മിമിക്രിയ്ക്ക് പോയില്ലെങ്കിൽ മരിക്കും; ഭാര്യയുടെ സ്‌നേഹത്തിന് ജീവൻ കൊടുക്കാനും തയ്യാറെന്ന് പാഷാണം ഷാജി

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരെ അണിനിരത്തി പുതിയൊരു റിയാലിറ്റി ഷോ എത്തിയിരിക്കുകയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരിപാടിയിലൂടെയാണ് താരങ്ങള്‍ ഒരുമിച്ച് വേദി പങ്കിടുന്നത്. ഒക്ടോബര്‍ എട്ട് മുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്ന പരിപാടിയുടെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

നടന്‍ ദിലീപ് മുഖ്യാതിഥിയായി ഉദ്ഘാടനത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ നടനും മിമിക്രി താരവുമായ പാഷണം ഷാജി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലായിരിക്കുകയാണ്. ഭാര്യയെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും ഷാജി പറയുന്നതാണ് വീഡിയോയിലുള്ളത്.

പെയിന്റിങ്ങിന് പോയാല്‍ ഞാന്‍ തൂങ്ങി ചാവുമെന്ന് ഭാര്യ തന്നോട് പറഞ്ഞതായി ഷാജി

ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന ടീച്ചറാണ്. അവിടെ ഈസ്‌റ്റേണും വെസ്റ്റേണും തമ്മില്‍ മിക്‌സായി. അങ്ങനെയാണ് രശ്മിയുമായിട്ടുള്ള പ്രണയം തുടങ്ങിയതെന്നാണ് തമാശരൂപേണ നടന്‍ പറഞ്ഞത്. ഇതിനിടെ മിമിക്രി അല്ലാതെ പെയിന്റിങ്ങിന് പോയാല്‍ ഞാന്‍ തൂങ്ങി ചാവുമെന്ന് ഭാര്യ തന്നോട് പറഞ്ഞതായി ഷാജി വ്യക്തമാക്കുന്നു. കരിയറില്‍ തന്നെ അത്ര മാത്രം പിന്തുണയ്ക്കുന്ന ആളാണ് ഭാര്യയെന്നും ഇതിലൂടെ താരം സൂചിപ്പിച്ചിരുന്നു.

 ഈ സ്നേഹത്തിന് പകരം ജീവന്‍ വരെ നല്‍കുമെന്ന് സാജു

ഈ സ്നേഹത്തിന് എന്താണ് പകരം നല്‍കുക എന്ന് ചോദിച്ചപ്പോള്‍, എന്റെ ജീവന്‍ വരെ നല്‍കും എന്നാണ് പാഷാണം ഷാജി പറയുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ പറയുന്നതിനിടെ വളരെ സങ്കടത്തോടെ ഷാജിയും ഭാര്യ രശ്മിയും കെട്ടിപ്പിടിച്ച് കരയുന്നത് പ്രൊമോയില്‍ കാണിച്ചിരുന്നു. 'ഇതോടെ ഈ ഷോ കഴിയുമ്പോഴെക്കും നിങ്ങള്‍ തമ്മിലുള്ള സ്നേഹം കൂടുമെന്ന് എനിക്ക് മനസിലായെന്ന്' ദിലീപ് പറയുന്നു.

രശ്മി ഭാഗ്യം ചെയ്ത ഭാര്യയാണെന്ന് നടി നിത്യ ദാസ്

'രശ്മി ഭാഗ്യം ചെയ്ത ഭാര്യയാണെന്ന്' നടി നിത്യ ദാസ് അഭിപ്രായപ്പെട്ടു. 'എന്തൊരു സ്‌നേഹമാണിത്. നിറഞ്ഞൊഴുകുക അല്ലേന്ന്' സംവിധായകന്‍ ജോണി ആന്റണിയും കൂട്ടിച്ചേര്‍ത്തു. ഈ ഫീല്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്നാണ് രശ്മിയുടെയും അഭിപ്രായം. അങ്ങനെ താരദമ്പതിമാര്‍ മത്സരിച്ച് സ്‌നേഹിക്കുന്നതാണ് ഞാനും എന്റാളും എന്ന പരിപാടിയുടെ വേദിയില്‍ കാണാന്‍ സാധിച്ചത്.

ഇതാണ് തൻ്റെ അച്ചായിയെന്ന് നടി ആര്യ

പാഷാണം ഷാജിയുടെയും ഭാര്യയുടെയും വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് നടിയും അവതാരകയുമായ ആര്യയും രംഗത്ത് വന്നിരുന്നു. 'ഇതാണ് എന്റെ അച്ചായി, ഈ മനുഷ്യനെ ബിഗ് ബോസില്‍ നിന്നും എനിക്ക് ഇത്രയും ഇഷ്ടം തോന്നാന്‍ കാരണം ഇതൊക്കെ തന്നെയാണ് അച്ചായിയും ഇച്ചുമ്മയും' എന്നാണ് വീഡിയോയുടെ ക്യാപ്ഷനില്‍ ആര്യ പറഞ്ഞിരിക്കുന്നത്.

സെലിബ്രിറ്റി ദമ്പതിമാരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്

ടെലിവിഷന്‍, മിമിക്രി, രംഗത്ത് നിന്നുള്ള സെലിബ്രിറ്റി ദമ്പതിമാരെ മുന്‍നിര്‍ത്തിയാണ് 'ഞാനും എന്റാളും' എന്ന പരിപാടി എത്തുന്നത്. യമുന റാണിയും ഭര്‍ത്താവും, പാഷാണം ഷാജിയും ഭാര്യയും, തുടങ്ങി സീരിയല്‍ നടന്‍ സ്റ്റെബിനും ഭാര്യയുമടക്കം നിരവധി പേരാണ് മത്സരാര്‍ഥികളായി പരിപാടിയിലുള്ളത്. ഒക്ടോബര്‍ എട്ട് മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്.

Read more about: saju navodaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X