ഞങ്ങളുടെ കുഞ്ഞുങ്ങൾ ഇതെല്ലാം കാണുകയാണ്, മൂന്നാമതൊരാൾ വന്നതുകൊണ്ടല്ല പിരിഞ്ഞത്, ആരെയും പിടിച്ച് ഇടരുത്; സജ്ന
വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് സീരിയൽ നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ സജ്ന നൂർ. താനും മുൻ ഭർത്താവ് ഫിറോസ് ഖാനും വേർപിരിഞ്ഞത് മൂന്നാമതൊരാളുടെ കടന്ന് വരവുകൊണ്ടല്ലെന്ന് സജ്ന. വേറെ ആരെയും ഇത്തരം കാര്യങ്ങളിലേക്ക് പിടിച്ച് ഇടരുതെന്നും സജ്ന പറയുന്നു. സജ്നയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഇന്നത്തെ വൈറൽ ഞാനാണ്. ഞാൻ മാത്രമല്ല. ഞാൻ കാരണം കുറേപ്പേരുണ്ട്.
സോഷ്യൽമീഡിയയിൽ കുറേ വീഡിയോകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന് ഒരു മറുപടി ഞാൻ അല്ലാതെ വേറെ ആര് തരാനാണ്. എന്റെയും ഫിറോസിക്കയുടേയും കാര്യം പറയുകയാണെങ്കിൽ ഞങ്ങൾ രണ്ടുപേരും മീഡിയയിൽ വന്ന് ഞങ്ങളുടെ ലൈഫിനെ കുറിച്ച് പറഞ്ഞിരുന്നു. പക്ഷെ ഞങ്ങൾ പോലും ചിന്തിക്കാത്ത ലെവലിലാണിപ്പോൾ ന്യൂസ് വന്നുകൊണ്ടിരിക്കുന്നത്.

ഞാൻ ഒരു ഫോട്ടോ ഇട്ടത് വൈറലായി. എന്റെയും ഫിറോസിക്കയുടേയും ജീവിതം തകരാൻ കാരണം ഇന്ന വ്യക്തിയാണ് എന്നെല്ലാം പറഞ്ഞ് പ്രചരിക്കുന്നത് കണ്ടു. എന്ത് മോശമാണ് ഈ പ്രവൃത്തി. എനിക്കും ഫിറോസിക്കയ്ക്കും ഇല്ലാത്ത ദുഖങ്ങളാണ് പ്രചരിക്കുന്നത്. ഞങ്ങളുടെ പല വീഡിയോകളിലും ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട് മൂന്നാമതൊരാൾ വന്നതുകൊണ്ടല്ല പ്രശ്നങ്ങൾ ഉണ്ടായതെന്ന്. പല പേഴ്സണൽ കാര്യങ്ങളും കാണും.
മ്യൂചലായി പിരിഞ്ഞവരാണ് ഞങ്ങൾ. ഞാൻ ഇനി ഒരാളെ കല്യാണം കഴിക്കാൻ പോയാലും നാളെ ഒരു കാലത്ത് പറയുമോ ഇന്നയാൾ കാരണമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന്. എന്ത് മോശമാണ്... പ്ലീസ്... ദയവ് ചെയ്ത് ഞാൻ പറയുകയാണ് ഉള്ള പ്രശ്നങ്ങൾ നിങ്ങൾ പറഞ്ഞോളൂ. അല്ലാതെ ഇല്ലാത്ത ഗോസിപ്പുകൾ ഉണ്ടാക്കി ഞങ്ങൾ പിരിയാൻ കാരണം ഇന്നയാളാണ് എന്നൊന്നും പറഞ്ഞുണ്ടാക്കരുത്.
ഞാനും അയാളും സ്നേഹത്തിലാണെന്നോ കല്യാണം കഴിക്കാൻ പോവുകയാണെന്നോ പറഞ്ഞോളൂ. എനിക്ക് അതൊരു ഇഷ്യുവേയല്ല. പക്ഷെ ഞാനും ഫിറോസിക്കയും ആ പുള്ളി കാരണമാണ് പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്. ഫിറോസിക്ക എത്രയോ പേർക്കൊപ്പം വീഡിയോ ഇട്ടിട്ടുണ്ട്. ഇനി നാളെ ഒരു കാലത്ത് അവർക്കൊപ്പം നിന്ന് ഞാൻ ഫോട്ടോയിട്ടാൽ എന്റെ ജീവിതം തകരാൻ കാരണം അവരാകുമോ?.
ഞാനും ഫിറോസിക്കയും ഇപ്പോഴും നല്ല സുഹൃത്തുക്കളായി ജീവിക്കുന്ന ആൾക്കാരാണ്. ഞങ്ങളുടെ മക്കൾക്ക് വേണ്ടി എന്റെ റോവലിന് വേണ്ടി ഹാപ്പിയായി ഞങ്ങൾ ജീവിക്കുകയാണ്. എന്റെ ലൈഫിൽ ഒരാൾ വന്നാലോ ഫിറോസിക്കയുടെ ലൈഫിൽ ഒരാൾ വന്നാലോ അത് ഞങ്ങൾക്ക് വിഷയമല്ല. എല്ലാം പറഞ്ഞ് തീരുമാനമെടുത്ത് പിരിഞ്ഞവരാണ്.

ഇപ്പോഴും സംസാരിക്കാറുണ്ട്. എന്തെങ്കിലും ഒരു സാധനം കിട്ടുമ്പോൾ അതിനുള്ളിലേക്ക് മറ്റുള്ളവരെ പിടിച്ചിട്ട് അവർ കാരണമാണ് ഞങ്ങളുടെ ലൈഫ് കുളമായതെന്ന് പറയരുത്. പല ആൾക്കാരെയും ഇത് ബാധിക്കും. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. അവരേയും ഇതെല്ലാം ബാധിക്കും. അവരുടെ മനസിലും വിഷമമുണ്ടാക്കും.
മൂന്നാമതൊരാൾ വന്നതുകൊണ്ടല്ല പിരിഞ്ഞത്. ആരെയും പിടിച്ച് ഇടരുത്. എന്റെ അഭ്യർത്ഥനയാണ് എന്നും സജ്ന പറഞ്ഞു. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ സജ്നയെ അടുത്തറിയാവുന്ന സീരിയൽ താരങ്ങൾ സജ്നയ്ക്ക് പിന്തുണ അറിയിച്ച് എത്തി. ഇപ്പോൾ ആളുകളുടെ മെയിൻ പണി ഇതാണ്.. അവര്‍ക്ക് വേറെ പണി ഇല്ല. ഇതാണ് അവരുടെ മെയിൻ ഹോബി.
പ്രത്യേകിച്ച് മറ്റൊരാൾ സന്തോഷിക്കുന്നു കുറച്ച് കാശ് ഉണ്ടാകുന്നുവെന്ന് അവര്‍ക്ക് തോന്നിയാല്‍ അപ്പോൾ അവർ സ്റ്റോറി ഉണ്ടാക്കും. ജഡ്ജ് ചെയ്യും. അവർ ഒരിക്കലും മാറുകയോ നിർത്തുകയോ ചെയ്യില്ല. ഇതൊന്നും പ്രശ്നമാക്കേണ്ട. ധൈര്യമായി തുടരുക എന്നാണ് സജ്നയ്ക്ക് പിന്തുണ അറിയിച്ച് സാധിക വേണുഗോപാൽ കുറിച്ചത്.


Click it and Unblock the Notifications