മിനിസ്‌ക്രീനില്‍ തിളങ്ങി സായി കുമാറിന്റെ മകള്‍; പിതാവിനൊപ്പമുള്ള താരപുത്രിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു
നടന്‍ സായി കുമാറിന്റെ പാതി പിന്തുടര്‍ന്ന് മകള്‍ വൈഷ്ണവിയും അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. പിതാവ് ബിഗ് സ്‌ക്രീനിലാണ് തിളങ്ങി നിന്നതെങ്കില്‍ മകളുടെ അരങ്ങേറ്റം ടെലിവിഷനിലേക്ക് ആയിരുന്നു. പുതിയതായി ആരംഭിച്ച ടെലിവിഷന്‍ സീരിയലില്‍ നായിക കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്. ഇതോടെ താരപുത്രിയെ കുറിച്ചുള്ള വിശേഷങ്ങളും ചര്‍ച്ചയായി തുടങ്ങി.
സീ കേരളം ചാനലില്‍ ഏറ്റവും പുതിയതായി ആരംഭിച്ച കയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് വൈഷ്ണവി അഭിനയം ആരംഭിച്ചത്. പരമ്പരയിലെ കനകദുര്‍ഗ്ഗ എന്ന കഥാപാത്രമാണ് വൈഷ്ണവി ചെയ്യുന്നത്. തുടക്കത്തില്‍ നായിക വേഷമമാണെങ്കിലും തൊട്ടടുത്ത ദിവസം മുതല്‍ നെഗറ്റീവ് ഷേഡുള്ള കഥാപത്രമായി മാറി.

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലില്‍ ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്‌നേഹത്തിന്റെയും നാത്തൂന്മാര്‍ തമ്മിലുള്ള തര്‍ക്കങ്ങളുമൊക്കെയാണ് ഇതിവൃത്തമായി വരുന്നത്. തനിക്ക് കിട്ടിയ വേഷം മികച്ചതാക്കാന്‍ വൈഷ്ണവിയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. മിനിസ്‌ക്രീനിലേക്കുള്ള താരപുത്രിയുടെ അരങ്ങേറ്റത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പിതാവിന്റെ കഴിവുകള്‍ മകള്‍ക്കും ലഭിച്ചിട്ടുണ്ടെന്ന് ആദ്യ എപ്പിസോഡുകള്‍ കഴിഞ്ഞതിന് പിന്നാലെ വ്യക്തമായി.

സായി കുമാറിന്റെ ആദ്യഭാര്യ പ്രസന്നയിലുള്ള മകളാണ് വൈഷ്ണവി. 2018 ലായിരുന്നു വൈഷ്ണവിയും സുജിത് കുമാറുമായിട്ടുള്ള വിവാഹം. മകളുടെ വിവാഹത്തില്‍ സായികുമാര്‍ പങ്കെടുക്കാത്തതിനെ ചൊല്ലി ചില വിവാദങ്ങളും ഇടക്കാലത്ത് വന്നിരുന്നു. എന്നാല്‍ അച്ഛനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി ചിത്രങ്ങളാണ് വൈഷ്ണവി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
Recommended Video
'നമ്മളെ പുറത്താക്കാന്‍ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓര്‍മ്മകള്‍' എന്ന ക്യാപ്ഷന്‍ നല്‍കി വൈഷ്ണവി പങ്കുവച്ച ചിത്രങ്ങളും ഇപ്പോള്‍ വൈറലാവുകയാണ്. സീരിയല്‍ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് വൈഷ്ണവിയെ കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പുതിയ ചുവടുവെപ്പിനുള്ള ആശംസകളാണ് എല്ലാവരും നല്‍കുന്നത്.


Click it and Unblock the Notifications











