ശിവനോടൊപ്പം നിറപുഞ്ചിരികളോടെ അഞ്ജലി, സന്തോഷം പങ്കുവെച്ച് ആരാധകർ, സാന്ത്വനം കുടുംബത്തിലെ പുതിയ ചിത്രം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബറിൽ ആരംഭിച്ച പരമ്പര വിജയകരമായി മുന്നോട്ട് പോകുകയാണ്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫീൽഗുഡ് പരമ്പരയാണിത്. സീരിയൽ ആരംഭിച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറുകയായിരുന്നു. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് മികച്ച ആരാധകരുണ്ട്.

നാല് സഹോദരന്മാരുടേയും അവരുടെ ഏട്ടത്തിയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സഹോദരന്മാരെ സ്വന്തം മക്കളെ പോലെ കാണുന്ന ദേവിയുടേയും ബാലന്റേയും കുടുംബത്തിലേയ്ക്ക് സഹോദരന്റെ ഭാര്യമാർ എത്തുന്നതോടെയാണ് കഥ മാറുന്നത്. സാന്ത്വനത്തിലെ പ്രധാന കഥാപാത്രമായ ശ്രീദേവിയായി എത്തുന്നത് സിനിമ സീരിയൽ താരം ചിപ്പിയാണ്. ശ്രീദേവിയുടെ ഭർത്താവ് ബാലകൃഷ്ണനാകുന്നത് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം രജീവ് പരമേശ്വരനാണ്. ഗിരീഷ് നമ്പ്യാർ, സജിൻ, അച്ചു സുഗതൻ മറ്റുള്ളവരാണ് ബാലന്റെ സഹോദരന്മാരുടെ കഥാപാത്രത്തിൽ എത്തുന്നത്. കണ്ണീരും പ്രശ്നങ്ങളും മാത്രമല്ല രസകരമായ സംഭവങ്ങളും ഇവരുടെ സാന്ത്വനം കുടുംബത്തിലുണ്ട്.

 പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ

സീരിയലിലെ പോലെ തന്നെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവരുടെ ഓഫ് സ്ക്രീൻ വിശേഷങ്ങൾ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ സീരിയൽ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. താരങ്ങളുടെ ഓഫ് സ്ക്രീൻ വീഡിയോകൾക്കും ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സാന്ത്വനം കുടുംബത്തിന്റെ ഒരു ഓഫ് സ്ക്രീൻ ചിത്രമാണ്. നടൻ സജിനാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവെച്ച് ചിത്രം വൈറലായിട്ടുണ്ട്. സാന്ത്വനം കുടുംബാംഗങ്ങൾക്കൊപ്പം സാവിത്രി അപ്പച്ചിയും ശങ്കരൻ മാമനും ജയന്തിയുമുണ്ട്. താരങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സജിൻ പങ്കുവെച്ച ചിത്രം

പരമ്പരയിൽ ബാലന്റെ രണ്ടാമത്തെ സഹോദരനാരനായ ശിവരാമകൃഷ്ണൻ എന്ന ശിവനെയാണ് താരം അവതരിപ്പിക്കുന്നത് സജിന്റെ ആദ്യത്തെ പരമ്പരയാണിത്. ആദ്യ കഥാപാത്രത്തിലൂടെ തന്നെ നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സജിന്റെ ഭാര്യയായി പരമ്പരയിൽ എത്തുന്നത് ഡോക്ടർ ഗോപികയാണ്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും.

പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡി

പരസ്പരം ഇഷ്ടമല്ലാതെ വീട്ടുകാരുടെ ഇഷ്ടപ്രാകരം വിവാഹിതരാകുന്ന ഇവരുടേയും രസകരമായ ഫൈറ്റാണ് ഈ ജോഡികളെ പ്രേക്ഷകരുടെ പ്രിയങ്കരരാക്കുന്നത്.
. വിവാഹത്തിന് മുൻപ് പരസ്പരം കണ്ടാൽ കൊമ്പ് കോർക്കുന്ന ഇവർ വിവാഹ ശേഷവും ഇത് തുടർന്ന് പോകുകയാണ്. രസകരമായ വഴക്കുകളും തമ്മിലടിയും പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാണ്. ജീവിതത്തിൽ ഒരിക്കലും ഒന്നിക്കില്ലെന്ന് തീരുമാനിച്ച ശിവന്റേയും അഞ്ജലിയുടേയും ഇടയിലെ മഞ്ഞ് ഒരുകി തുടങ്ങിയിട്ടുണ്ട്. ശിവാഞ്ജലി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഫാൻസ് ഗ്രൂപ്പുമുണ്ട്.സിനിമ- സീരിയൽ താരം ഷഫ്നയാണ് സജിന്റെ യഥാർഥ ഭാര്യ.

Recommended Video

Alina Padikkal Engagement Exclusive Visuals | Rohit | Alasandra | Diya Sana | Oneindia Malayalam
വാനമ്പാടിക്ക് ശേഷം

ഒരു ഇടേവള ശേഷം ചിപ്പി വീണ്ടും മിനിസ്ക്രീനിൽ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണിത്. ചിപ്പിക്കും രാജീവ് പരമേശ്വരനുമൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും എത്തുന്നുണ്ട്. ലക്ഷ്മി, ഗിരീഷ് നമ്പ്യാർ, സജിൻ, രക്ഷ, ഗിരിജ പ്രേമൻ,ഡോക്ടർ ഗോപിക അനിൽ, അച്ചു സുഗതൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാനമ്പാടിക്ക് ശേഷം ആദിത്യൻ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ഇത്. ചിപ്പി തന്നെയാണ് സാന്ത്വനം നിർമ്മിക്കുന്നതും.

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X