ഭാര്യയും മോളും ഉണ്ടെന്നറിഞ്ഞിട്ടും പ്രേമിച്ചു! ഞാന്‍ ഒന്നും തട്ടിയെടുത്തില്ല! മാസ് റിപ്ലേയുമായി സായ് ലക്ഷ്മി
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ് സായ് ലക്ഷ്മി. ക്യാമറമാനായ അരുണുമായി പ്രണയത്തിലാണ് സായ് ലക്ഷ്മി. സോഷ്യല്‍മീഡിയയിലൂടെയായ് സായ് പ്രണയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അഭിനേത്രിയായ പാര്‍വതി വിജയുമായി വേര്‍പിരിഞ്ഞ ശേഷമായിരുന്നു അരുണും സായ് ലക്ഷ്മിയും പ്രണയത്തിലായത്. അവരുടെ ഡിവോഴ്‌സിന് കാരണം സായ് ആണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഇടയ്ക്ക് ഉയര്‍ന്നിരുന്നു. യൂട്യൂബ് ചാനലിലൂടെയായും, ഫേസ്ബുക്ക് പോസ്റ്റിലൂടെയുമൊക്കെ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു സായ്. പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍ എന്ന് കഴിഞ്ഞ ദിവസം പാര്‍വതി പറഞ്ഞിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം. വിവാഹനിശ്ചയം കഴിഞ്ഞു എന്നുമായിരുന്നു പോസ്റ്റ്. പ്രണയദിനത്തില്‍ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും വൈറലായിരുന്നു.
അരുണുമായുള്ള പ്രണയം ഒരുവര്‍ഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സായ് ലക്ഷ്മി. ശരിയായ രീതിയില്‍ എങ്ങനെയാണ് സ്‌നേഹിക്കുന്നതെന്ന് മനസിലാക്കി പഠിക്കുകയായിരുന്നു. കുറേയേറെ കാര്യങ്ങളിലൂടെയാണ് കടന്നുപോയത്. എന്നെക്കുറിച്ച് ജനങ്ങള്‍ പറയുന്ന ചില കാര്യങ്ങള്‍ വേദനിപ്പിച്ചിരുന്നു. എന്റെ ക്യാരക്ടറിനെയും, ഉദ്ദേശത്തെയുമൊക്കെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിലൊന്നും നീ ശ്രദ്ധിച്ചിരുന്നില്ല. എന്നിലേക്കായിരുന്നു നിന്റെ ശ്രദ്ധ മുഴുവനും. മറ്റുള്ളവര്‍ എന്നെ തെറ്റിദ്ധരിച്ചപ്പോഴും നീ എന്നെ മനസിലാക്കി ചേര്‍ത്തുപിടിച്ചു. എന്നെക്കുറിച്ച് മറ്റുള്ളവര്‍ അഭിപ്രായം പറയുമ്പോള്‍ നീ എന്നെ വിശ്വസിച്ച് കൂടെ നിന്നു. എന്നെ ശരിക്കും മനസിലാക്കി.

എന്നെ എത്ര പെട്ടെന്ന് മുറിവേല്‍പ്പിക്കാമെന്ന് മനസിലായിട്ടും ശക്തനായി നീ എനിക്കൊപ്പം നിലകൊണ്ടു. ഇമോഷണലി ഞാന്‍ തളര്‍ന്നപ്പോള്‍ സംശയഭേദമന്യേ നീ എനിക്കൊപ്പം നിന്നു. മികച്ചൊരു വര്‍ഷമൊന്നുമായിരുന്നില്ല കടന്നുപോയത്. രണ്ടുപേരും ഒന്നിച്ചുള്ള ജീവിതം അത്ര എളുപ്പമായിരുന്നില്ല. മറ്റുള്ളവരെല്ലാം ചോദ്യം ചെയ്തപ്പോളും എന്റെ ഹൃദയത്തിനൊപ്പം നിന്നതിന് നന്ദി. മറ്റുള്ളവര്‍ അവരുടേതായ രീതിയില്‍ കഥകള്‍ ഇറക്കിയപ്പോള്‍ സത്യം മനസിലാക്കിയതിന് നന്ദി. മറ്റൊന്നും ആലോചിക്കാതെ ഇനിയും നിന്നെത്തന്നെ പങ്കാളിയായി ഞാന്‍ സ്വീകരിക്കും എന്നുമായിരുന്നു സായ് ലക്ഷ്മി കുറിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.
നമ്മുടെ സന്തോഷം മറ്റൊരാളുടെ നഷ്ടത്തിന്റെ കണക്ക് ആവാതെയിരിക്കട്ടെ. ഉപേക്ഷിച്ച ഒരു അമ്മയും കുഞ്ഞും മറ്റൊരു വീട്ടില്‍ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അവര്‍ അവനെ കളഞ്ഞതിന് ഞാന്‍ എന്തിന് നഷ്ടത്തിന്റെ കണക്ക് നോക്കണം. അത് എന്നെ ബാധിക്കുന്ന കാര്യമല്ല. അവന്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് ഞാന്‍ അവനെ കാണുന്നത്. എനിക്ക് വട്ടുണ്ടോ, അമ്മയേയും കുഞ്ഞിനേയും വീട്ടില്‍ ആക്കാന്‍. ഞാന്‍ ആരേയും എങ്ങുനിന്നും ആര്‍ക്കും നഷ്ടപ്പെടുത്തി കൊണ്ട് വന്നതല്ല. എനിക്ക് അതിന്റെ ആവശ്യമില്ല. ഞാന്‍ എന്താ മനുഷ്യക്കുഞ്ഞല്ലേ. ഞാന്‍ അത്ര ഹൊറിബിളോ, ഒരാളുടെ മനസറിയാത്ത ആളോ ഒന്നുമല്ല. സിറ്റുവേഷന്‍സ് എല്ലാം അറിഞ്ഞാണ് വന്നത്. ആരുടെ അടുത്തുനിന്നും കൂട്ടി വന്നതല്ലെന്ന് എന്റെ മനസാക്ഷിക്ക് ഉറപ്പുണ്ട്. അത് ഞാന്‍ എവിടെയും പറയും. ചെയ്യാത്ത കാര്യം പറയുമ്പോള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. തെറ്റ് ചെയ്തവര്‍ മറഞ്ഞ് സിംപതി നേടി നില്‍ക്കുമ്പോള്‍, തെറ്റ് ചെയ്യാത്ത ഞാന്‍ എത്രവട്ടം ബ്ലെയിമായിട്ടുണ്ട്.
ഒരാളുടെ ജീവിതം തകര്‍ത്തിട്ടോ, തട്ടിയെടുത്തിട്ടോ എനിക്കൊന്നും വേണ്ട. ഞാനൊരുക്കലും അങ്ങനെ ചെയ്യില്ല. എനിക്ക് അതിന്റെ ആവശ്യമില്ല. ചെയ്യാത്ത കാര്യം പറയുമ്പോള്‍ എല്ലാവരും എല്ലായ്‌പ്പോഴും താങ്ങിയെന്ന് വരില്ല. അവന്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ അവനെ മാനസികമായി പിന്തുണച്ചു. പിന്നെ അത് റിലേഷനായി. അത് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഒരാളുടെ സൈഡ് മാത്രം എപ്പോഴും കേള്‍ക്കാതെ എന്നുമായിരുന്നു സായ് ലക്ഷ്മി കുറിച്ചത്.


Click it and Unblock the Notifications











