ഉര്‍വ്വശി ചേച്ചിയെ നേരില്‍ കണ്ടപ്പോള്‍ ഇക്കാര്യം പറയാനുളള ഭാഗ്യമുണ്ടായി, നടിയെ കുറിച്ച് സാജന്‍ സൂര്യ
ഒടിടി റിലീസ് സിനിമകളിലൂടെ അടുത്തിടെ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് നടി ഉര്‍വ്വശി. നടിയുടെതായി പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍ തുടങ്ങിയ സിനിമകളിലെല്ലാം മികച്ച പ്രകടനമാണ് ഉര്‍വ്വശി കാഴ്ചവെച്ചത്. ദീപാവലി റിലീസായിട്ടാണ് ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകരിലേക്ക് എത്തിയത്. തമിഴ് സിനിമകളിലെ നടിയെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സുരറൈ പോട്രിലും മൂക്കുത്തി അമ്മനിലും ഉര്‍വ്വശി അവതരിപ്പിച്ചത്. സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും നിറഞ്ഞിരുന്നു താരം. അതേസമയം കഴിഞ്ഞ ദിവസം പാടാത്ത പൈങ്കിളി താരം സൂരജ് പങ്കുവെച്ച ഉര്‍വ്വശിക്കൊപ്പം എടുത്ത ചിത്രം വൈറലായിരുന്നു.

വലിയൊരു സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്ന് ആയിരുന്നു ഉര്‍വ്വശിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് സൂരജ് കുറിച്ചത്. പിന്നാലെ സീരിയല്‍ താരം സാജന്‍ സൂര്യയും ഉര്‍വ്വശിക്കൊപ്പം എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സൂരജിന് ശേഷം ഇപ്പോള്‍ സാജന്‍ പങ്കുവെച്ച ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിനൊപ്പം നടന്റെതായി വന്ന കുറിപ്പും ശ്രദ്ധേയമായിരുന്നു.
.

ഉര്‍വ്വശി എന്ന പ്രതിഭയെ ഇഷ്ടപ്പെടാത്ത സിനിമാ സ്‌നേഹികള്‍ ഉണ്ടാകില്ല. മൂക്കുത്തി അമ്മനിലെയും സുരറൈ പോട്രിലെയും കഥാപാത്രങ്ങള്‍ ഉര്‍വ്വശി ചേച്ചിയെ കൂടുതല്‍ ഹൃദയങ്ങളിലേക്ക് കയറ്റി. എഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍സില്‍ കണ്ടപ്പോള്‍ ഇക്കാര്യം നേരിട്ട് പറയാനുളള ഭാഗ്യമുണ്ടായി, സാജന്‍ സൂര്യ ചിത്രം പങ്കുവെച്ച് തന്‌റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

സാജന്‍ സൂര്യയ്ക്ക് പുറമെ മറ്റ് സീരിയല്‍ താരങ്ങളും ഉര്‍വ്വശിക്കൊപ്പമുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതേസമയം നടന്റെതായി വന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കൊപ്പം ബിഗ് ബോസ് താരവും നടിയുമായ എലീന പടിക്കലും ഉണ്ട്. സിനിമകള്‍ക്ക് പുറമെ മുന്‍പ് നിരവധി ടിവി പരിപാടികളിലും വിധികര്‍ത്താവായി എത്തിയിട്ടുളള താരമാണ് ഉര്‍വ്വശി.

മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുളള റിയാലിറ്റി ഷോകളില്‍ ഉര്‍വ്വശിയും എത്തി. മലയാളത്തില്‍ കേശു ഈ വീടിന്റെ നാഥനാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ദിലീപിന്റെ നായികയായിട്ടാണ് ചിത്രത്തില്‍ ഉര്‍വ്വശി എത്തുന്നത്. നാദിര്‍ഷയും ദിലിപും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥന്‍.

തമിഴില്‍ പുത്തം പുതു കാലൈ എന്ന ആന്തോളജി ചിത്രവും അടുത്തിടെ ഉര്‍വ്വശിയുടെതായി പുറത്തിറങ്ങിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ ആന്തോളജി ചിത്രത്തില്‍ ഇളമൈ ഇതോ ഇതോ എന്ന സിനിമയിലാണ് നടി അഭിനയിച്ചത്. ജയറാം, കാളിദാസ് ജയറാം, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സുരറൈ പോട്രു സംവിധായിക സുധ കൊങ്കാരയാണ് ചിത്രം ഒരുക്കിയത്. ആന്തോളജി സിനിമയിലെ ഉര്‍വ്വശിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വരനെ ആവശ്യമുണ്ട്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെയായിരുന്നു നടി ഈ വര്‍ഷം മലയാളത്തില്‍ വീണ്ടും സജീവമായത്.


Click it and Unblock the Notifications