അവളുടെ കൂടെ കിടന്നില്ലേ! എല്ലാവരോടും ചോദിക്കും! ഫിറോസിനെ വേണ്ടെന്ന് വെച്ചത് അയാള്‍ കാരണമല്ല: സജ്‌ന
ഫിറോസ് ഖാനും സജ്‌നയും നടത്തുന്ന തുറന്നുപറച്ചില്‍ വന്‍ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ മാതൃക ദമ്പതികളെപ്പോലെ ജീവിച്ചിരുന്നവര്‍ വേര്‍പിരിഞ്ഞപ്പോള്‍ അത്ര നല്ല കാര്യങ്ങളല്ല പറയുന്നത്. വര്‍ക്കിന് പോവുമ്പോള്‍ വരെ കൂടെ വരികയും, കാണുന്നവരോടെല്ലാം മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ വേര്‍പിരിയലിന് കാരണം അവാര്‍ഡ് ജേതാവായ പ്രമുഖ വ്യക്തിയാണ് എന്നും ഫിറോസ് പറഞ്ഞിരുന്നു. അത് ശരിയല്ലെന്നും, അദ്ദേഹത്തിന് ഇതില്‍ പങ്കൊന്നുമില്ലെന്നും സജ്‌ന പറയുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
ഇടയ്ക്ക് ഞാനും ഫിറോസും കുറച്ചുകാലം പിരിഞ്ഞ് താമസിച്ചിരുന്നു. ഞാന്‍ വീണ്ടും ജോലിക്ക് കയറിയിരുന്നു. എനിക്ക് ഇരുപതിനായിരം രൂപയേ സാലറിയുണ്ടായിരുന്നു. പതിനയ്യായിരം എന്നേ ഫിറോസിനോട് പറഞ്ഞിരുന്നുള്ളൂ. എന്നാലല്ലേ കുഞ്ഞിന് ആ പൈസ കൊടുക്കാന്‍ പറ്റൂ. അന്നേരവും പ്രശ്‌നങ്ങളുണ്ടായിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പോവുന്ന ടൈമില്‍ എന്റെ എടിഎം കാര്‍ഡ് ഉമ്മയുടെ കൈയ്യില്‍ കൊടുത്തിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പണം എടുത്തോളാനും പറഞ്ഞിരുന്നു. രണ്ട് കുഞ്ഞുങ്ങളും അവിടെയായിരുന്നു നിന്നത്. മുപ്പതിനായിരത്തോളം രൂപ അവരെടുത്തിരുന്നു. അത് എങ്ങനെയൊക്കെയാണ് ചെലവായത് എന്ന് വീട്ടുകാര്‍ വ്യക്തമായി പറഞ്ഞിരുന്നു.

നിന്റെ മോള്‍ക്ക് അത് വാങ്ങിക്കൊടുത്തു, മറ്റത്, മറിച്ചത് എന്നൊക്കെ പറഞ്ഞ് പൈസ അവർ ചെലവാക്കി എന്ന് പറഞ്ഞായിരുന്നു
ടോര്‍ച്ചറിംഗ് . മകന് വേണ്ടി അതും ഞാന്‍ സഹിച്ചു. ഞാന്‍ സീരിയലില്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ പുള്ളി എന്റെ കൂടെ വന്നിരിക്കും, എന്നെ സംശയമാണ്. ഇക്കയ്ക്ക് എന്നെ അത്രയും ഇഷ്ടമാണെന്ന് പറഞ്ഞ് പിടിച്ച് നിൽക്കാൻ നോക്കിയെങ്കിലും ആളുടെ സ്വഭാവം എല്ലാവർക്കും മനസിലായിരുന്നു.
പിന്നെയാണ് ഞാന്‍ ഇതേക്കുറിച്ച് വീട്ടുകാരോട് പറയുന്നത്. ഞങ്ങള്‍ മാറിനിന്ന ടൈമില്‍ എന്റെ കൂടെ വര്‍ക്ക് ചെയ്തവരെ വിളിച്ച് വളരെ മോശമായി ഫിറോസ് സംസാരിച്ചിരുന്നു. അങ്ങനെ കുറേ വര്‍ക്ക് പോയിക്കിട്ടി. ഇയാളെ വേണ്ടെന്ന് വെച്ച് പിരിഞ്ഞതാണ്. എന്നിട്ടും എന്നെ വെറുതെ വിട്ടില്ല. പുറകെ നടന്ന് ടോര്‍ച്ചറിംഗ് ആയിരുന്നു. നീ അവളുടെ കൂടെ കിടന്നില്ലേ എന്നാണ് ആണുങ്ങളോടെല്ലാം ചോദിച്ചിരുന്നത്. ആ കൊച്ചിനെയൊന്ന് ജീവിക്കാന്‍ സമ്മതിക്ക് എന്ന് അവരുടെ വീട്ടുകാര്‍ വരെ പറഞ്ഞിരുന്നു.
അവരുടെ വീട്ടുകാരൊക്കെ എന്നോട് ഇപ്പോഴും നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. അഞ്ച് വര്‍ഷമായി ഞങ്ങള്‍ പിരിഞ്ഞിട്ട്. ബിഗ് ബോസ് കഴിഞ്ഞ് ആറേഴ് മാസമായപ്പോള്‍ പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയതാണ്. ഡിവോഴ്‌സിനെക്കുറിച്ച് ആദ്യം മീഡിയയുടെ മുന്നില്‍ സംസാരിച്ചത് ഞാനാണ്. ഒറ്റ എന്ന സിനിമയുടെ സമയത്താണ് ഞാന്‍ ഈ പുള്ളിക്കാരനെ പരിചയപ്പെടുന്നത്. എന്റെ കൂട്ടുകാരി അതില്‍ പാട്ടുപാടിയിരുന്നു. അവളുടെ കൂടെ പോയപ്പോള്‍ കണ്ടിരുന്നു. അവസാന സീനിലാണ് ഞാന്‍ എയര്‍ഹോസ്റ്റസായി വന്നത്.
കൂടെ വന്ന കുട്ടിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ, ഇങ്ങനെയൊരു ക്യാരക്ടറുണ്ടായിരുന്നു എന്ന് പറഞ്ഞ് അദ്ദേഹം കൂട്ടുകാരിക്കാണ് മെസേജ് അയച്ചത്. എന്റെ നമ്പര്‍ കൊടുത്തോളാന്‍ ഞാന്‍ പറഞ്ഞിരുന്നു. ആ ടൈമിലാണ് പുള്ളിയുമായി പരിചയപ്പെടുന്നത്. നല്ല സുഹൃത്തുക്കളായി മാറിയപ്പോള്‍ എന്റെ ലൈഫില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ ജീവിതം തകരാന്‍ കാരണം ഇവനാണ് എന്ന് പറയുന്നത് അതോടെയാണ്. അത് സ്‌ക്രിപ്റ്റഡാണ്. അദ്ദേഹത്തെ പരിചയപ്പെടുന്നതിന് മുന്നേ തന്നെ ഞങ്ങള്‍ പിരിഞ്ഞ് താമസിക്കുകയാണ്.
ഈ പ്രശ്‌നങ്ങളിലേക്ക്, എന്റെ ബാക്ക്‌ബോണായി നില്‍ക്കുന്ന ആളെയും വലിച്ചിട്ട്, നികൃഷ്ടമാക്കി വെച്ചത് ഫിറോസാണ്. ശരിയാണ് ഞാനും വീഡിയോ ചെയ്തിരുന്നു. അയാള്‍ അത്രയും മോശം ചെയ്തപ്പോള്‍ പറഞ്ഞ് പോയതാണ്. ഇനിയെന്തായാലും മൗനം പാലിച്ചിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എത്ര കാലമായി ഇങ്ങനെ പേടിച്ചിരിക്കുന്നു. വരുന്നത് വരട്ടെ, നിയമപരമായി തന്നെ എല്ലാം നേരിടുമെന്നും സജ്‌ന പറഞ്ഞിരുന്നു.


Click it and Unblock the Notifications