ചതിയും കളവുമാകുമ്പോൾ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും, വിട്ടുകള... സോറി; ദിയയോട് മാപ്പ് അപേക്ഷയുമായി സജ്ന നൂർ

റസൂൽ പൂക്കുട്ടിയുമായുള്ള ബന്ധം സജ്ന നൂർ സോഷ്യൽമീഡിയയിൽ പരസ്യമാക്കിയശേഷമാണ് മുൻ ബി​ഗ് ബോസ് താരവും സോഷ്യൽ ആക്ടിവിസ്റ്റുമായ ദിയ സനയുമായി പ്രശ്നങ്ങളുണ്ടാകുന്നത്. റസൂലുമായുള്ള സജ്നയുടെ റിലേഷൻ വഷളായപ്പോൾ അതിനെ എതിർത്തവരാണ് ദിയയും നടി ആൻ മരിയയും. സജ്ന സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ റസൂൽ പൂക്കുട്ടി സഹായം ചോദിച്ചിരുന്നതും ഇവരോടായിരുന്നു.

പാവകള്‍ അല്ല! ആ ട്രോഫി നിരസിച്ചതിന് കാരണം അതായിരുന്നു! ശ്വേതയ്‌ക്കെതിരെ തുറന്നടിച്ച് ഷീന സന്തോഷ്
പാവകള്‍ അല്ല! ആ ട്രോഫി നിരസിച്ചതിന് കാരണം അതായിരുന്നു! ശ്വേതയ്‌ക്കെതിരെ തുറന്നടിച്ച് ഷീന സന്തോഷ്

എന്നാൽ റസൂലുമായുള്ള ബന്ധം സോഷ്യൽമീഡിയയിൽ ചർച്ചയായശേഷം ദിയയ്ക്ക് എതിരെ ​ഗുരുതരമായ ആരോപണങ്ങളായിരുന്നു സജ്ന ഉന്നയിച്ചത്. ദിയ സിന്തറ്റിക്ക് ലഹരി ഉപയോ​ഗിക്കുന്ന വ്യക്തിയാണെന്നും കാരിയറാണെന്നും വരെ സജ്ന ആരോപിച്ചിരുന്നു. റസൂലുമായുള്ള ബന്ധത്തിൽ താൻ ​​ഗർഭിണിയാണെന്ന് ഒരു പോസ്റ്റ് സജ്നയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Sajna Noor Diya Sana

അത് ചർച്ചയായപ്പോൾ പോസ്റ്റ് താനിട്ടതല്ലെന്നും അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നുമായിരുന്നു സജ്നയുടെ വിശദീകരണം. എന്നാൽ സജ്ന പറയുന്നത് കള്ളമാണെന്ന് വെളിപ്പെടുത്തി ആദ്യം രം​​ഗത്ത് എത്തിയത് ദിയയായിരുന്നു. അവിടം മുതലാണ് ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ വഷളായത്. സജ്നയുടെ മുൻകാല ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അടക്കം പിന്നീട് ദിയയും വെളിപ്പെടുത്തുകയായിരുന്നു.

ഇപ്പോഴിതാ സജ്ന ദിയയോട് മാപ്പ് ചോദിച്ച് എത്തിയിരിക്കുന്നു. എല്ലാ ക്ഷമിക്കണമെന്നും പഴയതുപോലെ സൗഹൃദം തുടർന്ന് കൊണ്ടുപോകാമെന്നും പറഞ്ഞുള്ള സജ്നയുടെ മെസേജിന്റെ സ്ക്രീൻഷോട്ട് ദിയ തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കിട്ടു. അത് ഇങ്ങനെയായിരുന്നു... ഡാ ചതിയും കളവുമാകുമ്പോൾ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും.

കഴുത്തിന് ചുറ്റും നാവ്, ഈ തള്ള ബോൺ ക്രിമിനൽ, വിഷവിത്തിനെ തിരിച്ചറിഞ്ഞില്ല; അഷ്റ‌ഫ് ലക്ഷ്യംവെച്ചത് കുക്കുവിനെ?
കഴുത്തിന് ചുറ്റും നാവ്, ഈ തള്ള ബോൺ ക്രിമിനൽ, വിഷവിത്തിനെ തിരിച്ചറിഞ്ഞില്ല; അഷ്റ‌ഫ് ലക്ഷ്യംവെച്ചത് കുക്കുവിനെ?

വിട്ടുകള ദിയ സോറി ഡി... എനിക്ക് നിങ്ങളില്ലാതെ പറ്റില്ല. ആ ​​ദേഷ്യത്തിൽ ഇരുന്നപ്പോൾ എന്തൊക്കയോ വിളിച്ച് പറ‍ഞ്ഞതാടാ... എന്നതായിരുന്നു. സജ്ന ചെയ്ത തെറ്റുകൾക്ക് സോറി പറഞ്ഞുവെങ്കിലും എല്ലാം ക്ഷമിച്ച് വീണ്ടും സൗഹൃദത്തിലാകാൻ ദിയ താൽപര്യപ്പെടുന്നില്ലെന്ന് വേണം സ്ക്രീൻ ഷോട്ട് പങ്കുവെച്ചതിൽ നിന്നും മനസിലാക്കാൻ. കഴിഞ്ഞ ദിവസം റസൂൽ പൂക്കുട്ടി അയച്ച മെസേജിന്റെ സ്ക്രീൻഷോട്ടുകളും ദിയ പങ്കിട്ടിരുന്നു.

സജ്നയുമായുള്ള റിലേഷൻ വീട്ടിൽ അറിഞ്ഞശേഷം ദാമ്പത്യം ജീവിതം താറുമാറായിയെന്ന് റസൂൽ പൂക്കുട്ടി ദിയയോട് മെസേജിലൂടെ പറയാതെ പറയുന്നുണ്ടായിരുന്നു. മക്കളേയും കൊന്ന് താനും മരിക്കുമെന്ന് ഭാര്യ പറഞ്ഞതായാണ് റസൂൽ പൂക്കുട്ടി ദിയയോട് മെസേജിലൂടെ പറഞ്ഞത്. കഴിഞ്ഞ നാല് വർഷത്തിൽ ഏറെയായി സജ്നയുമായി റസൂൽ റിലേഷനിലാണ്.

Sajna Noor Diya Sana

ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ വരുമ്പോഴാണ് സജ്ന ഫോട്ടോകളും മറ്റും പുറത്ത് വിടുന്നത്. ഇതിനോടകം സജ്നയ്ക്ക് റസൂൽ ഒരുപാട് പണവും ആഭരണങ്ങളും എല്ലാം നൽകി കഴിഞ്ഞു. മാത്രമല്ല മൂന്ന് കോടി രൂപ റസൂൽ തനിക്ക് തരണമെന്ന് സജ്ന പറയുന്ന വോയ്സ് ക്ലിപ്പും അടുത്തിടെ പുറത്ത് വന്നിരുന്നു. റസൂലുമായി റിലേഷനിലായശേഷം രണ്ട് തവണ സജ്ന ​ഗർഭിണിയായതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം റസൂൽ തന്റെ ആരാണെന്ന് നിർവചിക്കാൻ കഴിയില്ലെന്നാണ് സജ്ന പറഞ്ഞത്. ആരും സഹായത്തിന് ഇല്ലാതിരുന്ന കാലത്ത് തന്റേയും മക്കളുടേയും എല്ലാ ചിലവും നോക്കിയിരുന്നത് റസൂൽ പൂക്കുട്ടിയാണെന്നും സജ്ന പറഞ്ഞിരുന്നു. വൃത്തികെട്ട ഒരു കുഴിയിൽ നിന്നും എന്നെ രക്ഷപ്പെടുത്തി കൊണ്ടുവന്ന വ്യക്തിയാണ് റസൂൽ. എനിക്ക് വർക്കില്ലാത്ത സമയത്ത് എനിക്കും മക്കൾക്കും ചിലവിന് പണം തന്നിട്ടുണ്ട്.

നാല് ഭാഷ ഒരുവിധം കൈകാര്യം ചെയ്ത് ഒപ്പിക്കുന്ന ആളാണ്, ഒരു വരി പോലും എഴുതിതരാൻ മക്കളോട് ഇതുവരെ പറഞ്ഞിട്ടില്ല!
നാല് ഭാഷ ഒരുവിധം കൈകാര്യം ചെയ്ത് ഒപ്പിക്കുന്ന ആളാണ്, ഒരു വരി പോലും എഴുതിതരാൻ മക്കളോട് ഇതുവരെ പറഞ്ഞിട്ടില്ല!

അയാൾ അതുകൊണ്ടുതന്നെയാണ് എനിക്ക് ദൈവതുല്യൻ എന്നാണ് റസൂൽ പറഞ്ഞത്. ആദ്യത്തെ രണ്ട് വിവാഹത്തിൽ നിന്നായി രണ്ട് മക്കൾ സജ്നയ്ക്കുണ്ട്. ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് ഫിറോസുമായി സജ്ന പ്രണയത്തിലായതും വിവാഹം കഴിച്ചതും. ഇരുവരും കപ്പിളായി ബി​ഗ് ബോസ് മലയാളം സീസൺ മൂന്നിൽ പങ്കെടുത്തിരുന്നു.

Read more about: diya sana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X