'വീട്ടിൽ സമ്മതിക്കുന്നില്ല, ഭാര്യയ്ക്ക് വിശ്വാസമില്ല, രണ്ട് ലക്ഷമെങ്കിലും കിട്ടണം, എല്ലാ സീസണിലും വിളി വരും'

ബി​ഗ് ബോസിൽ പങ്കെടുക്കുക എന്നത് വലിയൊരു ആ​ഗ്രഹമായി മനസിൽ സൂക്ഷിച്ചിരിക്കുന്ന നിരവധി പേരുണ്ട്. സെലിബ്രിറ്റികൾക്ക് ഇടയിൽ പോലും അത്തരക്കാരുണ്ട്. എന്നാൽ പലതവണ ക്ഷണം വന്നിട്ടും പോകാൻ കൂട്ടാക്കാത്ത സീരിയൽ താരമാണ് സാജൻ സൂര്യ. വീട്ടിൽ നിന്നും സമ്മതം കിട്ടാത്തതാണ് കാരണമെന്ന് നടൻ സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വീട്ടിൽ നിന്നും സമ്മതിക്കാത്തതുകൊണ്ടാണ് ബി​ഗ് ബോസിൽ പോകാത്തത്.

ഇപ്രാവശ്യം ഞാൻ ചെയ്തുകൊണ്ടിരുന്ന ​ഗീതാ​ഗോവിന്ദം സീരിയൽ അടക്കം കഴിഞ്ഞ സമയത്താണ് ബി​ഗ് ബോസ് തുടങ്ങിയത്. എല്ലാ സീസണുകളിലും ക്ഷണം വരാറുണ്ട്. ​ഗീതാ​ഗോവിന്ദം കഴഞ്ഞതുകൊണ്ട് തന്നെ എനിക്ക് വേണമെങ്കിൽ കറക്ടായിട്ട് പോകാമായിരുന്നു. അ​ങ്ങനൊരു സാഹചര്യം ഇപ്രാവശ്യം ഉണ്ടായിരുന്നു.

Sajan Soorya
Photo Credit: Sajan Soorya / Instagram

അതിന് മുമ്പ് വരെ പല വർക്കുകളിൽ ആയിരുന്നു. ഇപ്രാവശ്യം ബി​ഗ് ബോസിൽ പോകുന്ന കാര്യം ഞാൻ വെറുതെ വീട്ടിൽ ചോദിച്ചു. കൂലാം​ഘർഷമായ ഡിസ്കഷൻ വരെ വീട്ടിൽ നടന്നു. ചർച്ചയുടെ അവസാനം എന്റെ ഭാര്യ പറഞ്ഞു നിങ്ങളെ എനിക്ക് ഒട്ടും വിശ്വാസമില്ലാത്തതുകൊണ്ട് ബി​ഗ് ബോസിൽ പോവേണ്ടെന്ന്. ഞാൻ നിങ്ങൾ കാണുന്ന സാജൻ സൂര്യയല്ല. ഇന്റർവ്യൂകളിൽ വളരെ ഡീസന്റായി സംസാരിക്കും പെരുമാറും.

പക്ഷെ ഈ സ്വഭാവമേയല്ല എനിക്ക് എന്റെ വീട്ടിൽ. ഞാൻ മാത്രമല്ല എല്ലാവരും അങ്ങനെയാകും. പിന്നെ ഞാൻ എന്തിന് എന്റെ യഥാർത്ഥ സ്വഭാവം കാണിച്ച് പ്രേക്ഷകരെ വെറുപ്പിക്കണം. എല്ലാവരും ഇപ്പോൾ പറയുന്നുണ്ട് എന്റേത് നല്ല സ്വഭാവമാണെന്ന്. മാത്രമല്ല എല്ലാവർക്കും എന്നോട് ഒരു ഇഷ്ടവുമുണ്ട്. ഇതൊന്നുമല്ല ഞാൻ വീട്ടിൽ.

ഞാൻ പ്രതികരിക്കുകയും പെട്ടന്ന് ട്രി​ഗറാവുകയും ചെയ്യും. ബിന്നിയും സിനിമ ലക്ഷ്യം വെച്ചാണ് ബി​ഗ് ബോസിലേക്ക് പോയത്. പുതിയ ഓഡിയൻസിനെ കിട്ടുമെന്ന് അവൾ കരുതിയിരുന്നു. രണ്ട് ലക്ഷം എങ്കിലും ദിവസം കിട്ടിയാലേ ‍ഞാൻ ബി​ഗ് ബോസിൽ പോകൂവെന്നും സാജൻ സൂര്യ പറയുന്നു. സാജനൊപ്പം അഭിമുഖത്തിൽ പങ്കെടുത്ത നടി ധന്യ മേരി വർ​ഗീസ് ബി​ഗ് ബോസിൽ പോയ അനുഭവങ്ങളും ഒപ്പം പങ്കുവെച്ചു.

നൂറ് ദിവസം നിൽക്കുമെന്ന് കരുതി ബി​ഗ് ബോസിൽ പോയ ആളല്ല ഞാൻ. ബി​ഗ് ബോസിൽ പോകുമെന്ന് തന്നെ വിചാരിച്ചയാളല്ല. എന്റെ കൂടെയുള്ള പല ആർട്ടിസ്റ്റുകൾക്കും പോകാനായിട്ട് ഇഷ്ടമായിരുന്നു. ആദ്യത്തെ ബി​ഗ് ബോസ് സീസൺ കണ്ടിരുന്നു. ഹിന്ദിയിലും ഈ ഷോയുണ്ടെന്ന് അറിയാമായിരുന്നു. അവിടെ നടക്കുന്ന വഴക്കുകൾ കാണുമ്പോൾ എന്തിനാണ് ഇത്രയും വഴക്കെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

Sajan Soorya
Photo Credit: Sajan Soorya / Instagram

ഷോയെ കുറിച്ച് വലിയ ധാരണയില്ലായിരുന്നു. ഞാൻ അതിന് പറ്റിയ ആളല്ലെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. എന്റെ കൂടെ ഉള്ളവർക്ക് വരുന്നതിനേക്കാൾ മുമ്പ് എനിക്കാണ് ആദ്യം കോൾ വന്നത്. സീത കല്യാണത്തിലുള്ള ചിലരൊക്കെ ഉണ്ടായിരുന്നു. അവർക്കൊക്കെ ഇഷ്ടമായിരുന്നു. ഒന്ന്, രണ്ട് പ്രാവശ്യം മാത്രമെ ഞാൻ വഴക്ക് ഉണ്ടാക്കിയിട്ടുള്ളു. അവിടെപ്പോയാൽ റിയൽ സ്വഭാവം പുറത്ത് വരും. ചിലർ പക്ഷെ വെൽപ്ലാൻഡായിരിക്കും.

ഇമോഷൻസ് കൺട്രോൾ ചെയ്യാതെ അവിടെ നിൽക്കാൻ പറ്റില്ല. നല്ല കഥാപാത്രങ്ങൾ ബി​ഗ് ബോസിനുശേഷം എനിക്ക് നഷ്ടപ്പെട്ട് തുടങ്ങി. നെ​​ഗറ്റീവ് റോളുകളിലേക്ക് ക്ഷണം വരാൻ തുടങ്ങി. വില്ലത്തി റോൾ ചെയ്യാൻ പറ്റുമോയെന്നാണ് ചോദ്യം വരുന്നത് ഏറെയും. നമുക്ക് പരിചയമുള്ളവർ വരരുതേയെന്ന് പ്രാർത്ഥിച്ചാണ് പലരും ബി​ഗ് ബോസിലേക്ക് പോകുന്നത്.

ഒരു സീരിയൽ കഴിഞ്ഞ് ഒരു റിയാലിറ്റി ഷോ വിന്നറായി നിൽക്കുന്ന സമയത്താണ് ബി​ഗ് ബോസിലേക്ക് കോൾ വന്നത്. അവർ വിളിച്ചപ്പോൾ ഞാൻ ചോദിച്ചിരുന്നു ഇനി എനിക്ക് വർക്ക് കിട്ടാതെ വരുമോയെന്ന്. ഇല്ലെന്നായിരുന്നു അവരുടെ മറുപടി. രണ്ടാഴ്ചത്തെ ഡ്രെസ് എടുക്കാനാണ് പറഞ്ഞത്. ഞാൻ വളരെ കൂളായി അവിടെ നിന്നു. ഒരുത്തനും എന്നെ നോമിനേറ്റ് ചെയ്തില്ലെന്ന് ധന്യയും പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X