ദേഷ്യം എങ്ങനെ സ്നേഹമായി മാറ്റം! വീഡിയോ പങ്കുവെച്ച് സാജൻ സൂര്യ , ഏറ്റെടുത്ത് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാജൻ സൂര്യ. നടൻ , വില്ലൻ എന്നിങ്ങനെ എല്ലാ വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ കഥാപാത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന ജീവിത നൗകയിലാണ് സാജൻ സൂര്യ അഭിനയിക്കുന്നത്. പ്രേക്ഷകരുട മികച്ച പരമ്പരകളിലൊന്നാണിത്. ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് സീരിയലിനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ്. ‌

sajansurya

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
ഫേസ്ബുക്ക് പേജിൽ സീരിയലിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റ വാക്കുകൾ. സാജൻ സൂര്യയുടെ പോസ്റ്റ് താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എനിക്കും ഇഷ്ടമായ ഒരു സീനാ ഇത് , ഇതിൽ കുടുംബത്തിന്റെ സ്നേഹമുണ്ട്. ജോർജേട്ടൻ എഴുതുന്ന ഒട്ടുമിക്ക സീനുകളിലും എനിക്ക് എന്റെ കുടുംബത്തിനെ കാണാൻ കഴിയുന്നുണ്ട്. ദേഷ്യം എല്ലാപേർക്കും വരും എന്നാൽ അതെങ്ങനെ സ്നേഹമായി മാറ്റാം എന്നതിനെ നല്ലൊരു ഉദാഹരണമാണ് ഈ സീൻ", എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് താരം വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സാജൻ സൂര്യ മിനിസ്ക്രീനിലേയ്ക്ക് മടങ്ങി വന്ന പരമ്പര കൂടിയാണിത്.

പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ജീവിതനൗകയിൽ അണിനിരക്കുന്നത്. സാജൻ സൂര്യയെ കൂടാതെ ജിഷിൻ മോഹൻ, നീലക്കുയിൽ താരം നിതിൻ ജേക്ക് തുടങ്ങിയവരാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിന്റെ കഥപറയുന്ന സീരിയൽ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുത്തത്. സോഷ്യൽ മീഡയയിൽ സജീവമായ താരം പരമ്പരയിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ വൈകുന്നേരം 7.30 ആണ സംപ്രേക്ഷണം ചെയ്യുന്നത്. ജീവിത നൗകയിലെ രസകരമായ നിമിഷങ്ങൾ നടൻ ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

സിനിമ സിരിയിൽ നാടകം എന്നീങ്ങനെ അഭിനയത്തിന്റെ എല്ലാ മേഖലകളിലും സാജൻ സൂര്യ സജീവമാണ്. ഒരിക്കൽ സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് താര തുറന്ന് പറഞ്ഞിരുന്നു. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തിരുവനന്തപുരം കരകുളം സ്വദേശിയായ സാജൻ സൂര്യ സെക്രട്ടറിയേറ്റിലെ രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ കൂടിയാണ്. ഭാര്യ വീനിത, മക്കൾ മാളവിക, മീനാക്ഷി എന്നിവ‍ർ സാജൻ്റെ അഭിനയ ജീവിതത്തിന് പിന്തുണയുമായുണ്ട്.

വീഡിയോ കാണാം

More from Filmibeat

Read more about: sajan surya serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X