എന്നെ ആരും ഇത്രയധികം സ്നേഹിക്കുകയും കരുതുകയും ചെയ്തിട്ടില്ല, പക്ഷെ നീ നിന്നെ നഷ്ടപ്പെടുത്തരുത്; സായ് ലക്ഷ്മി
സീരിയൽ താരം സായ് ലക്ഷ്‍മിയുമായും സീരിയൽ ക്യാമറാമാൻ അരുണും തമ്മിൽ പ്രണയത്തിലാണെന്നത് അടുത്തിടെയാണ് പുറത്ത് വന്നത്. സീരിയൽ നടി പാർവതി വിജയിയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷമാണ് സായ് ലക്ഷ്മി അരുണിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഇരുവരും ലിവിങ് റിലേഷൻഷിപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. വിവാഹം ഉടനെ ഉണ്ടാകുമോ എന്നുള്ള ചോദ്യങ്ങളോട് സായ് ലക്ഷ്മി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ അരുണിനോടുള്ള തന്റെ സനേഹം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ സായ് ലക്ഷ്മി പങ്കുവെച്ച പുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അരുണല്ലാതെ ഇതുവരെ തന്നെ മറ്റാരും ഇത്രയധികം സ്നേഹിക്കുകയും കരുതുകയും ചെയ്തിട്ടില്ലെന്ന് നടി കുറിച്ചു. പലപ്പോഴും തനിക്ക് വേണ്ടി അരുൺ സഹിക്കുന്ന ത്യാഗങ്ങൾ വേദനിപ്പിക്കുന്നതായും സായ് ലക്ഷ്മി കുറിച്ചു.

ഇപ്പോൾ സമയം 1:17 ആണ്. ഞാൻ ഇത് എങ്ങനെ പറയണം എന്നറിയാതെ വികാരാധീനയായി ഇരിക്കുകയാണ്. നീ എനിക്കായി ചെയ്യുന്ന ഓരോ കാര്യവും ഓർക്കുമ്പോൾ എന്റെ ഹൃദയം ഒരേസമയം നിറയുകയും ഭാരമുള്ളതുപോലെയും തോന്നുന്നു. നിന്നെ പോലൊരു ആളെ എന്റെ ജീവിതത്തിൽ കിട്ടിയതിൽ ഞാൻ എത്ര ഭാഗ്യവതി എന്ന് തോന്നുമ്പോഴാണ് ഹൃദയം നിറയുന്നത്.
ഭാരം തോന്നുന്നത് എന്നെ സന്തോഷിപ്പിക്കാൻ നീ എത്രയെത്ര കാര്യങ്ങൾ സഹിക്കുന്നു എന്നറിയുന്നതിനാലാണ്. ഇപ്പോൾ ഒരു മണിക്കൂറായി നിന്നെ കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാൻ ഇപ്പോഴും കരയുകയാണ്. എന്റെ ഹൃദയത്തിന് ഭാരമുള്ളതായി തോന്നുന്നു. അത് ശരിയായി വിവരിച്ച് പറയാൻ പോലും എനിക്ക് കഴിയുന്നില്ല.
ഇങ്ങനെ എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്തിട്ടുള്ള ആരും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നീ എപ്പോഴും എന്റെയൊപ്പം നിൽക്കുന്നു. എന്നെ സംരക്ഷിക്കുന്നു. എന്നെ തന്നെക്കാൾ മുമ്പ് വെയ്ക്കുന്നു. അതൊക്കെ ചിലപ്പോൾ എന്നെ തകർക്കുന്നു... കാരണം എന്നെ സ്നേഹിക്കുന്നതിനിടെ നീ നിന്നെ നഷ്ടപ്പെടരുത് എന്നതാണ് എന്റെ ആഗ്രഹം.
നിന്റെ സന്തോഷവും സമാധാനവും... എനിക്ക് എന്റെ എല്ലാമാണ്. നിന്റെ ത്യാഗങ്ങളുടെ പേരിലല്ല ഞാൻ നിന്നെ സ്നേഹിക്കുന്നത്. നീ ആരാണോ അതിനെയാണ് ഞാൻ സ്നേഹിക്കുന്നത്. എന്റെ ശക്തിയും എന്റെ സുരക്ഷിതമായ സ്ഥലംപോലും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഭാഗവുമായ നീയായതിന് നന്ദി.

എത്ര നന്ദി പറഞ്ഞാലും അത് മതിയാകില്ല... കാരണം നീ എനിക്ക് എന്താണ് എന്നത് പറഞ്ഞറിയിക്കാൻ എനിക്ക് ശരിയായ വാക്കുകൾ പോലും ഇല്ല എന്നായിരുന്നു കുറിപ്പ്. എന്തുകൊണ്ടാണ് പെട്ടന്ന് ഇങ്ങനൊരു കുറിപ്പ് സായ് ലക്ഷ്മി എഴുതിയിട്ടതെന്ന് വ്യക്തമല്ല. അരുണുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരം നിരന്തരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.
അരുൺ ഉപേക്ഷിച്ച് പോകും എന്ന് പറഞ്ഞവര്‍ക്ക് വേണ്ടി സായി ലക്ഷ്മി അടുത്തിടെ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. സായ് ലക്ഷ്മി അഭിനയിച്ച ഒരു പരമ്പരയുടെ ക്യാമറാമാൻ ആയിരുന്നു അരുൺ. ലൊക്കേഷനിൽ വെച്ചാണ് താൻ അരുണിനെ ആദ്യം കണ്ടതെന്ന് സായ് ലക്ഷ്മി നേരത്തെ പറഞ്ഞിട്ടുണ്ട്. ആ സൗഹൃദം പിന്നീട് പ്രണയമായി മാറി. അതേസമയം പാർവതി വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണ്.
വിവാഹനിശ്ചയം കഴിഞ്ഞുെവെന്ന് ഇക്കഴിഞ്ഞ പ്രണയ ദിനത്തിലാണ് പാർവതി വെളിപ്പെടുത്തിയത്. അരുണുമായുള്ള ബന്ധത്തിൽ പാർവതിക്ക് ഒരു മകളുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞു... ഞങ്ങളുടെ രണ്ടാം ജീവിതം കുടുംബത്തിന്റെ അനുഗ്രഹത്തോടെ ആരംഭിക്കുന്നു.
ഒരു സിംഗിൾ പേരന്റ് എന്ന നിലയിൽ വീണ്ടും ഒരാളെ വിവാഹം കഴിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ യാമിയും ഞാനും ഞങ്ങളെ പരിപാലിക്കുന്ന സ്നേഹിക്കാൻ മനസുള്ള ഒരു മനോഹരമായ ആത്മാവിനെ കണ്ടെത്തി എന്നാണ് വിവാഹിതയാകാൻ പോകുന്ന വിവരം അറിയിച്ച് പാർവതി അന്ന് കുറിച്ചത്.


Click it and Unblock the Notifications















