എന്റെ ഭാഗം സേഫ്! ചൊറിയാന്‍ നിന്നാല്‍ ഇനിയും തെളിവ് പുറത്തുവിടുമെന്ന് സജ്‌ന
തന്റെ വോയ്‌സ് റെക്കോര്‍ഡ് പുറത്തുവന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സജ്‌ന നൂര്‍. 17 വയസുള്ള പെണ്‍കുട്ടിയും, ഞാനും സംസാരിക്കുന്നതിന്റെ വോയ്‌സ് റെക്കോര്‍ഡുകള്‍ ഇങ്ങനെ പ്രചരിക്കുന്നതായി കാണുന്നുണ്ട്. കേസ് നടക്കുന്ന വിഷയമാണ്. അതുകൊണ്ടാണ് ഞാന്‍ ആ ക്ലിപ്പുകളൊന്നും കേള്‍പ്പിക്കാത്തത്. രണ്ട് ചാനലുകളെ ഞാന്‍ ആ റെക്കോര്‍ഡ് കേള്‍പ്പിച്ചിരുന്നു. സത്യാവസ്ഥ മനസിലാക്കാനും ഇതാണ് സംഭവം എന്ന് കാണിക്കാനും വേണ്ടിയായിരുന്നു അവര്‍ക്ക് അത് കൊടുത്തത്. നിയമവശം അറിയാവുന്നത് കൊണ്ട് അവരത് പുറത്തുവിട്ടിട്ടില്ല. പിന്നെ അതെങ്ങനെ ലീക്കായെന്ന് ചോദിച്ചാല്‍ അത് ദിയ സനയുടെ കൈയ്യില്‍ നിന്ന് തന്നെയാണ്. ഞങ്ങളെക്കുറിച്ചുള്ള പല കാര്യങ്ങളും, തെളിവായി ദിയ സനയുടെ കൈയ്യിലുണ്ട്. ഞങ്ങള്‍ തമ്മില്‍ അടിയുണ്ടാക്കുന്നത് പോലും ഫുള്‍ വെല്‍ പ്ലാന്‍ഡായി റെക്കോര്‍ഡ് ചെയ്യിപ്പിച്ചാണ് എല്ലാം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.
എന്നെ പ്രകോപിപ്പിക്കാനായി ഓരോന്ന് പറയും. അതുകേട്ട് ഞാനും പലതും വിളിച്ച് പറയും. അദ്ദേഹത്തിന് ട്രിഗറാവുന്ന രീതിയില്‍ ചില കാര്യങ്ങള്‍ പറയും. അതും റെക്കോര്‍ഡ് ചെയ്യും. അതൊക്കെയാണ് അവരിങ്ങനെ പുറത്ത് വരുന്നത്. ദിയ ചെയ്ത കാര്യം മറച്ചുവെക്കാന്‍ വേണ്ടിയാണ് ഇങ്ങനെ റെക്കോര്‍ഡുകള്‍ പുറത്തുവിടുന്നത്. സ്വന്തം കാര്യത്തില്‍ വിശ്വാസമുണ്ടാവില്ലേ എല്ലാവര്‍ക്കും. അങ്ങനെയെങ്കില്‍ പോയി ടെസ്റ്റ് ചെയ്യൂ. അതല്ലേ ആദ്യം വേണ്ടത്. ഈ വോയ്‌സ് റെക്കോര്‍ഡ് ലീക്കാക്കിയതിന് പിന്നില്‍ ദിയ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങളുടേതായിട്ടുള്ള റെക്കോര്‍ഡുകള്‍ പോലെയല്ല 17 കാരിയുടെ വോയ്‌സ് ക്ലിപ്പ് പ്രചരിപ്പിക്കുന്നത്. ഞാന്‍ നേരത്തെ കേസ് ഫയല്‍ ചെയ്തതാണ് ഈ വിഷയത്തില്‍.

കുറേ ഡേറ്റുകളൊക്കെ പറഞ്ഞ് അവിടെ എത്തിയില്ല, ഇവിടെയില്ല എന്നതിന് പകരം ടെസ്റ്റ് ചെയ്യൂ. അതിന് പേടിയുണ്ടോ. എന്തിനാണിങ്ങനെ പേടിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് പേടിക്കുന്നത്. ഞാന്‍ ഇപ്പോള്‍ ടെസ്റ്റിന്റെ കാര്യങ്ങളൊക്കെ അന്വേഷിച്ച് വരികയാണ്. എന്നെക്കുറിച്ച് മോശം പറഞ്ഞവരുടെ കാര്യങ്ങളെല്ലാം ഞാന്‍ പുറത്ത് കൊണ്ടുവരും, എന്നെ ഇങ്ങനെ ക്രൂശിക്കാതെ വൃത്തികേട് കാണിക്കുന്നവരെ പുറത്തുകൊണ്ടു വാ നിങ്ങള്‍. ഞാന്‍ കണ്‍മുന്നില്‍ കണ്ട കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ഒന്നര വര്‍ഷത്തെ പരിചയമേ എനിക്ക് ദിയയുമായിട്ടുള്ളൂ. എന്നെ ചൊറിയാന്‍ നിന്നാല്‍ ഇനിയും തെളിവുകള്‍ ഞാന്‍ പുറത്തുവിടും.
സജ്‌ന ശരിയാണെന്ന് കാലം തെളിയിക്കും. ഇന്ന് ക്രൂശിക്കുന്നവരെല്ലാം സജ്‌നയായിരുന്നു ശരിയെന്ന് മാറ്റിപ്പറയുന്ന ദിവസം വരും. വലിയൊരു ഡ്രഗ്‌സ് മാഫിയയിലാണ് ഞാന്‍ കയറിപ്പിടിച്ചിട്ടുള്ളതെന്ന് എനിക്കറിയാം. ദിയയെ സപ്പോര്‍ട്ട് ചെയ്യാന്‍ പല ഗ്യാങ്ങുകളുണ്ടെന്നും എനിക്കറിയാം. അതൊക്കെ മറച്ചുവെച്ച് എന്നിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്യുന്നതും അതുകൊണ്ടാണ്. ദിയ ടെസ്റ്റ് ചെയ്ത് റിസല്‍ട്ട് പുറത്തുവരുന്നത് വരെ ഞാന്‍ പോരാടിയിരിക്കും. നമ്മളൊരു ലാബില്‍ പോയി ചെയ്യുന്നത് പോലെയല്ല, ലീഗലി പോവാനൊക്കെയുള്ളതാണ്. എന്റെ റിസല്‍ട്ട് കാണിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. എന്നെക്കൊണ്ട് കഴിയുന്നത് പോലെ ഞാന്‍ ഇതിന് പിന്നാലെ പോവും.
ഞാന്‍ പൊതുവെ ചാനലുകളോടൊന്നും സംസാരിച്ചിട്ടേയില്ല. ഇനി സംസാരിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. വീഡിയോ കണ്ട സുഹൃത്തുക്കളോട് അതെവിടെ വന്നു എന്ന് ചോദിക്കാനാണ് ഞാന്‍ പറഞ്ഞത്. നേരത്തെ മുതലേ എന്റെ ഭാഗം ഞാന്‍ സേഫാക്കി വെച്ചതാണ്. നിങ്ങള്‍ ആ വ്യക്തിയെ തന്നെ ഫോക്കസ് ചെയ്യൂ. ദിയയൊക്കെ ഇതിന് വേണ്ടി നില്‍ക്കുന്നവരാണ്. അങ്ങനെയുള്ളൊരാള്‍ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നത്. അത് നിയമപരമായി തന്നെ നേരിടണം, അതിന് നിങ്ങളുടെ സഹായം വേണമെന്നുമായിരുന്നു സജ്‌ന പറഞ്ഞത്.
ആ വോയ്‌സ് മെസേജ് ദിയയ്ക്ക് അയച്ച് കൊടുത്തത് നിങ്ങളല്ലേ, അത് റെക്കോര്‍ഡ് ചെയ്തതും, പുറത്തുവിട്ടതും നിങ്ങളല്ലേ. ആദ്യത്തെ പണി വരാന്‍ പോവുന്നത് നിങ്ങള്‍ക്കായിരിക്കും. ഇനിയും സത്യങ്ങള്‍ വിളിച്ച് പറഞ്ഞ് കുഴിയില്‍ ചാടാന്‍ നില്‍ക്കണ്ട, തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്.


Click it and Unblock the Notifications