ഇനി അത് ചെയ്യില്ല; രണ്ട് പെൺകുട്ടികളാണ്, അവർ കളിയാക്കപ്പെടരുതെന്നുണ്ടായിരുന്നു; സാജൻ സൂര്യ

വർഷങ്ങളായി ടെലിവിഷൻ രം​ഗത്ത് തുടരുന്ന സാജൻ സൂര്യയുടെ പുതിയ സീരിയലാണ് ​ഗീതാ ​ഗോവിന്ദം. തന്റെ ടെലിവിഷൻ കരിയറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ.

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ സാജൻ സൂര്യ. നായകനായും സഹ നടനുമായും നിരവധി സീരിയലുകളിൽ സാജൻ അഭിനയിച്ചിട്ടുണ്ട്. ​ഏഷ്യാനെറ്റിലെ ​ഗീതാ ​ഗോവിന്ദമാണ് സാജന്റെ പുതിയ സീരിയൽ. നടി ബിന്നിയാണ് സീരിയലിലെ നായിക.

46 വയസ്സുള്ള നായകനും 23 വയസ്സുകാരിയായ നായികയുമാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി സീരിയലിന് വിമർശനവും വന്നിരുന്നു. സാജനും ബിന്നിയും കൗമുദി മൂവീസിന് നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'ബിന്നി വരുന്നതിന് മുമ്പ് മറ്റ് നടിമാരെയും സ്ക്രീൻ ടെസ്റ്റ് ചെയ്തതാണ്. അന്ന് നായികയായി ആരെയും കിട്ടിയില്ല. ബിന്നിയും ശരിയായില്ല. ബിന്നി പറയുന്നതായിരുന്നില്ല ചെയ്യുന്നത്'

'ആർക്കും ഓക്കെയല്ല. സ്റ്റുഡിയോയിൽ പോയി ഡബ് ചെയ്തപ്പോഴാണ് ഈ കുട്ടി കൊള്ളാലോ എന്ന് തോന്നിയത്. ക്യാരക്ടറിന് പറ്റിയ ക്യൂട്ടായ കുട്ടി. അപ്പോൾ അത് മനസ്സിലായിരുന്നില്ല. കുറേ നാൾ നായികയെ തേടുകയായിരുന്നു,' സാജൻ പറഞ്ഞു.

Sajan Surya

​'ഗീതാ ​ഗോവിന്ദം സെറ്റിൽ പൊളി വൈബാണ്. കൂടുതൽ പേരും യംങ് ജനറേഷനിലുള്ളവരാണ്. അമ്മയായി അഭിനയിക്കുന്ന കുറച്ച് പേരരുണ്ട്. അവരും നമ്മുടെ വൈബിനെത്തുന്ന ആൾക്കാരാണ്. ജോളിയാണ്. മുഴുവൻ സമയവും സംസാരിക്കുകയും തമാശ പറഞ്ഞ് ചിരിക്കലുമാണ്. സീനിൽ അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയിൽ സപ്പോർട്ട് ചെയ്യും,' ബിന്നി പറഞ്ഞു.

'സാജൻ ചേട്ടൻ സീനിയർ ആർട്ടിസ്റ്റാണ്. ആ​ദ്യ തവണ കാണുമ്പോൾ ഉറങ്ങുകയാണ്. പിന്നെ വന്ന് ചെയ്തപ്പോൾ സപ്പോർട്ട് ചെയ്തു. ഈ സീരിയലിന്റെ ശൈലിയിലേക്കെത്താൻ ഭയങ്കര പാടായിരുന്നു. സാജൻ ചേട്ടൻ ഒരുപാട് സഹായിച്ചു. ഭയങ്കര കംഫർട്ട് ഫീൽ ചെയ്യും, ബിന്നി പറഞ്ഞു.

മുമ്പൊരിക്കൽ സാജനും രാജേഷ് ഹെബ്ബാറും ഏഷ്യാനെറ്റിലെ ഷോയിൽ ചെയ്ത ടൗവൽ ഡാൻസ് വൈറലായിരുന്നു. ഇതേക്കുറിച്ചും സാജൻ സംസാരിച്ചു. 'കുടുംബത്തിൽ നിന്നുള്ള ധൈര്യമായിരുന്നു. ഒരു ഇമേജ് ബ്രേക്ക് ചെയ്യാൻ ഇഷ്ടമാണ്. നല്ല ഇമേജിൽ നിൽക്കുമ്പോഴാണ് ഭാര്യ എന്ന സീരിയൽ ചെയ്യുന്നത്. അതിൽ മോശം ഇമേജായിരുന്നു. ആ ഇമേജ് പോസിറ്റീവായി'

'ആ സീരിയൽ തീർന്ന സമയത്താണ് ടൗവൽ ഡാൻസ് വരുന്നത്. കാറിൽ ഡ്രെെവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഏഷ്യാനെറ്റിൽ നിന്നും വിളിക്കുന്നത്. ടൗവൽ ഡാൻസ് ചെയ്യുമോ എന്ന് ചോദിച്ചു. വീട്ടിൽ ചോദിക്കണമെന്ന് ഞാൻ പറഞ്ഞു. രണ്ട് പെൺകുട്ടികളാണ്'

'അവർക്ക് അത്യാവശ്യം പ്രായമായി. പുറത്തിറങ്ങുമ്പോൾ അവരെ കളിയാക്കാൻ പാടില്ല. ഭാര്യയും ഡാൻസിനും മറ്റും പോവുന്ന സമയത്ത് മോശമാവാൻ പാടില്ല. കൂടെ ആരാണെന്ന് ചോദിച്ചപ്പോൾ രാജേഷ് ഹെബ്ബാറാണെന്ന് പറഞ്ഞു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്'

Sajan Surya

'വീട്ടിൽ ചോദിച്ചപ്പോൾ കളിച്ചോ കുഴപ്പമാെന്നുമില്ലെന്ന് പറഞ്ഞു. ഏഷ്യാനെറ്റിൽ കുടുംബ പ്രേക്ഷകർ കാണുന്ന ഷോയിലല്ലേ കളിക്കുന്നത് അതെത്ര മാത്രം വൃത്തികേടാവും, നന്നാവുമെന്ന് അറിയാലോ ധൈര്യമായി ചെയ്യാൻ പറഞ്ഞു'

'രാജേഷേട്ടനും വീട്ടിൽ ചോദിച്ചു. ഭാര്യയോട് ചോദിച്ചപ്പോൾ സാജനല്ലേ കൂടെ ധൈര്യമായി ചെയ്തോയെന്ന് പറഞ്ഞു. പിന്നെ രണ്ടും കൽപ്പിച്ചുള്ള പരിപാടിയായിരുന്നു. ഒരു മാസം മുമ്പേ ഞാൻ റിഹേഴ്സൽ തുടങ്ങി. രാജേഷേട്ടൻ രണ്ടാഴ്ചയെങ്ങാനേ റിഹേഴ്സൽ ചെയ്തു'

'പെർഫോമൻസിൽ എല്ലാവരുടെ മുഖത്തും നാണവും ചിരിയുമായിരുന്നു. ഭയങ്കര രസമായി ചിരിച്ച് മണ്ണ് കപ്പി എന്ന് എല്ലാവരും പറഞ്ഞു. ഒരിക്കൽ കൂടെ ചെയ്യാൻ
പറഞ്ഞാൽ എന്നെക്കാെണ്ട് പറ്റില്ല. സെലിബ്രറ്റീസ് ആദ്യമായാണത് ചെയ്യുന്നത്,' സാജൻ സൂര്യ പറഞ്ഞു.

Read more about: sajan surya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X