'ഭാര്യ'യ്ക്ക് വേണ്ടി തടി കൂട്ടി; പിന്നീട് വന്നതൊക്കെ ബുദ്ധിമുട്ടായിരുന്നുവെന്ന് സീരിയല്‍ നടന്‍ സാജന്‍ സൂര്യ
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനാണ് സാജന്‍ സൂര്യ. അടുത്തിടെ തന്റെ ആദ്യ വീട് നഷ്ടപ്പെട്ടതിനെ കുറിച്ച് സാജന്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഭാര്യ സീരിയലിന് വേണ്ടി തടി കൂടിയതിന് ശേഷം കഥാപാത്രങ്ങള്‍ക്ക് വരെ മാറ്റം വന്നതിനെ കുറിച്ചും പിന്നെ തടി കുറച്ചതിനെ പറ്റിയുമൊക്കെ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് താരം.
ഭാര്യ എന്ന സീരിയലില്‍ നരേന്‍ എന്ന കഥാപാത്രം നാല് വര്‍ഷം ചെയ്തു. സിനിമയിലാണെങ്കില്‍ ഇരുപത്തിയെട്ടോ മുപ്പതോ ദിവസമോ മതിയാവും. അതിന് ശേഷം എന്റെ രൂപം ആകെ വൃത്തിക്കേട് ആണെന്ന് തോന്നി. അന്ന് ഭക്ഷണം കഴിക്കുക മാത്രമായിരുന്നു. വ്യായമം ഒന്നും ചെയ്യാറില്ലായിരുന്നു. പത്ത് ഇരുപത് മിനുറ്റ് എങ്ങാനും നടക്കാന്‍ പോയാലേ ഉള്ളു. പക്ഷേ വയറൊക്കെ വേണമെന്ന് തോന്നി.

അത് കഴിഞ്ഞപ്പോള്‍ സീരിയലിന് ഒരു പ്രശ്‌നമുണ്ട്. നമ്മള്‍ ഏത് രൂപത്തിലാണോ ഇരിക്കുന്നത്. അതിന് അനുസരിച്ചായിരിക്കും അടുത്തതിലേക്ക് വിളിക്കുക. അങ്ങനെ ഇരുന്ന വരുന്ന കഥാപാത്രങ്ങളെല്ലാം കുറച്ച് പ്രായം കൂടിയിട്ടുള്ളതാണ്. നായകന്‍ അല്ലാത്ത വേഷങ്ങളാണ് വരുന്നതെല്ലാം. ഒന്നുകില്‍ മെയിന്‍ ഹീറോ ആയിരിക്കണം, അല്ലെങ്കില്‍ മെയിന്‍ വില്ലനായിരിക്കണം. രണ്ടും ചെയ്യാന്‍ എനിക്കിഷ്ടമാണ്. വെറൈറ്റിയായി ചെയ്യാനാണ് കൂടുതലിഷ്ടം.
അപ്പോഴാണ് രൂപത്തില്‍ എങ്ങനെയെങ്കിലും മാറ്റം വരുത്തണമെന്ന് ചിന്തിച്ചത്. അങ്ങനെ കരിയറില്‍ ഒരു ഗ്യാപ്പ് എടുത്ത് നന്നായി ഡയറ്റും വര്‍ക്കൗട്ടും ചെയ്തു. ഗ്യാപ്പിന് ശേഷം നമ്മൂടെ ഈ രൂപം എല്ലാവരെയും കാണിക്കണമല്ലോ. അതിന് വേണ്ടി കസ്തൂരിമാന്‍ എന്ന സീരിയലില്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്തു. അപ്പോള്‍ എല്ലാവരും ഞെട്ടി. ങേ എങ്ങനെയാണ് ഇത്രയും ഉണങ്ങിയതെന്ന് ചോദിച്ചു. പിന്നെ വീട്ടില്‍ ഇരിക്കേണ്ടി വന്നില്ല. നല്ല വേഷങ്ങളാണ് ലഭിച്ചത്. ഇപ്പോള്‍ ജീവിതനൗക എന്ന സീരിയലില്‍ ഞാന്‍ ആഗ്രഹിച്ചത് പോലൊരു വേഷമാണ് ചെയ്യുന്നത്.


Click it and Unblock the Notifications











