ച് യൂട്യൂബർ സായ് കൃഷ്ണ. ആരോ​ഗ്യപരമായും മാനസികപരമായും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇത്തരം ഇഞ്ചക്ഷനുകളെന്ന് സായ് കൃഷ്ണ പറയുന്നു.
ഡയറ്റുണ്ട്. വെയിറ്റ് ലോസ് ഇഞ്ചക്ഷൻ എടുക്കുന്നുണ്ട്. ‍ഡാൻസ് ചെയ്യുന്ന വ്യക്തിയാണ്. പക്ഷെ വാശി പിടിച്ച് നിൽക്കുന്ന വണ്ണമാണ്. മെലിയാൻ ബുദ്ധിമുട്ടാണ്. ഇഞ്ചക്ഷൻ എടുത്തപ്പോൾ വണ്ണം കുറയുന്നുണ്ടെന്നാണ് സൗഭാ​ഗ്യ വെങ്കിടേശ് പറയുന്നു. ഇതിനെതിരെ സായ് കൃഷ്ണ സംസാരിച്ചു.

ജനനം 1972ൽ, മഹാനടന്റെ സഹധർമ്മിണിയാകുമ്പോൾ സുചിത്രയ്ക്ക് പതിനാറ് വയസ് മാത്രം?; ചർച്ച ചെയ്ത് നെറ്റിസൺസ്!
ജനനം 1972ൽ, മഹാനടന്റെ സഹധർമ്മിണിയാകുമ്പോൾ സുചിത്രയ്ക്ക് പതിനാറ് വയസ് മാത്രം?; ചർച്ച ചെയ്ത് നെറ്റിസൺസ്!

ഇഞ്ചക്ഷനെ പ്രൊമോ‌ട്ട് ചെയ്യുമ്പോൾ ചില കാര്യങ്ങൾ വിടരുത്. അത് കൂടെ പറയണം. സൗഭാ​ഗ്യ വെങ്കിടേശ് ഒരുപാ‌ട് ആക്ടിവിറ്റുകൾ ചെയ്യുന്നുണ്ട്. എന്നിട്ടും വണ്ണമുണ്ട്. അതുകൊണ്ടാണ് സൗഭാ​ഗ്യ ഇഞ്ചക്ഷനെടുക്കാമെന്ന് തീരുമാനിച്ചത്. ഒസംപിക് മരുന്നെടുക്കുന്നവർക്ക് അത് എടുക്കുമ്പോഴേ വണ്ണ കുറയൂ. 2021-22 മുതലൊക്കെ ഒസംപിക് ഉപയോ​ഗിക്കുന്ന ബോളിവുഡ് താരങ്ങളു‌ടെ മാറ്റം ചർച്ചയായി. നമ്മുടെ തലച്ചോറിലാണ് ഇത് ആദ്യം വർക്ക് ചെയ്യുക. വിശപ്പില്ലാത്ത അവസ്ഥ വരും. അതാണ് ഇതിന്റെ അപകടം. ലോക്കറ്റ് മാർക്കറ്റിൽ മാർച്ച് മുതൽ ഈ മരുന്ന് പരക്കെ ലഭ്യമാണ്. പാരന്റ് കമ്പനിയുടെ പേറ്റന്റ് കഴിഞ്ഞത് കൊണ്ട് കുറേ കമ്പനികൾക്ക് ഇത് ഉണ്ടാക്കാൻ പറ്റും. ഇതിന്റെ പ്രത്യാഘാതം അറിയണം.

Sai Krishna  Sowbhagya Venkitesh

ഭയങ്കര ബോഡിഷെയ്മിം​ഗ് അനുഭവിച്ച ശേഷമാണ് ഞാൻ തടി കുറച്ചത്. ആ മോട്ടിവേഷൻ ഇഞ്ചക്ഷനടിച്ചാൽ കിട്ടില്ല. ഇത് എളുപ്പവഴിയാണ്. ജീവിത കാലം മുഴുവൻ ഈ മരുന്ന് എടുത്തില്ലെങ്കിൽ വീണ്ടും വണ്ണം കൂടും. നിങ്ങളുടെ ബോഡി ഡബിളായി ചാടും. ഇരട്ടി ഭക്ഷണം കഴിക്കും. മസിൽ മാസ് കുറയും. മസിൽ മാസ് പോയാൽ തിരിച്ച് കൊണ്ട് വരാൻ ഭയങ്കര പാടാണ്. ഞാൻ വണ്ണം കുറച്ചപ്പോൾ അനുഭവിച്ച പ്രശ്നമാണ്. ഹോസ്പിറ്റലിൽ അഡ്മിറ്റായി. ഡോക്ടർ പറഞ്ഞത് മോനേ മുലപ്പാൽ കുടിച്ചത് വരെ കളഞ്ഞല്ലോ എന്നാണ്. കൗൺസിലിം​ഗ് തന്ന് രക്ഷപ്പെടുത്തിയെടുത്തതാണ്.

ജനനം 1972ൽ, മഹാനടന്റെ സഹധർമ്മിണിയാകുമ്പോൾ സുചിത്രയ്ക്ക് പതിനാറ് വയസ് മാത്രം?; ചർച്ച ചെയ്ത് നെറ്റിസൺസ്!
ജനനം 1972ൽ, മഹാനടന്റെ സഹധർമ്മിണിയാകുമ്പോൾ സുചിത്രയ്ക്ക് പതിനാറ് വയസ് മാത്രം?; ചർച്ച ചെയ്ത് നെറ്റിസൺസ്!

ഞാൻ ഒസംപിക് ഉപയോ​ഗിച്ചിട്ടില്ല. മോശം ഡയറ്റ് ചെയ്ത് ഓവറായി വ്യായാമം ചെയ്യുകയാണുണ്ടായതെന്ന് സായ് കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ് യോ​ഗക്കെതിരെ സംസാരിക്കെതിരെ സംസാരിക്കവെയും സായ് കൃഷ്ണ താൻ വണ്ണം കുറച്ച സമയത്തെ അനുഭവം പങ്കുവെച്ചിരുന്നു. 118 കിലോയിൽ നിന്ന് 40 കിലോയിലേക്ക് ‍ഞാനെന്റെ ബോഡിയെ ട്രാൻസ്ഫോം ചെയ്തു. പൊട്ട രീതിയിലുള്ള ഡയറ്റ് പ്ലാനായിരുന്നു.

ഒരു മനുഷ്യന്റെ ബോഡിയിൽ നിന്ന് എങ്ങനെയൊക്കെ ഊറ്റിയെടുക്കാമോ അങ്ങനെ ഊറ്റിയെ‌ടുത്ത് ജീവൻ അപകടത്തിലാകുന്ന തരത്തിലാണ് ഞാൻ അങ്ങനെയൊരു മാറ്റം കൊണ്ട് വന്നത്. തടി കുറച്ച രീതി ഞാൻ ആര് ചോദിച്ചപ്പോഴും പറഞ്ഞില്ല. അത് ഞാൻ മാർക്കറ്റ് ചെയ്തില്ല. കാരണം ശാസ്ത്രീയമായ രീതിയിൽ അല്ല ഞാൻ ചെയ്തതെന്നും സായ് കൃഷ്ണ പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X