ആ പെൺകുട്ടിയുടെ പേരിലാണ് ഞാൻ പഴികേട്ടത്, അവർക്ക് തന്നെ ഞാൻ മെസേജ് അയച്ചു, കിട്ടിയ മറുപടി...; സായ് ലക്ഷ്മി
സാന്ത്വനം 2 അടക്കമുള്ള സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സായ്ലക്ഷ്മി. അടുത്തിടെയാണ് താരം യുട്യൂബ് ചാനൽ ആരംഭിച്ചത്. സാൽവിയ സ്റ്റോറീസ് എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. ചാനലിൽ സായ്ലക്ഷ്മി പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സീരിയൽ ക്യാമറമാൻ അരുൺ റാവണുമായി പ്രണയത്തിലാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി. സീരിയൽ താരം പാർവതി വിജയ് ആയിരുന്നു അരുണിന്റെ ആദ്യ ഭാര്യ.
ആ ദാമ്പത്യത്തിൽ ഒരു മകളും അരുണിനുണ്ട്. സായ്ലക്ഷ്മിയുടെ കടന്ന് വരവോടെയാണ് അരുണിന്റേയും പാർവതിയുടേയും ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായതെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അതുകൊണ്ട് തന്നെ അരുണിനൊപ്പമുള്ള ഫോട്ടോകളും വീഡിയോയും പങ്കിടുമ്പോൾ വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വരാറുണ്ട് സായ്ലക്ഷ്മിക്ക്.

കഴിഞ്ഞ ദിവസം അരുണിന്റെ പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ച് നടി കുറിപ്പ് പങ്കിട്ടപ്പോഴും ഹേറ്റ് കമന്റാണ് കൂടുതലായും വന്നത്. ഇപ്പോഴിതാ തന്റേയും അരുണിന്റെയും ബന്ധത്തെ വിമർശിക്കുന്നവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സായ്ലക്ഷ്മി. അരുണിന്റെ മുൻഭാര്യ പാർവതിക്ക് അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ അടക്കം സായ്ലക്ഷ്മി പങ്കുവെച്ചു.
ഇതൊരു ക്ലാരിഫിക്കേഷൻ വീഡിയോയാണെന്നും ഇനി ഈ വിഷയം താൻ ഒരിക്കലും സംസാരിക്കുകയില്ലെന്നും നടി പറഞ്ഞു. ഇതൊരു ക്ലാരിഫിക്കേഷൻ വീഡിയോയാണ്. ഈ വിഷയത്തിൽ ഇത് അവസാന വീഡിയോയായിരിക്കും. ഈ വീഡിയോ ചെയ്യാൻ ഒരു കാരണമുണ്ട്. ഒരു ദിവസം മുമ്പ് അരുണിന്റെ പിറന്നാൾ ആയിരുന്നു.
അവന് വേണ്ടി ഞാനൊരു ബെർത്ത് ഡെ വിഷ് പോസ്റ്റ് ഷെയർ ചെയ്തിരുന്നു. അതിന്റെ താഴെ ചില കമന്റ്സ് വന്നിരുന്നു. നല്ലതും സപ്പോർട്ട് ചെയ്തുള്ളതുമായ കുറേ കമന്റ്സുകൾ വന്നിരുന്നു. ഒപ്പം ചിലർ പ്രാകികൊണ്ടും കമന്റ്സ് ഇട്ടിരുന്നു. എന്താണ് മനുഷ്യർ ഇങ്ങനെയെന്ന് എനിക്ക് മനസിലാവുന്നില്ല. മറ്റുള്ളവരുടെ ലൈഫിലേക്ക് എത്തി നോക്കി നടക്കുന്നവരാണ് സൊസൈറ്റിയിൽ കൂടുതൽ.
എന്റെ കേസിൽ എന്റെ വീട്ടിലോ എനിക്കോ അവന്റെ വീട്ടിലോ അവനോ പ്രശ്നമില്ല. ഞങ്ങളെ അറിയാവുന്ന ആർക്കും ഒരു പ്രശ്നവുമില്ല. ഹാപ്പിയായാണ് ഞങ്ങൾ ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്നത്. പക്ഷെ നാട്ടുകാർ ഹാപ്പിയല്ല. ഞാൻ നിങ്ങൾക്ക് രണ്ട് സ്ക്രീൻഷോട്ടുകൾ കാണിക്കാം. ഒരു പെൺകുട്ടിയുടെ പേരിലാണ് ഞാൻ ഏറ്റവും കൂടുതൽ പഴി കേട്ടത്.

ഞാൻ ആ പെൺകുട്ടിക്ക് മെസേജ് അയച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടിയാണ് സ്ക്രീൻ ഷോട്ടുകൾ. രണ്ടാമത്തെ സ്ക്രീൻ ഷോട്ട് കുട്ടിക്ക് ഞാൻ അച്ഛനെ ഇല്ലാണ്ടാക്കി, കുട്ടിയെ ഇടയ്ക്ക് ഒന്ന് ഓർക്കാൻ അരുണിനോട് പറയൂ എന്നൊക്കെയുള്ള രീതിയിലുള്ള കുറേ കമന്റ്സുകൾ കണ്ടു. അതിനുള്ള മറുപടിയാണ് രണ്ടാമത്തെ സ്ക്രീൻഷോട്ട്.
ആ പെൺകുട്ടിക്ക് മെസേജ് അയച്ചപ്പോൾ ഞാൻ ചോദിച്ചു. ഞാൻ കാരണമാണോ നിങ്ങൾ ഡിവോഴ്സായതെന്ന്. അല്ലെന്നാണ് മറുപടി വന്നത്. അല്ലാതെ ഞങ്ങൾ തമ്മിൽ കുറേ ഇഷ്യൂസ് ഉണ്ടെന്നും ആ പെൺകുട്ടി പറഞ്ഞു. അവർ വേർപിരിഞ്ഞത് അവർ തമ്മിലുള്ള ഇഷ്യൂസ് കാരണമാണ്. അതിൽ എന്നെ വലിച്ച് ഇഴയ്ക്കരുത്. എനിക്ക് ആ പെൺകുട്ടിയെ നന്നായി അറിയാം. അവൾ സ്ട്രോങ് ഗേളാണ്. രണ്ടുപേരോടും ഞാൻ സംസാരിച്ചിരുന്നു.
എന്റെ നിരപരധിത്വം തെളിയിക്കണമെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ആ പെൺകുട്ടിക്ക് ഞാൻ മേസേജ് അയച്ച് അതിന്റെ സ്ക്രീൻഷോട്ട് നിങ്ങൾക്ക് കാണിച്ച് തന്നതെന്നും സായ്ലക്ഷ്മി പറഞ്ഞു. പാർവതിയും അരുണും പ്രണയിച്ച് വിവാഹിതരായവരായിരുന്നു. മകൾ പിറന്ന് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്.


Click it and Unblock the Notifications











