»   » സാജന്‍ സൂര്യയോട് ഇപ്പോള്‍ പഴയ പോലെ ബഹുമാനമൊന്നുമില്ല, എലീനയുടെ വെളിപ്പെടുത്തല്‍!

സാജന്‍ സൂര്യയോട് ഇപ്പോള്‍ പഴയ പോലെ ബഹുമാനമൊന്നുമില്ല, എലീനയുടെ വെളിപ്പെടുത്തല്‍!

Posted By:
Subscribe to Filmibeat Malayalam
'സാജൻ സൂര്യയോട് പഴയ ബഹുമാനമില്ല' തുറന്നുപറഞ്ഞ് എലീന | filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാജന്‍ സൂര്യ. 40ല്‍ അധികം പരമ്പരകളില്‍ വേഷമിട്ട താരം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയായ സാജന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സഹോദരന്‍, ഭര്‍ത്താവ്, മരുമകന്‍ തുടങ്ങിയ വേഷത്തില്‍ തിളങ്ങി നില്‍ക്കുന്ന താരം അഭിനയ ജീവിതം തുടങ്ങിയിട്ട് 17 വര്‍ഷമായി.

ഒരാള്‍ക്കും വഴങ്ങിക്കൊടുത്ത് സിനിമയില്‍ തുടരില്ലെന്ന് തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു

മഹിരയോടൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരോടുള്ള കലിയടങ്ങുന്നില്ല, രണ്‍ബീറിന്‍റെ പുതിയ അടവ്

സ്ത്രീ, ഇന്നലെ, അമല, കുങ്കുമപ്പൂവ്, വധു, തുടങ്ങിയ സീരിയലുകളില്‍ സാജന്‍ സൂര്യ അഭിനയിച്ചിരുന്നു. വികെ ഗിരീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ഭാര്യയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മുന്‍പ് അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഭാര്യയില്‍ അവതരിപ്പിക്കുന്നത്. സാജന്റെ വില്ലത്തരത്തിന് പ്രേക്ഷകര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാക്കത്തി നരനെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

പഴയ ബഹുമാനം ഇല്ലെന്ന് എലീന

സാജന്‍ സൂര്യയോട് ഇപ്പോള്‍ പഴയത് പോലെയുള്ള ബഹുമാനമൊന്നും ഇല്ലെന്ന് കൂടെ അഭിനയിക്കുന്ന എലീന പറയുന്നു. ഭാര്യ സീരിയലില്‍ സാജന്റെ സഹോദരിയായാണ് എലീന എത്തുന്നത്. രഞ്ജിനി ഹരിദാസിനൊപ്പമുള്ള പരിപാടിക്കിടയിലാണ് സാജനെക്കുറിച്ചുള്ള അഭിപ്രായം എലീന തുറന്നുപറഞ്ഞത്.

ചേട്ടനുള്ളത് കൊണ്ട് രക്ഷപ്പെട്ട് പോകുന്നു

നരേന്ദ്രന്റെ പെങ്ങളായത് കൊണ്ടാണ് നയന എല്ലായിടത്തു നിന്നും ഊരിപ്പോരുന്നത്. സീരിയലില്‍ മാത്രമല്ല ജീവിതത്തിലും സാജന്‍ ചേട്ടന്‍ തന്റെ സഹോദരനായി മാറിയെന്ന് താരം പറയുന്നു.

സാജന്റെ സഹോദരിയായി അഭിനയിക്കുന്നത്

വാക്കത്തി നരനെന്ന നരേന്ദ്രന്റെ അനുജത്തിയായി വേഷമിടുന്നത് എലീനയാണ്. ഡി4 ഡാന്‍സ് ഉള്‍പ്പടെ നിരവധി പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് എലീന പടിക്കല്‍. ഇരുവരും നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

അടുത്ത സുഹൃത്താണ്

ബ്രദര്‍ മാത്രമല്ല അടുത്ത സുഹൃത്ത് കൂടിയാണ് സാജന്‍ ചേട്ടനെന്നും എലീന പറയുന്നു. അളിയാ ബ്രോ എന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. എന്ത് കാര്യത്തെക്കുറിച്ചും തുറന്ന് സംസാരിക്കാന്‍ പറ്റുന്ന തരത്തിലുള്ള ബന്ധമാണ്.

ബഹുമാനം പോയി

തുടക്കത്തില്‍ സാജന്‍ സൂര്യ അഭിനയിക്കാന്‍ വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഭയങ്കര ബഹുമാനമായിരുന്നു. ഇപ്പോള്‍ അതൊക്കെ പോയെന്നും എലീന പറയുന്നു.

ഇത് പോലൊരു സഹോദരനെ ലഭിച്ചിരുന്നെങ്കില്‍

റിയല്‍ ലൈഫില്‍ ഇത് പോലൊരു ബ്രദറിനെ കിട്ടിയിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നാറുണ്ട്. ഗുണ്ടായിസം അല്‍പ്പം കുറച്ചാല്‍ മതിയെന്നും താരം പറയുന്നു. കോസ്റ്റ്യൂമിന്‍റെ കാര്യത്തിലും അഭിനയത്തെക്കുറിച്ചുമൊക്കെ അഭിപ്രായം പറയാറുണ്ട്.

കാലിന്റെ ഭാഗം കാണുമ്പോള്‍

മുണ്ടുടുത്ത് വരുമ്പോള്‍ കാലിന്റെ താഴ് ഭാഗം കാണുന്നത് വരെ ആള്‍ക്കാര്‍ പറയാറുണ്ടെന്ന് എലീന പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തനിക്ക് അഭിമാനം തോന്നാറുണ്ടെന്ന് എലീന വ്യക്തമാക്കി.

ഭാര്യ മുന്നേറുന്നു

ഏഷ്യാനെറ്റില്‍ പ്രേക്ഷേപണം ചെയ്യുന്ന ഭാര്യ സീരിയല്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വില്ലത്തരത്തില്‍ നിന്നും നല്ല നടപ്പിലേക്കെത്തിയ നരേന്ദ്രന് മികച്ച സ്വീകാര്യതയാണ് കിട്ടുന്നത്. എന്നാല്‍ അനിയത്തി നയന ഇപ്പോഴും വില്ലത്തിയായി തന്നെ തുടരുകയാണ്.

English summary
Alina Padikkal talking about Sajan Surya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam