മാസത്തിൽ ഒരിക്കൽ അരുൺ കുഞ്ഞിനെ കാണാൻ പോകും, എല്ലാം കൃത്യമായി വന്ന് നാട്ടുകാരെ അറിയിക്കണോ?; സായ് ലക്ഷ്മി
സീരിയൽ താരം സായ് ലക്ഷ്മിയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയശേഷം അരുൺ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നത് മകളുടെ പേരിലാണ്. വല്ലപ്പോഴുമെങ്കിലും കുഞ്ഞിനെ ഒന്ന് ഓർമ്മിക്കാൻ അരുണിനോട് പറയുവെന്നുള്ള തരത്തിലുള്ള പരിഹാസ കമന്റുകൾ സായ് ലക്ഷ്മിക്കും ലഭിക്കാറുണ്ട്. ഇപ്പോഴിത അരുണും മകളും തമ്മിലുള്ള ബോണ്ടിങ്ങിനെ കുറിച്ച് പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തുകയാണ് സായ് ലക്ഷ്മി.
കുഞ്ഞിനെ കാണാൻ അരുൺ പോകാറുണ്ടെന്നും മകൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ നാട്ടുകാരെ അറിയിക്കണമെന്ന് നിർബന്ധമുണ്ടോയെന്നും സായ് ലക്ഷ്മി ചോദിച്ചു. കുഞ്ഞിനെ കാണാൻ പോയി വന്നശേഷം അക്കാര്യങ്ങളെല്ലാം വളരെ എക്സൈറ്റ്മെന്റോടെ എന്നോട് അരുൺ ഷെയർ ചെയ്യാറുണ്ട്. വളർന്ന് വരുന്ന കുഞ്ഞായതുകൊണ്ട് അതിന് സംസാരിക്കുമ്പോഴും അടക്കമുള്ള മാറ്റങ്ങളെ കുറിച്ചെല്ലാം പറഞ്ഞു.

എന്ത് തന്നെയായാലും അച്ഛൻ എന്ന രീതിയിൽ കുഞ്ഞിന്റെ കാര്യങ്ങൾ അറിയാൻ എക്സൈറ്റ്മെന്റ് ഉണ്ടാകും. ലവ് ബേർഡ്സിനെപ്പോലെയാണ് സംസാരിക്കുന്നത് എന്നൊക്കെ അരുൺ പറഞ്ഞു. കുഞ്ഞിനോടുള്ള അരുണിന്റെ സ്നേഹം അവൻ എനിക്ക് അയച്ച മെസേജിൽ വ്യക്തമായി കാണാം. ആ കുഞ്ഞിനെ വെച്ച് വരെ നാട്ടുകാർ പലതും പറയുന്നുണ്ട്.
ആ പെൺകുട്ടിയുടെ (പാർവതി വിജയ്) കമന്റ് ബോക്സിൽ പോയി എന്റെ പേര് വെച്ചും എന്റെ കമന്റ് ബോക്സിൽ അവരുടെ പേര് വെച്ചും കമന്റിടുന്നതെല്ലാം നിർത്തുക. അവർക്ക് അവരുടേതായ ലൈഫും സ്വപ്നങ്ങളുമുണ്ട്. കുറ്റപ്പെടുത്താൻ ഒരുപാട് പേർ വരും പിന്തുണയ്ക്കാൻ ഒരാളും. അങ്ങനൊരു അവസ്ഥയാണ് ഇപ്പോൾ നമ്മുടെ സൊസൈറ്റിക്ക്. കുഞ്ഞിനെ എല്ലാ മാസവും അരുൺ കാണാൻ പോകാറുണ്ട്.
കുഞ്ഞിനെ കാണാൻ പോയി, സാധനങ്ങൾ വാങ്ങി കൊടുത്തു, കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാറുണ്ട്, കുഞ്ഞിനെ വീഡിയോകോൾ ചെയ്തു എന്നൊതൊന്നും കൃത്യമായി വന്ന് നാട്ടുകാരെ അറിയിക്കേണ്ട കാര്യമില്ലല്ലോ. അതൊക്കെ ഓരോരുത്തരുടെ പ്രൈവസിക്ക് ഉള്ളിൽപ്പെടുന്ന കാര്യങ്ങളാണ്. വിമർശനങ്ങൾ അവോയ്ഡ് ചെയ്യാമെന്ന് കരുതിയാലും ചിലപ്പോഴൊക്കെ അത് വേദനിപ്പിക്കും. എനിക്ക് അമ്മയില്ലേ എന്ന് വരെ ചോദ്യങ്ങൾ വന്നിരുന്നു. എനിക്ക് അമ്മയുണ്ട്.
മാതാപിതാക്കളുണ്ട്. അനിയനുണ്ട്. ഞാൻ ഒറ്റപ്പെട്ട് നിൽക്കുന്നയാളല്ല. കർമയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. തെറ്റ് ചെയ്യാത്തതുകൊണ്ട് എനിക്ക് കർമയിൽ വിശ്വാസമുണ്ടെന്ന് ധൈര്യമായി എനിക്ക് പറയാം. അരുണിന്റെ തൊലിക്കട്ടിയെ കുറിച്ച് കമന്റിട്ടവരോട് അവന് നല്ല തൊലിക്കട്ടിയുണ്ട്.

ചിലർക്ക് വേസ്റ്റ് വാരി തിന്നാനാണ് ഇഷ്ടം എന്നും കമന്റ് കണ്ടു. അവന് ഞാൻ വേസ്റ്റ് കൊടുക്കാറില്ല. അരുണിന് ഞാൻ വെറൈറ്റിയായുള്ള ഹോങ്കോങ് റൈസാണ് കൊടുക്കാറ്. ദൈവത്തെ ഓർത്ത് ബാക്കിയുള്ളവരുടെ ലൈഫിൽ തലയിടാതിരിക്കുക. കമന്റിടുന്ന സമയം മറ്റെന്തെങ്കിലും നല്ല കാര്യം ചെയ്യാൻ ചിലവഴിക്കൂ. നിങ്ങൾക്ക് ഒക്കെ അഹങ്കാരമാണ്.
എല്ലാം തികഞ്ഞതിന്റേയും ദൈവം എല്ലാം തരുന്നതിന്റേയും അഹങ്കാരമാണ്. അതുകൊണ്ടാണ് അരുൺ കോന്തനാണ് എന്ത് കണ്ടിട്ടാണ് അവനൊപ്പം പോയത് എന്നൊക്കെ ചോദിക്കാൻ തോന്നുന്നത്. ഒരാളുടെ സൗന്ദര്യം അയാളുടെ മുഖത്തല്ല മനസിലും പ്രവൃത്തിയിലുമാണ്. ഞാൻ പ്രഗ്നന്റാണെന്ന് പറഞ്ഞ് ഒരു യുട്യൂബ് ചാനൽ ഒരുപാട് വീഡിയോ ഇറക്കിയിട്ടുണ്ട്. ഇട്ട് വീഡിയോയുടെ സമയം വെച്ച് നോക്കുകയാണെങ്കിൽ ഞാൻ ഇപ്പോൾ പ്രസവിച്ചിരിക്കണം.
അവരുടെ വീഡിയോസ് കാരണമാണ് എനിക്ക് ഹേറ്റ് കിട്ടിയത്. ഞാൻ ലീഗലി മൂവ് ചെയ്യും. എല്ലാവരേയും ജീവിക്കാൻ അനുവദിക്കൂ. സ്വതന്ത്ര്യമായി ജീവിക്കാൻ എല്ലാവർക്കും ഇന്ത്യൻ ഭരണഘടന അവകാശം നൽകിയിട്ടുണ്ടെന്നും സായ് ലക്ഷ്മി പറഞ്ഞു. പാർവതിയുമായുള്ള വിവാഹമോചനത്തിനുശേഷമാണ് സായ് ലക്ഷ്മിയും അരുണും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.


Click it and Unblock the Notifications