രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിയുമായുള്ള വിവാഹം കഴിഞ്ഞോ?, മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ സജ്ന!
സീരിയൽ താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ സജ്ന നൂർ പങ്കിട്ട പുതിയ പോസ്റ്റ് വൈറലാകുന്നു. താൻ രണ്ടര മാസം ഗർഭിണിയാണെന്ന സന്തോഷമാണ് പുതിയ പോസ്റ്റിലൂടെ സജ്ന പങ്കുവെച്ചത്. ബേബി ബംപിന്റെയും പങ്കാളിയായ റസൂൽ പൂക്കുട്ടിയുടേയും ചിത്രങ്ങൾ അടങ്ങിയ കൊളാഷ് പങ്കുവെച്ചുകൊണ്ടാണ് താൻ മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന സന്തോഷം സജ്ന നൂർ തന്റെ ആരാധകരെ അറിയിച്ചത്.
മാഷാഅല്ലാഹ് എന്നായിരുന്നു പോസ്റ്റിന് നൽകിയ ക്യാപ്ഷൻ. റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള സജ്നയുടെ സെൽഫിയും പോസ്റ്റിൽ കാണാം. താൻ ഗർഭിണിയാണെന്ന് കുറച്ച് ആഴ്ചകൾക്ക് മുമ്പ് സജ്ന വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആദ്യമായാണ് ബേബി ബംപിന്റെ ഫോട്ടോ പങ്കിടുന്നു.

നടിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ റസൂലുമായുള്ള സജ്നയുടെ വിവാഹം കഴിഞ്ഞുവോയെന്ന സംശയമാണ് ആരാധകർക്ക്. നിങ്ങളുടെ കല്യാണം കഴിഞ്ഞോ?, കേൾക്കാൻ തന്നെ മധുരമാണ്. ഗർഭകാലവും മാതൃത്വവും ആസ്വദിക്കൂ എന്നാണ് ചിലർ കുറിച്ച കമന്റുകൾ. മറ്റ് ചിലർ സജ്നയെ പരിഹസിച്ചും എത്തി. റസൂലുമായുള്ള സജ്നയുടെ റിലേഷനെ മോശമായി ചിത്രീകരിച്ചുള്ള കമന്റുകളും ചിലർ കുറിച്ചു. അത്തരക്കാർക്ക് മറുപടി നൽകിയത് നടിയുടെ ആരാധകരാണ്.
നിനക്ക് സമാധാനം കിട്ടുന്നത് ആരുടെ കൂടെയാണോ അവരുടെ കൂടെ ജീവിക്കുക. അർഹതയില്ലാത്ത ഒരാളും പറയുന്നത് മൈന്റ് ചെയ്യണ്ട. നിന്റെ ജീവിതമാണ്. നിനക്ക് ഈ ലോകത്തിൽ നിന്നെയല്ലാതെ ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് സജ്നയെ പിന്തുണച്ചവർ കുറിച്ചത്.
നടനും അവതാരകനുമായ ഫിറോസ് ഖാനുമായുള്ള ബന്ധം വേർപിരിഞ്ഞശേഷമാണ് റസൂൽ പൂക്കുട്ടി സജ്നയുടെ ജീവിതത്തിലേക്ക് എത്തുന്നത്. ഫിറോസുമായി ഏറെ നാളുകളായി സജ്ന വേർപിരിഞ്ഞ് കഴിയുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. എന്നാൽ ഫിറോസിനൊപ്പം പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യമല്ല ലഭിച്ചതെന്നും ഒരുപാട് ബുദ്ധിമുട്ടുകളും വേദനകളും താൻ സഹിച്ചുവെന്നും അടുത്തിടെ സജ്ന തന്നെ വെളിപ്പെടുത്തിയിരുന്നു.
ഫിറോസ് ഖാനെതിരെ ശാരീരികവും സാമ്പത്തികവും ലൈംഗികവുമായ അതീവ ഗുരുതര ആരോപണങ്ങളാണ് സജ്‌ന ഉന്നയിച്ചത്. സാമ്പത്തികമായി തന്നെ തകർക്കുകയും തന്റെ പേരിലുള്ള വസ്തുവകകൾ തട്ടിയെടുക്കാൻ ഫിറോസ് ഖാൻ ശ്രമിച്ചുവെന്ന് സജ്ന ആരോപിച്ചിരുന്നു.

തന്നെയോ തന്റെ മക്കളെയോ കൊല്ലാൻ പോലും മടിക്കാത്ത ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്നും സജ്‌ന ആരോപിച്ചിരുന്നു. പ്രശ്നങ്ങൾ തുടങ്ങാൻ കാരണം എനിക്കുള്ള അഞ്ച് സെന്റ് സ്ഥലവും വീടുമാണ്. ആ വസ്തു അവന്റെ പേരിലോട്ട് എഴുതിക്കൊടുത്താൽ എനിക്ക് വിവാഹമോചനം തരാം എന്നാണ് പറയുന്നത്. അത് പറ്റില്ല എന്ന് ഞാൻ പറഞ്ഞു. എനിക്ക് എന്റെ കുഞ്ഞുങ്ങളുണ്ട്.
എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളത് നിങ്ങൾക്ക് അടിച്ചുപൊളിക്കാൻ തരാൻ പറ്റില്ല. ആ വീട് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. എന്റെ പേരിൽ ആ വീടിന് 15 ലക്ഷം രൂപ ലോൺ എടുത്തിട്ടുണ്ട്. അത് ലാപ്‌സ് ആയി കിടക്കുകയാണ്. കൂടാതെ ഒരു ക്രെഡിറ്റ് കാർഡ് എന്റെ തലയിലാക്കി. അവന് ഞാൻ ഗിഫ്റ്റ് ആയി കൊടുത്ത ബുള്ളറ്റിന്റെ തിരിച്ചടവും എന്റെ തലയിലായി. എന്റെ സിബിൽ സ്കോർ പോയി.
ഇപ്പോൾ എനിക്ക് ഒരു പേഴ്സണൽ ലോൺ പോലും എടുക്കാൻ പറ്റാത്ത രീതിയിൽ എന്നെ കുരുക്കി ഇട്ടിരിക്കുകയാണ്. ഇത്രയും കാലം ഞാൻ സഹിച്ച് സഹിച്ച് ഇവിടെ വരെ എത്തി. ഇനി എനിക്ക് സഹിക്കാൻ വയ്യ. എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചതാണ്.
എന്റെ രണ്ട് കുഞ്ഞുങ്ങളെ നോക്കേണ്ടത് ഞാനാണ് എന്നാണ് സജ്ന ഫിറോസിനെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്. തന്നെ വിവാഹം ചെയ്തശേഷം പല സ്ത്രീകളുമായും ഫിറോസ് ബന്ധം സൂക്ഷിച്ചിരുന്നുവെന്നും സജ്ന പറഞ്ഞിരുന്നു. ആദ്യ വിവാഹത്തിലും ഫിറോസുമായുള്ള വിവാഹത്തിലും രണ്ട് മക്കൾ സജ്നയ്ക്കുണ്ട്.


Click it and Unblock the Notifications


