എന്റെ കൂടെ അഭിനയിച്ച എല്ലാ നായികമാരും കരഞ്ഞിട്ടുണ്ട്; ബിന്നിയും കരഞ്ഞു; നൂബിൻ തല്ലുമെന്ന് കരുതി; സാജൻ
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ ജോഡിയായി മാറിയിരിക്കുകയാണ് സാജൻ സൂര്യയും ബിന്നിയും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന സീരിയിലാണ് ഇവരുടെ ജനപ്രീതിക്ക് കാരണം. നടൻ നൂബിൻ ജോണിയുടെ ഭാര്യയായ ബിന്നി ആദ്യമായി അഭിനയിക്കുന്ന സീരിയലാണ് ഗീതാഗോവിന്ദം. തുടക്കക്കാരിയുടെ പാളിച്ചകളൊന്നുമില്ലാതെ മികച്ച രീതിയിൽ ബിന്നി കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗാതാ ഗോവിന്ദത്തിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ബിന്നിയും സാജൻ സൂര്യയും.
മൈൽസ്റ്റോൺ മേക്കർസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ദിവസേന തന്നെ ഉപദേശിക്കുന്നയാളാണ് സാജൻ ചേട്ടനെന്ന് ബിന്നി പറയുന്നു. ഉപദേശിച്ച് ഒരിക്കൽ ബിന്നി കരഞ്ഞിട്ടുണ്ടെന്ന് സാജൻ സൂര്യയും വ്യക്തമാക്കി. എന്റെ കൂടെ അഭിനയിച്ച മിക്കവാറും എല്ലാ നായികമാരും തമാശ സീരിയസായി കരഞ്ഞിട്ടുണ്ട്. ഒരു പ്രാവശ്യം ബിന്നിക്കും അങ്ങനെയൊരു അനുഭവമുണ്ടായി. എന്തൊക്കെ പറഞ്ഞാലും കരയാത്ത ആളാണ്, തിരിച്ച് കൗണ്ടർ അടിച്ച് കൊണ്ടിരിക്കുമെന്ന് ഞാൻ കരുതി.

പക്ഷെ ക്രിസ്മസിന് ബിന്നി കരഞ്ഞെന്ന് സാജൻ പറഞ്ഞു. സംഭവിച്ചത് എന്താണെന്ന് ബിന്നിയാണ് വ്യക്തമാക്കിയത്. ഷൂട്ടിന് വന്നത് മുതൽ വ്യക്തിപരമായ ഒരു കാര്യങ്ങൾക്കും സമയം മാറ്റി വെച്ചിട്ടില്ല. ബർത്ത് ഡേക്കോ, വിവാഹവാർഷികത്തിനോ പോകാൻ പറ്റിയിട്ടില്ല. എല്ലാം മാറ്റി വെച്ച് വർക്കിന് വേണ്ടി മാത്രം നിൽക്കുകയാണ്. എന്റെ ബന്ധുക്കളെല്ലാം യുകെയിലും മറ്റുമാണ്. ക്രിസ്തുമസിന് അവരെല്ലാം വന്ന് ആഘോഷിക്കും.
എന്ന് വരും എന്ന് ചോദിച്ച് അവർ വിളിച്ചോണ്ടിരിക്കുകയാണ്. ഷൂട്ട് ക്രിസ്മസിന് മുമ്പ് തീരും. പോയിട്ട് വരാമെന്ന് പ്ലാൻ ചെയ്തു. പെട്ടെന്നാണ് അന്നെനിക്ക് ഷൂട്ടുണ്ടെന്ന് അറിയുന്നത്. ഭയങ്കര വിഷമമായി. സാജൻ ചേട്ടനോട് പറഞ്ഞപ്പോൾ ഷൂട്ടല്ലേ പ്രധാനം ഓണത്തിന് ഞങ്ങൾ പോകുന്നില്ലല്ലോ എന്ന് പറഞ്ഞു. ഡിബേറ്റ് പോലെയായി. അവസാനം സംസാരിച്ച് തന്റെ കൈയിൽ നിന്ന് പോയെന്ന് ബിന്നി തുറന്ന് പറഞ്ഞു.

സംവിധായകനും മറ്റൊരു നടിയും കൂടി പറഞ്ഞതോടെ കരഞ്ഞു. ഷൂട്ട് നിർത്തി കരിച്ചലായി. ഫോണിൽ നൂബിനെ വിളിച്ച് മാത്താ, എന്നെ കരയിച്ചു എന്ന് പറഞ്ഞു. നൂബിൻ ഇപ്പോൾ വണ്ടിയും വിളിച്ച് വന്ന് തന്നെ ഇടിക്കുമെന്ന് കരുതിയെന്ന് സാജൻ സൂര്യയും തമാശയോടെ പറഞ്ഞു. ബിന്നി വളരെ ആത്മാർത്ഥയുള്ള നടിയാണെന്നും സംവിധായകൻ പറയുന്നതിന്റെ മുകളിൽ പെർഫോമൻസ് കാഴ്ച വെക്കാറുണ്ടെന്നും സാജൻ സൂര്യ വ്യക്തമാക്കി. സീരിയലുകളുടെ ഷൂട്ടിംഗ് സമയത്തെക്കുറിച്ചും സാജൻ സംസാരിച്ചു. പറഞ്ഞ് കഴിഞ്ഞാൽ മനുഷ്യാവകാശത്തിന്റെ ആളുകൾ കേസെടുക്കാനുള്ള സാധ്യതയുണ്ട്.
ഏഴര മുതൽ ഒമ്പതര മണി വരെയാണ് വർക്കിംഗ് സമയം. ഉച്ചയ്ക്ക് ഒരു മണിക്കൂർ ബ്രേക്ക് ഉണ്ടാകും. ഒരു ഷെഡ്യൂൾ 17-18 ദിവസമായിരിക്കും. മിക്കവാറും ഒമ്പതര മണി വരെ പോകും. കോസ്റ്റ്യൂമുകൾക്ക് നല്ല ചെലവുണ്ടെന്നും സാജൻ സൂര്യ പറയുന്നു. ഞങ്ങൾ തന്നെയാണ് വാങ്ങിയത്. കുറച്ച് കോസ്റ്റ്യൂമുകൾ കൊളാബറേഷനിലൂടെ ലഭിക്കാറുണ്ടെന്നും സാജൻ സൂര്യ വ്യക്തമാക്കി. വർഷങ്ങളായി സീരിയൽ രംഗത്ത് തുടരുന്ന നടനാണ് സാജൻ സൂര്യ. സർക്കാർ ജോലിക്കാരനായ ഇദ്ദേഹം ജോലിക്കൊപ്പം സീരിയൽ കരിയറും ഒരുമിച്ച് കൊണ്ടുപോകുകയാണ്.


Click it and Unblock the Notifications











