ആലീസിന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് സജിന്‍, ഇങ്ങനെയായിരുന്നു ആദ്യത്തെ വാലന്റൈന്‍സ് ഡേ...
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലീസ് ക്രിസ്റ്റി മലയളത്തിലെ പ്രമുഖ ചാനലുകളില്‍ നടി സജീവമാണ്. അഭിനയവുമായി നേരിട്ട് ബന്ധം ഇല്ലെങ്കില്‍ പോലും ആലീസിന്റെ ഭര്‍ത്താവ് സജിന് കൈനിറയെ ആരാധകരുണ്ട്. നടിയുടെ യൂട്യൂബ് ചാനലിലൂടെയാണ് സജിന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. തുടക്കത്തില്‍ ക്യാമറയെ അഭിമുഖീകരിക്കാന്‍ അല്‍പം ചമ്മല്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മാറി കൂടുതല്‍ ആക്ടീവ് ആണ്.
വിവാഹത്തിന് തൊട്ട് മുന്‍പ് ആയിരുന്നു ഇവര്‍ യുട്യൂബ് ചാനല്‍ തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നു. വളരെ രസകരമായ കണ്ടന്റുമായിട്ടാണ് ഇവര്‍ എത്തുന്നത്. ജീവിതത്തിലെ എല്ലാ സന്തോഷ നിമഷങ്ങളും ഇവര്‍ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് വിവാഹ ശേഷനുള്ള ആദ്യത്തെ വാലന്റൈന്‍സ് ഡേ വീഡിയോയാണ്. ആലീസ് പ്രതീക്ഷിച്ചതിലും വ്യത്യസ്തമായിട്ടാണ് സംഭവിച്ചത്.

സംഭവം ഇങ്ങനെ...വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ വാലന്റൈന്‍സ് ദിനത്തില്‍ സജിന്‍ തന്നെ ഞെട്ടിയ്ക്കും എന്നാണ് ആലീസ് കരുതിയത്. രാത്രി 12 മണിക്ക് പ്രതീക്ഷിച്ചു, വെറുതേ ഒരു കൈ കൊടുത്ത്, വാലന്റൈന്‍സ് ഡേ വിഷ് ചെയ്ത് സജിന്‍ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെയും എന്തോ പ്രതീക്ഷിച്ച് ആലീസ് വീണ്ടും പറഞ്ഞു, ഞാന്‍ ഷൂട്ടിന് പോവുകായ, ഹാ നീ പോയിക്കോ എന്നായി സജിന്‍. പ്രതീക്ഷച്ചത് പോലെ ഒന്നും കിട്ടാത്ത സങ്കടത്തില്‍ അവള്‍ ദേഷ്യപ്പെട്ട് കതക് അടക്കുന്ന ശബ്ദം മാത്രമാണ് ഞാന്‍ കേട്ടത് എന്ന് സജിന്‍ പറയുന്നു.

ഒടുവില്‍ അലീസിന് ഒരു സര്‍പ്രൈസ് ഒരുക്കാം എന്ന് സജിന്‍ തീരുമാനിച്ചു. അതിനായി സഹോദരി കുക്കുവിനൊപ്പം പോയി പതിനഞ്ച് സാരികളും (ആലീസിന് ഏറ്റവും ഇഷ്ടമുള്ള വേഷം സാരിയാണ്) ഒരു മോതിരവും വാങ്ങി. രാത്രി ഷൂട്ടിങ് കഴിഞ്ഞ് റൂമില്‍ എത്തുമ്പോള്‍ ആലീസിനെ ഞെട്ടിക്കാനായിരുന്നു സജിന്റെ പ്ലാന്‍.

ഷൂട്ടിങ് കഴിഞ്ഞ് എത്തിയ ക്ഷീണവും നല്ല ഉറക്കവും കാരണം ആലീസിന്റെ മുഖത്ത് ഒരു സന്തോഷം ഉണ്ടായിരുന്നില്ല. പോരാത്തതിന് വാലന്റൈന്‍സ് ദിനമായി സജിന്‍ ഒന്നും വാങ്ങി കൊടുക്കാത്തതിന്റെ ദേഷ്യവും. ഒടുവില്‍ സജിന്‍ സോപ്പിട്ട് ആലീസിനെയും കൂട്ടി ഒരു റസ്റ്റോറന്റില്‍ പോയി. അവിടെ വച്ച് മോതിരം സമ്മാനിച്ചു. പക്ഷെ മോതിരം കണ്ടിട്ടും ആലീസിന്റെ മുഖത്ത് തെളിച്ചമില്ലായിരുന്നു. മോതിരം മാത്രമേ ഉണ്ടാകൂ എന്നാണ് ആലീസ് കരുതിയത്.

തിരിച്ച് റൂമിലെത്തിക്കുമ്പോള്‍ സാരി കൊണ്ട് ബെഡ് അലങ്കരിക്കണം എന്ന് അവിടെയുള്ള ഒരാളെ ഏല്‍പിച്ചിട്ടാണ് സജിന്‍ പോയത്. ഉറക്കച്ചടവില്‍ റൂമിലെത്തിയ ആലീസ് ബെഡ്ഷീറ്റ് മാറ്റി നോക്കുമ്പോള്‍ കാണുന്നത് കുറേ സാരികള്‍ നിരത്തി വച്ചിരിയ്ക്കുന്നതാണ്. സത്യത്തില്‍ അപ്പോഴാണ് ആലീസിന്റെ മുഖം ഒന്ന് തെളിഞ്ഞു കണ്ടത്...സജിന്‍ പറയുന്നു
Recommended Video

കോമണ്‍ സുഹൃത്ത് വഴി പരിചയപ്പെട്ട സജിനും ആലീസും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് തന്നെ ആദ്യമായി പരസ്പരം കണ്ടുമുട്ടിയ കഥ താരങ്ങള്‍ പങ്കുവെച്ചിരുന്നു. വിവാഹം വിശേഷം പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചത്. സുഹൃത്തു വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. സംസാരത്തിനിടെ വിവാഹം ആലോചിക്കുന്ന കാര്യം ആവളോട് പറഞ്ഞു. വീടിനടുത്ത് ഒരാളുണ്ട് എന്നും ആലോചിക്കണോ എന്നു ചോദിക്കുകയുമായിരുന്നു. തുടര്‍ന്ന് സജിന്റെ ഫോട്ടോയും ഏതാനും ടിക്ടോക് വിഡിയോകളും അയച്ചു കൊടുത്തു. ആലിസിന്റെ ഫോട്ടോ കണ്ട് സജിനും ഇഷ്ടപ്പെട്ടു. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്നു വീട്ടുകാരോട് പറഞ്ഞു. വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications