നടി ശാലു മേനോനും ഭര്‍ത്താവും വേര്‍പിരിയുകയാണോ? ഉത്തരം പറയേണ്ടത് താനല്ല ശാലുവാണെന്ന് സജി നായര്‍
താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് എല്ലാ കാലത്തും വലിയ ജനപ്രീതിയാണ് ലഭിക്കാറുള്ളത്. നടി ശാലു മേനോനും ഭര്‍ത്താവ് സജി നായരും വേര്‍പിരിയുകയാണെന്ന തരത്തില്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. 2016 ലാണ് ശാലു മേനോനും സുഹൃത്ത് സജി ജി നായരും തമ്മില്‍ വിവാഹിതരാവുന്നത്. ആലിലത്താലി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാവുന്നത്. വിവാഹശേഷം കുറച്ച് കാലം അഭിനയ രംഗത്ത് നിന്നും ശാലു മാറി നിന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.
ശാലു മേനോന്‍ അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും സജി എത്തിയിരുന്നില്ല. അടുത്തിടെ സോഷ്യല്‍ മീഡിയ പേജിലൂടെ സജി പങ്കുവെച്ച ചില പോസ്റ്റുകള്‍ കണ്ടതോടെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ക്ക് കാരണമായി. സജിയുടെ വാക്കുകളില്‍ കുറച്ച് നിരാശ നിറഞ്ഞ് നില്‍ക്കുന്നുണ്ടെന്നായിരുന്നു ചിലരുടെ കണ്ടുപിടുത്തം. ഇനിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ മോശമാണെന്ന് ഒരു കമന്റിന് മറുപടിയായി താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ശാലുവുമായി വേര്‍പിരിയുകയാണോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് സജി പറയുന്നത്. സമയം മലയാളത്തിന് നല്‍കിയ പ്രതികരണത്തിലൂടെയാണ് അടുത്തിടെ പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം കൃത്യമായ ഉത്തരം ലഭിച്ചത്. ഇതോടെ ഗോസിപ്പുകള്‍ക്കെല്ലാം വിരാമമായെന്ന് വേണം പറയാന്‍.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
Recommended Video
'പ്രത്യേകിച്ചു മറുപടി പറയാന്‍ എനിക്കില്ല. കൂടുതല്‍ പേരും ഞങ്ങള്‍ വേര്‍പിരിഞ്ഞോ എന്നാണ് ചോദിച്ച് കൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാന്‍ അല്ലല്ലോ പറയേണ്ടത്. വേര്‍പിരിയാന്‍ താല്‍പര്യം ഉള്ള ആളല്ല ഞാന്‍. ശാലുവിന് വേര്‍പിരിയാണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിനുള്ള മറുപടി പറയട്ടെ. എന്തായാലും ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വേര്‍പിരിയാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല' എന്നുമാണ് സജി പറയുന്നത്.


Click it and Unblock the Notifications











