ഞങ്ങള്‍ ഒന്നിച്ചാണ് താമസം! ഓടിപ്പോയി കല്യാണം കഴിക്കാന്‍ പറ്റില്ല! വിവാഹത്തെക്കുറിച്ച് സായ് ലക്ഷ്മി പറഞ്ഞത്

സാന്ത്വനം 2 പരമ്പരയിലൂടെയായിരുന്നു സായ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ക്യാമറമാനായ അരുണുമായുള്ള പ്രണയം വലിയ ചര്‍ച്ചയായിരുന്നു. ഡിവോഴ്‌സിന് ശേഷമായിരുന്നു അരുണിന്റെ ജീവിതത്തിലേക്ക് സായ് എത്തുന്നത്. അവരുടെ വേര്‍പിരിയലിന് കാരണം ഞാനല്ലെന്ന് താരം പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയായി ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരം എത്താറുണ്ട്. 2025 തന്നെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ലെന്ന് സായ് ലക്ഷ്മി പറയുന്നു.

പ്ലാന്‍ ചെയ്തത് പോലെ കാര്യങ്ങളൊന്നും ചെയ്യാനായില്ല. അന്‍പത് ശതമാനം നല്ലതായിരുന്നു, അന്‍പത് ശതമാനം വളരെ മോശവും. ഓഗസ്റ്റില്‍ ബിസിനസ് തുടങ്ങണമെന്ന് കരുതിയതാണ്. ഹോള്‍ സെയിലര്‍ പറ്റിച്ചതിനാല്‍ അത് നടന്നില്ല. കുറേ തെറ്റിദ്ധാരണകളും, വാര്‍ത്തകളുമൊക്കെയായി അങ്ങനെ കുറേ സംഭവങ്ങള്‍. അന്‍പത് ശതമാനം നല്ല കാര്യത്തില്‍ ഞാന്‍ ഹാപ്പിയാണ്. വ്യത്യസ്തമായ ഭക്ഷണം പരീക്ഷിക്കാനും, കുറേ യാത്രകളൊക്കെ പോവാനും കഴിഞ്ഞു. കൈയ്യാലപ്പുറത്തെ തേങ്ങ പോലെയായിരുന്നു എന്റെ 2025 എന്നാണ് ഞാന്‍ പറയുന്നത്.

Sai Lekshmi reply about wedding
Photo Credit: Sai Lekshmi / Facebook

2026ലാണ് പ്രതീക്ഷ മുഴുവനും. പുതിയ പ്രൊജക്റ്റ് വന്നാല്‍ സ്വീകരിക്കും. എന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമൊന്നും ഞാന്‍ വരുത്തിയിട്ടില്ല. നേരത്തെ ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും. പിന്നെ എന്റേതായൊരു സര്‍ക്കിളിലേക്ക് ഞാന്‍ മാറി. പിക്ക് ചെയ്ത കുറച്ച് ഫ്രണ്ട്‌സുണ്ട്. അതില്‍ ഞാന്‍ ഒതുങ്ങി. അല്ലെങ്കില്‍ എപ്പോഴാണ് പണി വരുന്നതെന്ന് അറിയില്ല. ആളുകളെ പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതമാണ്. അതുകാരണം കുറേ പണി കിട്ടിയിട്ടുമുണ്ട്. എന്‍ഗേജ്‌മെന്റ് ഉടനെയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 2026 ല്‍ പ്രതീക്ഷയുണ്ട്. അതില്‍ ഇതും ഉണ്ടാവട്ടെ. ഇപ്പോള്‍ അതേക്കുറിച്ചൊന്നും പ്ലാന്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു സായ് ലക്ഷ്മി പറഞ്ഞത്.

നല്ലൊരു അഭിനേത്രിയാവണം എന്നാഗ്രഹമുണ്ട്. ഫ്യൂച്ചറില്‍ പ്ലാന്‍ ചെയ്യുന്ന എല്ലാ കാര്യവും നടക്കണമെന്നില്ലല്ലോ. ദൈവം തീരുമാനിക്കുന്നത് പോലെയാണല്ലോ കാര്യങ്ങള്‍ നടക്കുന്നത്. ഡെയ്‌ലി വീഡിയോ ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ, നടക്കുന്നില്ല. അവന്‍ രാവിലെ വര്‍ക്കിന് പോവുമ്പോള്‍ ഞാനും എഴുന്നേല്‍ക്കും. പിന്നെയും കിടന്നുറങ്ങും. പിന്നെ എഴുന്നേറ്റ് ഭക്ഷണം കഴിക്കും, തോന്നിയാല്‍ വീഡിയോ ചെയ്യും. 2026 ല്‍ കുറച്ചൂടെ ആക്റ്റീവായി നില്‍ക്കണം എന്നാഗ്രഹമുണ്ട്. വിവാഹം എപ്പോഴാണെന്ന ചോദ്യത്തിനും സായ് മറുപടിയേകിയിരുന്നു. ഓരോ സമയത്തും ഓരോന്ന് നടക്കണം എന്നാണല്ലോ. ഞാന്‍ പ്ലാന്‍ ചെയ്താലും എല്ലാം നടക്കണം എന്നില്ലല്ലോ. എനിക്ക് ഒന്ന് സെറ്റിലാവണമെന്നുണ്ട്. കല്യാണം എന്ന് പറഞ്ഞ് ഓടിപ്പോയി സെറ്റിലാവാനൊന്നും പറ്റില്ലല്ലോ. അങ്ങനെ ചെയ്താല്‍ ശരിയാവുകയുമില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ എന്നുമായിരുന്നു മറുപടി.

നിങ്ങള്‍ ഒന്നിച്ചാണോ താമസം എന്നായിരുന്നു വീഡിയോയുടെ താഴെ വന്ന ചോദ്യം. അതെ എന്നായിരുന്നു സായ് ലക്ഷ്മിയുടെ മറുപടി. ഇനിയങ്ങോട്ട് ഒന്നിച്ചാവാം എന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ട് കുറേയായി. മാസങ്ങളായുള്ള സൗഹൃദത്തിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. നീ ഓക്കെയല്ലേ എന്ന് എപ്പോഴും അരുണ്‍ ചോദിക്കാറുണ്ട്. എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ടീവാണ് അരുണ്‍ എന്നും സായ് ലക്ഷ്മി പറഞ്ഞിരുന്നു. തുടക്കത്തില്‍ ഒന്നും സംസാരിക്കാറില്ലായിരുന്നു. ഡിപ്രഷനിലായിരുന്ന സമയത്തായിരുന്നു ഞങ്ങള്‍ പരിചയപ്പെട്ടത്. അങ്ങനെയായിരുന്നു അടുത്തത്. പിന്നെയാണ് പ്രണയം പറയുന്നതും, ഒന്നിച്ച് ജീവിക്കാനായി തീരുമാനിച്ചതും എന്നും ഇരുവരും പറഞ്ഞിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X